മാധ്യമപ്രവർത്തകർ നുണയും വിദ്വേഷവും പ്രചരിപ്പിക്കുമ്പോൾ അത് ജനാധിപത്യത്തെ വകവരുത്താനുള്ള ആയുധമായി മാറും; രവീഷ് കുമാർ

രാജ്യത്ത് വിദ്വേഷവും നുണയും പ്രചരിപ്പിക്കുകയും സർക്കാരിന്റെ ജനവിരുദ്ധ നയങ്ങളെ അനുകൂലിക്കുകയും ചെയ്യുന്ന മാധ്യമങ്ങളെ വിമർശിച്ച് മുതിർന്ന മാധ്യമപ്രവർത്തകനും എൻഡിടിവി മുൻ സീനിയർ എകിസ്‌ക്യുട്ടീവ് എഡിറ്ററുമായ രവീഷ് കുമാർ. ഒരു മാധ്യമപ്രവർത്തകൻ വിദ്വേഷവും നുണയും പ്രചരിപ്പിക്കുന്നവനും ആൾക്കൂട്ടക്കൊലപാതകം പ്രേരിപ്പിക്കുന്നവനും സർക്കാരിനെ പ്രോത്സാഹിപ്പിക്കുന്നവനും ആകുമ്പോൾ അയാൾ ജനാധിപത്യത്തെ വകവരുത്താനുള്ള ആയുധമായി മാറുന്നതായി അദ്ദേഹം തുറന്നടിച്ചു. നൂറുകണക്കിന് വാർത്താ ചാനലുകൾ ഈ രീതി ആവർത്തിക്കുമ്പോൾ, അവ മനുഷ്യത്വത്തെ കൊല്ലാനുള്ള ആയുധമായി മാറുന്നതായും രവീഷ് കുമാർ ചൂണ്ടിക്കാട്ടി. ഇന്ത്യയിലെ മുഖ്യധാരാ മാധ്യമങ്ങളിൽ ഭൂരിഭാഗവും…

Read More

‘നരേന്ദ്ര മോദി അഴിമതിയുടേയും അനീതിയുടേയും നുണകളുടേയും ശക്തി’; പ്രധാനമന്ത്രിക്ക് മറുപടിയുമായി രാഹുൽ ഗാന്ധി

‘ശക്തി’ പരാമർശത്തെ വിമർശിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മറുപടിയുമായി രാഹുൽ ഗാന്ധി. താൻ പറയുന്നത് ആഴത്തിലുള്ള സത്യമാണെന്ന് മോദിക്ക് അറിയാം. അതുകൊണ്ടാണ് തന്റെ വാക്കുകൾ വളച്ചൊടിക്കുന്നത്. തന്റെ വാക്കുകൾ മോദിക്ക് ഇഷ്ടമല്ല. അനീതിയുടെയും കള്ളപ്രചാരണങ്ങളുടെയും അഴിമതിയുടെയും ശക്തിയെക്കുറിച്ചാണ് താൻ സംസാരിച്ചതെന്നും രാഹുൽ ഗാന്ധി. “എന്റെ വാക്കുകൾ മോദിക്ക് ഇഷ്ടമല്ല. ആഴത്തിലുള്ള സത്യങ്ങളെക്കുറിച്ചാണ് ഞാൻ സംസാരിക്കുന്നതെന്ന് മോദിക്ക് അറിയാം. അതുകൊണ്ടാണ് എന്റെ വാക്കുകളുടെ അർത്ഥം വളച്ചൊടിക്കാൻ മോദി ശ്രമിക്കുന്നത്. ഞാൻ സൂചിപ്പിച്ച ശക്തി, നമ്മൾ പോരാടുന്ന ശക്തി, ആ…

Read More