
യു.എ.ഇയിൽ 32 ഗോൾഡ് റിഫൈനറികളുടെ ലൈസൻസ് റദ്ദാക്കി
യു.എ.ഇയിൽ 32 ഗോൾഡ് റിഫൈനറികളുടെ ലൈസൻസ് റദ്ദാക്കി. കള്ളപ്പണം, തീവ്രവാദഫണ്ടിങ് വിരുദ്ധ ചട്ടങ്ങൾ പാലിക്കുന്നതിൽ വീഴ്ച വരുത്തി എന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. മൂന്ന് മാസത്തേക്കാണ് ലൈസൻസ് സസ്‌പെൻഡ് ചെയ്തിരിക്കുന്നത്. യു.എ.ഇ സാമ്പത്തികകാര്യമന്ത്രാലയമാണ് 32 സ്വർണ സംസ്‌കരണ ശാലകൾക്കെതിരെ കർശന നടപടി സ്വീകരിച്ചത്. രാജ്യത്തെ സ്വർണ സംസ്‌കരണമേഖലയുടെ അഞ്ച് ശതമാനം കൈകാര്യം ചെയ്യുന്ന സ്ഥാപനങ്ങൾക്കെതിരെയാണ് നടപടി. സ്വർണം, രത്‌നം എന്നിവ കൈകാര്യം ചെയ്യുന്ന സ്ഥാപനങ്ങളിൽ നടന്ന പരിശോധനകളുടെ തുടർച്ചയാണിത്. ഒരു സ്ഥാപനത്തിൽ ഒരു നിയമലംഘനം എന്ന നിലയിൽ 256…