‘സ്മാര്‍ട്ട് അങ്കണവാടികള്‍’; സംസ്ഥാനതല ഉദ്ഘാടനം ഇന്ന് മുഖ്യമന്ത്രി നിര്‍വഹിക്കും
സംസ്ഥാനത്ത് പ്രവര്‍ത്തസജ്ജമായ 30 സ്മാര്‍ട്ട് അങ്കണവാടികളുടെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന്. തിരുവനന്തപുരം പെരുങ്കടവിള ഒറ്റശേഖരമംഗലം കരവറ 60-ാം നമ്പര്‍ അങ്കണവാടി കേന്ദ്രീകരിച്ച് ജനാര്‍ദനപുരം ഹയര്‍സെക്കന്ററി സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ വച്ച് രാവിലെ 11 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി ഉദ്ഘാടനം നിര്‍വഹിക്കും. ആരോഗ്യ വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ചടങ്ങില്‍ അധ്യക്ഷത വഹിക്കും. സി.കെ. ഹരീന്ദ്രന്‍ എംഎല്‍എ ഉള്‍പ്പെടെയുള്ള ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുക്കും. അതത് സ്മാര്‍ട്ട് അങ്കണവാടികളിലെ ഉദ്ഘാടന ചടങ്ങളുകളില്‍ മന്ത്രിമാര്‍ ഉള്‍പ്പെടെയുള്ള…