ബസില്‍ നിന്ന് വീണ് അപകടം; ജീവനക്കാരുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു

വിദ്യാര്‍ത്ഥി ബസ്സില്‍ നിന്ന് റോഡില്‍ വീണുണ്ടായ അപകടത്തില്‍ സ്വകാര്യ ബസ്സ് ജീവനക്കാരുടെ ലൈസന്‍സ് ഒരു മാസത്തേക്ക് സസ്‌പെന്‍ഡ് ചെയ്തു. ബാലുശ്ശേരി നരിക്കുനി മെഡിക്കല്‍ കോളേജ് റൂട്ടില്‍ ഓടുന്ന നൂറാ ബസ്സിലെ ഡ്രൈവര്‍ കുന്ദമംഗംലം സ്വദേശി എം.പി മുഹമ്മദ്, കണ്ടക്ടര്‍ കുട്ടമ്പൂര്‍ സ്വദേശി യു.കെ അബ്ബാസ് എന്നിവരുടെ ലൈസന്‍സാണ് മോട്ടോര്‍ വാഹന വകുപ്പ് സസ്‌പെന്‍ഡ് ചെയ്തത്. ജീവനക്കാര്‍ മൂന്ന് ദിവസം എടപ്പാളിലെ മോട്ടോര്‍ വാഹന വകുപ്പ് ഐഡിടിആറില്‍ ക്ലാസില്‍ പങ്കെടുക്കണമെന്നും ജോ. ആര്‍ടിഒ അറിയിച്ചു. ബാലുശ്ശേരിയില്‍ നിന്ന് ചൊവ്വാഴ്ച…

Read More

സോണിയാ ഗാന്ധി അധ്യക്ഷയായ ട്രസ്റ്റ് നടത്തുന്ന ആശുപത്രിയുടെ ലൈസന്‍സ് യു.പി സര്‍ക്കാര്‍ സസ്പെന്‍ഡ് ചെയ്തു

സോണിയാ ഗാന്ധി അധ്യക്ഷയായ ട്രസ്റ്റ് നടത്തുന്ന ആശുപത്രിയുടെ ലൈസന്‍സ് ചികത്സാപ്പിഴവ് ആരോപിച്ച് യു.പി. സര്‍ക്കാര്‍ സസ്പെന്‍ഡ് ചെയ്തു. സഞ്ജയ് ഗാന്ധി മെമ്മോറിയല്‍ ആശുപത്രിയുടെ ലൈസന്‍സാണ് ഉത്തര്‍പ്രദേശ് ആരോഗ്യവിഭാഗം സസ്പെന്‍ഡ് ചെയ്തത്. 22 വയസുള്ള യുവതിയുടെ മരണകാരണം ആശുപത്രിയുടെ ഭാഗത്തുനിന്നുണ്ടായ ചികത്സാപ്പിഴവാണെന്ന പരാതിയിലാണ് സര്‍ക്കാര്‍ നടപടി. സര്‍ക്കാര്‍ നടപടിക്കെതിരെ കോടതിയെ സമീപിക്കുമെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. വയറുവേദനയെത്തുടര്‍ന്ന് സെപ്റ്റംബര്‍ 14-നാണ് യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. യുവതിയുടെ ആരോഗ്യനില വഷളായതിനെത്തുടര്‍ന്ന് സെപ്റ്റംബര്‍ 16-ന് ലക്നൗവിലെ സ്വകാര്യ ആശുപത്രിയിലേക്ക് യുവതിയെ മാറ്റിയിരുന്നു….

Read More

യുഎഇയിൽ ഡ്രൈവിങ് ലൈസൻസിന് വൺ ഡേ ടെസ്റ്റ് ജൂലൈ 17 മുതൽ ആരംഭിക്കും

യുഎഇയിൽ ഡ്രൈവിംഗ് ലൈസൻസ് എടുക്കുന്നതിന് വൺ ഡേ ടെസ്റ്റുമായി റാസൽഖൈമ എമിറേറ്റും. നേരത്തെ ഷാർജയും വൺ ഡേ ടെസ്റ്റ് പ്രഖ്യാപിച്ചിരുന്നു. ഡ്രൈവിങ് ടെസ്റ്റ് നടത്തുന്നതിനുള്ള നടപടിക്രമങ്ങൾ ലഘൂകരിക്കുകയാണ് പുതിയ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നതെന്ന് റാസൽഖൈമ എമിറേറ്റ് അധികൃതർ വ്യക്തമാക്കുന്നു. ജൂലൈ 17 തിങ്കളാഴ്ച മുതലായിരിക്കും വൺ ഡേ ടെസ്റ്റ് ആരംഭിക്കുക. ഈ വർഷം അവസാനം വരെ ഈ പദ്ധതി തുടരുമെന്ന് അധികൃകർ അറിയിച്ചു. പദ്ധതി കാലാവധി അടുത്തവർഷത്തേക്ക് നീട്ടുന്ന കാര്യം ഈ വർഷം അവസാനം തീരുമാനിക്കുമെന്നും അവർ അറിയിച്ചിട്ടുണ്ട്….

Read More

ഡ്രൈവിംഗ് ലൈസൻസ് ആപ്പിൾ വാലേട്ടിൽ ; സൗകര്യമൊരുക്കി ആർ.ടി.എ

ദുബൈയിൽ ഡ്രൈവിങ് ലൈസൻസുകൾ ഇനി മുതൽ ഐഫോണിലെ ആപ്പിൾ വാലേയിൽ സേവ് ചെയ്ത് ഉപയോഗിക്കാം. ഇതിന് ആർ.ടി.എ ദുബൈ, ആപ്പിൽ സൗകര്യം ഏർപ്പെടുത്തിയതായി റോഡ് ട്രാൻസ്പോർട്ട് അതോറിറ്റി അറിയിച്ചു. ഡ്രൈവിംഗ് ചെയ്യുമ്പോൾ, ലൈസൻസ് എടുക്കാൻ മറക്കുന്നവർക്കായി ആണ് ഈ സൗകര്യം ഉരുക്കിയിരിക്കുന്നത്. വാഹനമെടുക്കുമ്പോൾ, ലൈസൻസ് പഴ്സിൽ സൂക്ഷിക്കുകയാണ് പതിവെങ്കിലും, അടുത്തിടെ ലൈസന്സുകളുടെ ഫോട്ടോ അല്ലെങ്കി ഡിജിറ്റൽ കാർഡ് ഫയൽ വെച്ചും യാത്രക്കാർ സഞ്ചരിക്കാറുണ്ട്. ഇത് കണക്കിലാക്കിയാണ് ആർ ടി എ, ഇങ്ങനെ ഒരു തീരുമാനം എടുത്തത്  ഇത്തരത്തിൽ…

Read More

ലൈസന്‍സില്ലാത്തതിനാൽ വാഹന ഉടമയ്ക്ക് ഇന്‍ഷുറന്‍സ് നിഷേധിക്കാനാവില്ല; ജില്ലാ ഉപഭോക്തൃ കമ്മീഷൻ

പ്രീമിയം സ്വീകരിച്ചശേഷം വാഹന ഉടമയ്ക്ക് ലൈസന്‍സില്ലെന്ന കാരണത്താല്‍ ഇന്‍ഷുറന്‍സ് നിഷേധിക്കാനാവില്ലെന്ന് ജില്ലാ ഉപഭോക്തൃ കമ്മിഷന്റെ വിധി. നിലമ്പൂര്‍ അമരമ്പലം സ്വദേശി ഏലിയാമ്മ ഫ്യൂച്ചര്‍ ജനറലി ഇന്‍ഷുറന്‍സ് കമ്പനിക്കെതിരേ നൽകിയ ഹര്‍ജിയിലാണ് വിധി. ഒരു വാഹനത്തിന്റെ ഉടമയാകാന്‍ ഡ്രൈവിങ് ലൈസന്‍സ് നിര്‍ബന്ധമില്ലാത്തതിനാൽ വാഹന ഉടമയുടെ ഇന്‍ഷുറന്‍സ് പരിരക്ഷയ്ക്ക് ലൈസന്‍സ് വേണമെന്ന് പറയുന്നതിൽ അടിസ്ഥാനമില്ലെന്നും കമ്മിഷന്‍ വ്യക്തമാക്കി. 2015 ഡിസംബറില്‍ ചോക്കാട് കല്ലാമൂലയില്‍വെച്ചുണ്ടായ അപകടത്തില്‍ ഏലിയാമ്മയുടെ ഭര്‍ത്താവ് കുര്യന്‍ മരിച്ചിരുന്നു. അദ്ദേഹത്തിന്റെ ഉടമസ്ഥതയിലുള്ള കാറാണ് അപകടത്തില്‍പ്പെട്ടതെങ്കിലും ഇത് ഓടിച്ചത് ചെറുമകനായിരുന്നു….

Read More

വാഹനാപകടം; കെ.എം.മാണി ജൂനിയറിന്റെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യാന്‍ നടപടികളുമായി മോട്ടോര്‍ വാഹന വകുപ്പ്

വാഹനാപകടത്തില്‍ രണ്ടു പേര്‍ മരിച്ച സംഭവത്തില്‍ ജോസ് കെ മാണിയുടെ മകന്‍ കെ.എം. മാണിയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യാന്‍ മോട്ടോര്‍ വാഹന വകുപ്പ് നടപടി തുടങ്ങി. മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ പ്രാഥമിക വിവരശേഖരണം നടത്തി. പോലീസ് റിപ്പോര്‍ട്ട് കൂടി ലഭിച്ച ശേഷമായിരിക്കും ലൈസന്‍സ് റദ്ദാക്കുന്ന നടപടിയിലേക്ക് കടക്കുക. ഒരാഴ്ചയ്ക്കകം നടപടി ഉണ്ടാവുമെന്നാണ് മോട്ടോര്‍ വാഹന വകുപ്പ് പറയുന്നത്. കെ.എം. മാണിക്ക് ലൈസന്‍സ് ഉണ്ടെന്ന് മോട്ടോര്‍ വാഹന വകുപ്പ് സ്ഥിരീകരിച്ചിരുന്നു. കെ.എം. മാണി (19) ഓടിച്ച ഇന്നോവ…

Read More

സൗദിയിൽ തൊഴിൽ നിയമ ലംഘനം നടത്തിയ ഒമ്പത് റിക്രൂട്ടിങ് കമ്പനികളുടെ ലൈസൻസ് റദ്ദാക്കി; 17 സ്ഥാപനങ്ങളുടെ ഓഫീസുകൾക്ക് താൽക്കാലിക വിലക്ക്

സൗദിയിൽ കഴിഞ്ഞ രണ്ട് മാസത്തിനിടെ കടുത്ത തൊഴിൽ നിയമ ലംഘനം നടത്തിയ ഒമ്പത് റിക്രൂട്ടിങ് കമ്പനികളുടെ ലൈസൻസുകൾ പൂർണമായും റദ്ദാക്കി. മാനവവിഭവശേഷി മന്ത്രാലയത്തിന്റേതാണ് നടപടി. നിയമ ലംഘനത്തിലേർപ്പെട്ട മറ്റു 17 സ്ഥാപനങ്ങളുടെ ഓഫീസുകൾക്ക് താൽക്കാലിക വിലക്കേർപ്പെടുത്തിയതായും മന്ത്രാലയം അറിയിച്ചു. തൊഴിൽ റിക്രൂട്ടിങ്ങുമായി ബന്ധപ്പെട്ട കടുത്ത നിയമ ലംഘനങ്ങൾ കണ്ടെത്തിയ കമ്പനികളെയാണ് കരിമ്പട്ടികയിൽ ഉൾപ്പെടുത്തി ലൈസൻസ് റദ്ദാക്കിയത്. ജൂൺ ജൂലൈ മാസങ്ങളിലായാണ് മാനവവിഭവശേഷി സാമൂഹിക വികസന മന്ത്രാലയം നടപടികൾ സ്വീകരിച്ചത്. ഇവയിൽ കൂടുതലും ഗാർഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്ന…

Read More