‘മുൻ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റുവിന്റെ ചരിത്രപരമായ കത്തുകൾ തിരികെ തരണം’; രാഹുൽ ഗാന്ധിയോട് കേന്ദ്രസർക്കാർ

മുൻ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റുവിന്റെ ചരിത്രപരമായ കത്തുകൾ തിരികെ നൽകാൻ രാഹുൽ ഗാന്ധിയോട് ആവശ്യപ്പെട്ട് പ്രധാനമന്ത്രിയുടെ മ്യൂസിയം ആന്റ് ലൈബ്രറി (പിഎംഎംഎൽ). 2008ൽ അന്നത്തെ യുപിഎ അദ്ധ്യക്ഷ സോണിയാ ഗാന്ധിയുടെ അഭ്യർത്ഥന പ്രകാരം ഈ കത്തുകൾ പൊതുജനങ്ങൾക്ക് ലഭ്യമാകുന്നതിൽ നിന്ന് നീക്കം ചെയ്തിരുന്നു. അതിനുശേഷം കത്തുകൾ സ്വകാര്യമായി സൂക്ഷിച്ചുവരികയായിരുന്നു. 1971ൽ ജവഹർലാൽ നെഹ്‌റു മെമ്മോറിയൽ ഫണ്ട് കത്തുകൾ പിഎംഎംഎല്ലിന് നൽകിയിരുന്നു. അന്ന് പിഎംഎംഎൽ നെഹ്‌റു മെമ്മോറിയൽ മ്യൂസിയം ആന്റ് ലൈബ്രറി (എൻഎംഎംഎൽ) എന്നാണ് അറിയപ്പെട്ടിരുന്നത്. ഇതിനുശേഷമാണ് 2008ൽ…

Read More

ജിബോര്‍ഡില്‍ പുതിയ ഫീച്ചറുമായി ഗൂഗിള്‍

ജിബോര്‍ഡില്‍ പുതിയ ഫീച്ചര്‍ അവതരിപ്പിക്കാനൊരുങ്ങി ഗൂഗിള്‍. പുതിയ ഫീച്ചര്‍ പ്രകാരം ജിബോര്‍ഡിലും ഇനി അക്ഷരങ്ങള്‍ സ്‌കാന്‍ ചെയ്യാനാകും. ചിത്രങ്ങളില്‍ നിന്ന് അക്ഷരങ്ങള്‍ സ്‌കാന്‍ ചെയ്യുന്ന ലെന്‍സ് ആപ്ലിക്കേഷന്റെ അതേ പ്രക്രിയയാണ് ഇവിടെയും. ഒപ്റ്റിക്കല്‍ ക്യാരക്ടര്‍ റെക്കഗ്‌നിഷന്‍ എന്ന സംവിധാനമാണ് ചിത്രങ്ങളിലുള്ള അക്ഷരങ്ങള്‍ സ്‌കാന്‍ ചെയ്ത് കോപി പേസ്റ്റ് ചെയ്യുന്നതിനായി ഗൂഗിള്‍ ഉപയോഗിക്കുന്നത്. 9to5Google ഗൂഗിളിന്റെ ഏറ്റവും പുതിയ റിപ്പോര്‍ട്ട് പ്രകാരം ട്രാന്‍സ്ലേറ്റ്, പ്രൂഫ്‌റീഡ് എന്നീ ഓപ്ഷനുകള്‍ക്കൊപ്പമാണ് സ്‌കാന്‍ ടെക്സ്റ്റും ദൃശ്യമാകുക. സ്‌കാന്‍ ടെക്സ്റ്റ് എന്ന ഓപ്ഷനില്‍ ക്ലിക്ക്…

Read More

കണ്ണൂർ വിസി പുനർനിയമനം, രാജ്ഭവനിൽ നേരിട്ടെത്തി മുഖ്യമന്ത്രി ശുപാർശന നടത്തി, മുഖ്യമന്ത്രി നൽകിയ മൂന്നു കത്തുകളും ഗവർണർ പുറത്തുവിട്ടു

കണ്ണൂർ വി.സി പുനർനിയമനത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഗുരുതര ആരോപണവുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. പുനർനിയമനത്തിൽ മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടെന്നാണ് ഗവർണറുടെ ആരോപണം. ഇതുസംബന്ധിച്ച് ഗവർണർക്ക് മുഖ്യമന്ത്രി അയച്ച കത്തുകൾ പുറത്തുവിട്ടു.  വിസി പുനർനിയമനം ആവശ്യപ്പെട്ട് 2021 ഡിസംബർ എട്ടിന് മുഖ്യമന്ത്രി ആദ്യകത്ത് അയച്ചെന്നാണ് ഗവർണർ വിശദീകരിക്കുന്നത്. രാജ്ഭവനിൽ നേരിട്ടെത്തി മുഖ്യമന്ത്രി ശുപാർശ നടത്തിയെന്നും ഗവർണർ ആരോപിക്കുന്നു. ചാൻസലർ സ്ഥാനത്ത് തുടരാൻ ആവശ്യപ്പെട്ട് രണ്ടാം കത്ത് ഡിസംബർ 16 ന് ലഭിച്ചു. സർവ്വകലാശാല ഭരണത്തിൽ ഇടപെടില്ലെന്ന്…

Read More