
ഇന്ത്യൻ എംബസിയുടെ ആഭിമുഖ്യത്തിൽ ഓപൺ ഹൗസ്; പരാതികളിൽ ഭൂരിഭാഗവും പരിഹരിച്ചെന്ന് എംബസി
ബഹ്റൈൻ; ഇന്ത്യൻ സമൂഹം നേരിടുന്ന വിവിധ പ്രശ്നങ്ങൾ ഉന്നയിക്കാൻ അവസരമൊരുക്കി ഇന്ത്യൻ എംബസിയുടെ ആഭിമുഖ്യത്തിൽ ഓപൺ ഹൗസ് സംഘടിപ്പിച്ചു. അംബാസഡർ പീയൂഷ് ശ്രീവാസ്തവ അധ്യക്ഷതവഹിച്ചു. എംബസിയുടെ കോൺസുലർ ടീമും പാനലും അഭിഭാഷകരും സന്നിഹിതരായിരുന്നു. എഴുപതോളം ഇന്ത്യൻ പൗരന്മാർ ഓപൺ ഹൗസിൽ പങ്കെടുത്തു. പരാതികൾ അംബാസഡറോട് നേരിട്ടുന്നയിക്കാനുള്ള അവസരമൊരുക്കിയിരുന്നു. ഉയർന്ന പരാതികളിൽ പ്രധാനപ്പെട്ടവ അടിയന്തരമായി പരിഹരിക്കാൻ നിർദേശിച്ചിട്ടുണ്ട്. കഴിഞ്ഞ ഓപൺ ഹൗസിൽ ഉയർന്ന പരാതികളിൽ ഭൂരിഭാഗവും ഫലപ്രദമായി പരിഹരിച്ചെന്ന് എംബസി അറിയിച്ചു. ദുരിതത്തിലായ ഇന്ത്യക്കാരെ സഹായിക്കാൻ എംബസി നിരവധി…