കത്ത് വിവാദം ശ്രദ്ധിക്കേണ്ട , പ്രചാരണവുമായി മുന്നോട്ട് പോവുക ; യുഡിഎഫ് സ്ഥാനാർത്ഥിക്ക് കോൺഗ്രസ് നേതാക്കളുടെ നിർദേശം

പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ കെ മുരളീധരന് വേണ്ടി ഡിസിസി അയച്ച കത്ത് എതിരാളികൾ ആയുധമാക്കുന്നത് അവഗണിക്കാൻ കോൺഗ്രസ്. സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് മുൻപ് പാർട്ടിക്കുള്ളിൽ നടക്കുന്ന ചർച്ചകൾക്ക് പിന്നീട് എന്ത് പ്രസക്തിയെന്നാണ് നേതാക്കളുടെ ചോദ്യം. കത്ത് പുറത്ത് വന്നതിൽ പാ‍ട്ടിക്കുള്ളിൽ ഒരു അന്വേഷണവും ആവശ്യമില്ലെന്ന് യുഡിഎഫ് കൺവീനർ എംഎം ഹസൻ പറഞ്ഞു. ബിജെപിയെ ചെറുക്കാനും ഇടതുപക്ഷ വോട്ടുകൾ ആകർഷിക്കാനും കെ മുരളീധരൻ സ്ഥാനാർത്ഥിയാകുന്നതാണ് നല്ലതെന്നാണ് പാലക്കാട് ഡിസിസിയുടെ പേരിൽ കെപിസിസിക്ക് അയച്ച കത്തിൽ പറയുന്നത്. പാർട്ടിക്ക് കിട്ടിയ കത്ത് എതിരാളികൾക്ക്…

Read More

തിരുവനന്തപുരംനഗരസഭാ കത്ത് വിവാദം: പ്രതിഷേധക്കാരുമായി ചര്‍ച്ചയ്ക്ക് സര്‍ക്കാര്‍

തിരുവനന്തപുരം നഗരസഭ കത്ത് വിവാദത്തിൽ പ്രതിഷേധക്കാരെ  വീണ്ടും ചർച്ചയ്ക്ക് വിളിച്ച് സർക്കാർ. കൗൺസിലിൽ പ്രാതിനിധ്യമുള്ള രാഷ്ട്രീയ പാർട്ടികളുടെ ജില്ലാ നേതാക്കളെയാണ് ചർച്ചക്ക് വിളിച്ചത്. തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രിയുടെ  നേതൃത്വത്തിൽ വെള്ളിയാഴ്ചയാണ് ചർച്ച. ആദ്യ ഘട്ട ചർച്ചക്ക് ശേഷവും പ്രതിഷേധം തുടരുന്ന സ്ഹചര്യത്തിലാണ് പ്രതിഷേധക്കാരെ സർക്കാർ വീണ്ടും ചർച്ചയ്ക്ക് വിളിച്ചത്. കഴിഞ്ഞ നാലിനാണ് സർക്കാർ ആദ്യ ഘട്ട ചർച്ച നടത്തിയത്. എന്നാൽ മേയർ രാജിവയ്ക്കും വരെ സമരം തുടരുമെന്നാണ് പ്രതിപക്ഷ പാർട്ടികളുടെ നിലപാട്.   അതേസമയം കത്ത് വിവാദത്തിൽ…

Read More

കത്ത് വിവാദം: പിന്നിൽ യുഡിഎഫ് ബിജെപി കൂട്ടുകെട്ടെന്ന് എൽഡിഎഫ്

തിരുവനന്തപുരം നഗരസഭയിലെ കത്ത് വിവാദത്തിനെതിരെ എൽഡിഎഫ് പ്രചാരണം. ഇന്നും നാളെയുമാണ് പരിപാടികൾ സംഘടിപ്പിച്ചിട്ടുള്ളത്. യുഡിഎഫ്  ബിജെപി കൂട്ട്കെട്ട് ആണ് കത്ത് വിവാദത്തിന് പിന്നിലെന്നാണ് സിപിഎം പറയുന്നത്. എൽഡിഎഫ് സംഘടിപ്പിക്കുന്ന വാർഡ് തല പ്രചാരണം നഗരസഭയിലെ നൂറുവാ‍ർഡുകളിലും നടക്കും.  നഗരസഭ ഭരണം അട്ടിമറിക്കാൻ അവിശുദ്ധ കൂട്ട് കെട്ട് ശ്രമിക്കുന്നുവെന്ന് കുറ്റപ്പെടുത്തിയാണ് പരിപാടി. സിപിഎം ജില്ലാ കമ്മിറ്റി യോഗതീരുമാനപ്രകാരമാണ് പ്രചാരണം.

Read More

മേയറുടെ രാജി ആദ്യം ആവശ്യപ്പെട്ടത് താൻ; അത് ചിലർ മറന്നു; തരൂർ

കത്ത് വിവാദത്തിൽ തിരുവനന്തപുരം നഗരസഭയ്ക്ക് മുന്നിൽ നടക്കുന്ന യുഡിഎഫ് സമര വേദിയിലെത്തി ശശി തരൂർ. മേയറുടെ രാജി ആദ്യം ആവശ്യപ്പെട്ടത് താനാണെന്നും ചിലർ അത് മറന്നുവെന്നും ശശി തരൂർ പറഞ്ഞു. മേയർ പാർട്ടി പ്രതിനിധിയായി പ്രവർത്തിക്കുകയാണെന്നും എല്ലാവരെയും ചതിച്ചുവെന്നും ശശി തരൂർ കുറ്റപ്പെടുത്തി. പ്രതിഷേധിക്കുമ്പോൾ ക്രൂരമായ നിലപാടെടുകുകയാണ്. നാല് കെഎസ്‌യുക്കാരും യൂത്ത് കോൺഗ്രസ് പ്രവർത്തകരും ജയിലിലായി. മഹിളാ കോൺഗ്രസുകാർ ആശുപത്രിയിലാണ്. ഇതോന്നും ഒരിക്കലും ക്ഷമിക്കാൻ സാധിക്കില്ലെന്ന് പറഞ്ഞ ശശി തരൂർ, പാർട്ടിക്ക് വേണ്ടി പ്രവർത്തിക്കുന്ന മേയറായി ആര്യ…

Read More