കത്ത് വ്യാജമെന്നോ അല്ലെന്നോ ഉറപ്പിക്കാതെ ക്രൈംബ്രാഞ്ച്; പ്രാഥമിക റിപ്പോർട്ട് കൈമാറി

തിരുവനന്തപുരം മേയറുടെ കത്ത് വ്യാജമെന്നോ അല്ലെന്നോ ഉറപ്പിക്കാതെ ക്രൈംബ്രാഞ്ചിന്റെ പ്രാഥമിക റിപ്പോർട്ട്. നിജസ്ഥിതി കണ്ടെത്തണമെങ്കിൽ കേസെടുത്ത് അന്വേഷിക്കണമെന്നും ക്രൈംബ്രാഞ്ചിന്റെ പ്രാഥമിക റിപ്പോർട്ടിൽ നിദ്ദേശിക്കുന്നു. യഥാർത്ഥ കത്ത് കണ്ടെത്താനായിട്ടില്ലന്നും റിപ്പോർട്ടിൽ പറയുന്നു. കത്ത് വ്യാജമെന്ന മേയറുടെ മൊഴിയുൾപ്പെടെ ക്രൈംബ്രാഞ്ച് മേധാവിക്ക് കൈമാറി. തുടർ അന്വേഷണത്തിൽ ഡിജിപി തീരുമാനമെടുക്കും.

Read More

കത്ത് വിവാദത്തിൽ മേയർക്ക് ഹൈക്കോടതി നോട്ടീസ്; വിശദീകരണം നൽകണം

തിരുവനന്തപുരം കോർപ്പറേഷനിലെ വിവാദ കത്തിൽ മേയർ ആര്യ രാജേന്ദ്രന് ഹൈക്കോടതിയുടെ നോട്ടീസ്. സർക്കാർ അടക്കമുള്ള എതിർ കക്ഷികൾക്കും നോട്ടീസ് നൽകാൻ ഹൈക്കോടതി തീരുമാനം. ഹർജിയിന്മേൽ മേയർ അടക്കമുള്ള എതിർ കക്ഷികൾ വിശദീകരണം നൽകണമെന്നും കോടതി നിർദ്ദേശിച്ചു. എൽഡിഎഫ് പാർലമെന്ററി പാർട്ടി സെക്രട്ടറി ഡി ആർ അനിലിനും ഹൈക്കോടതി നോട്ടീസ് അയയ്ക്കും. കത്ത് വിവാദത്തിൽ വാദം കേൾക്കാൻ തീരുമാനിച്ച ഹൈക്കോടതി ഹർജി പരിഗണിക്കുന്നത് നവംബർ 25 ലേക്ക് മാറ്റി. വിവാദകത്തിൽ ജുഡീഷ്യൽ അന്വേഷണമോ സിബിഐ അന്വേഷണമോ ആവശ്യപ്പെട്ടാണ് കൗൺസിലർ…

Read More