സൗദിയിൽ എൻ.ജി.ഒ സ്ഥാപനങ്ങൾക്ക് ലെവിയും ഗവൺമെന്റ് ഫീസും ഒഴിവാക്കും

സൗദിയിൽ എൻ.ജി.ഒ സ്ഥാപനങ്ങൾക്ക് ലെവിയും ഗവൺമെന്റ് ഫീസും ഒഴിവാക്കും. മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രി മന്ത്രി അഹമ്മദ് അൽറാജി വിവിധ നോൺ പ്രോഫിറ്റബിൾ ഓർഗനൈസേഷനുകളുടെയും സൊസൈറ്റികളുടെയും നേതാക്കൾ പങ്കെടുത്ത യോഗത്തിലാണ് ഇക്കാര്യം അറിയിച്ചത്. എൻ.ജി.ഒകളുടെ പ്രവർത്തനങ്ങൾ സുഗമമാക്കുന്നതിന്റെ ഭാഗമായാണ് നടപടി.ലാഭേച്ഛയില്ലാതെ നിരവധി ഓർഗനൈസേഷനുകളും സൊസൈറ്റികളെയും സൗദിയിൽ പ്രവർത്തിക്കുന്നുണ്ട്. ഇവരുടെ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിനാണ് നടപടി. ഇത്തരം സ്ഥാപനങ്ങൾക്ക് തൊഴിലാളികളുടെ ലെവി, ഗവൺമെന്റ് ഫീസുകൾ, സക്കാത്ത്, കസ്റ്റം തീരുവ, എന്നിവയിൽ ഇളവു നൽകും. ആയിരത്തിലധികം സംഘടനകൾ യോഗത്തിൽ പങ്കെടുത്തു….

Read More

ചെറുകിട സ്ഥാപനങ്ങളുടെ ലെവി ഇളവ് മൂന്ന് വർഷത്തേക്ക് കൂടി നീട്ടി സൗദി അറേബ്യ; തീരുമാനം മന്ത്രിസഭാ യോഗത്തിന്റേത്

ഉടമയടക്കം ഒൻപതോ അതിൽ കുറവോ ജീവനക്കാരുള്ള ചെറുകിട സ്വകാര്യ വാണിജ്യ സ്ഥാപനങ്ങളെ ലെവിയിൽ നിന്ന് ഒഴിവാക്കിയ ഇളവ്​ മൂന്ന് വർഷത്തേക്ക് കൂടി നീട്ടി. ചൊവ്വാ​ഴ്​ച സൽമാൻ രാജാവി​ന്റെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ സമ്മേളനത്തി​ന്റേതാണ്​ തീരുമാനം. നേരത്തെ നീട്ടി നൽകിയ കാലാവധി ഫെബ്രുവരി 25ന്​ അവസാനിക്കാനിരിക്കെയാണ് വീണ്ടും നീട്ടിയത്​. ഇത്​​ ലക്ഷക്കണക്കിന്​ വിദേശികളടക്കമുള്ള തൊഴിലാളികൾക്കും സ്വദേശി വാണിജ്യ സംരംഭകർക്കും വലിയ ആശ്വാസം നൽകുന്നതാണ്​​. വിദേശി ജീവനക്കാരുടെ പ്രതിമാസ വർക്ക്​ പെർമിറ്റ്​ ഫീസാണ്​ ലെവി. ഇത്​ അടയ്​ക്കുന്നതിൽ നിന്ന്​ ചെറുകിട…

Read More