
‘ബിജെപിയുടേത് നുണ പ്രചാരണ പത്രിക’ ; വിമർശനവുമായി പ്രതിപക്ഷ പാർട്ടികൾ
ബി.ജെ.പി പ്രകടനപത്രികയെ വിമര്‍ശിച്ച് പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്തെത്തി. ബി.ജെ.പിയുടെ നുണപ്രചാരണം മാത്രമാണ് പ്രകടനപത്രിക എന്ന് കോണ്‍ഗ്രസ് ആരോപിച്ചു. വിലക്കയറ്റവും തൊഴിലില്ലായ്മയെ കുറിച്ച് ബി.ജെ.പി പ്രകടനപത്രികയില്‍ പറയുന്നില്ലെന്നും ഇത്തവണ മോദിയുടെ കെണിയില്‍ യുവാക്കള്‍ വീഴില്ലെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. ബി.ജെ.പിയില്‍ ജനങ്ങള്‍ക്ക് വിശ്വാസം നഷ്ടമായെന്ന് ആം ആദ്മി പാര്‍ട്ടിയും പ്രതികരിച്ചു. ബി.ജെ.പിയുടേത് തട്ടിപ്പ് പ്രകടനപത്രികയെന്ന് ആം ആദ്മി പാര്‍ട്ടി പറഞ്ഞു. യുവാക്കള്‍ തൊഴിലില്ലായ്മ മൂലം വലയുന്നു എന്ന് ഡല്‍ഹി മന്ത്രി അതിഷി വിമര്‍ശിച്ചു. ലോക്‌സഭാ തെരഞ്ഞെടുപ്പിലുള്ള ബി.ജെ.പി പ്രകടനപത്രിക…