
നാളെ മുതൽ ഒരു കേന്ദ്രത്തിൽ 50 പേർക്ക് മാത്രം ഡ്രൈവിങ് ടെസ്റ്റ്
കേരളത്തിൽ നാളെ മുതൽ ഡ്രൈവിങ് ടെസ്റ്റ് കേന്ദ്രങ്ങളിൽ 50 പേർക്ക് മാത്രമേ ടെസ്റ്റ് നടത്തൂ. ഇന്ന് ചേർന്ന ആർ.ടി.ഒമാരുടെ യോഗത്തിൽ ഗതാഗത മന്ത്രി കെ.ബി ഗണേഷ് കുമാറാണ് നിർദേശം നൽകിയത്. നിലവിൽ 150 പേർക്ക് ഒരു ദിവസം ടെസ്റ്റ് നടത്താറുണ്ട്. ഇതാണ് 50ലേക്ക് ചുരുക്കിയിരിക്കുന്നത്. എന്നാൽ ഈ അപേക്ഷകരെ എങ്ങനെ തിരഞ്ഞെടുക്കുമെന്ന് മോട്ടോർ വാഹന വകുപ്പിന് വ്യക്തതയില്ല. അതേസമയം, ഗതാഗത സെക്രട്ടറിയും ഗതാഗത കമ്മീഷണറും യോഗത്തിൽ പങ്കെടുത്തില്ല. അതേസമയം, ട്രാൻസ്‌പോർട്ട് കമ്മീഷണർ ഇറക്കിയ സർക്കുലറുകൾ തിരുത്താൻ മന്ത്രി…