
രാജ്യത്തെ ബീച്ചുകളില്‍ ഏറ്റവും കുറവ് മലിന ജലം കേരളത്തില്‍; അഭിമാന നേട്ടം
രാജ്യത്ത് ബീച്ചുകളില്‍ ഏറ്റവും കുറവ് മലിന ജലം ഉള്ളത് കേരളത്തിലെ ബീച്ചുകളിലെന്ന് റിപ്പോര്‍ട്ട്. രാജ്യത്തെ 12 തീരദേശ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും തീരദേശ ജല ഗുണനിലവാര സൂചികയില്‍ കേരളമാണ് ഒന്നാമത്. കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കിയ ‘EnviStats India 2024: Environment Accounts’ലാണ് കേരളത്തിന്റെ നേട്ടം വിവരിച്ചിരിക്കുന്നത്. തിങ്കളാഴ്ച പുറത്തുവിട്ട കണക്കുകള്‍ പ്രകാരം, 2023-24ല്‍ കേരളത്തിന്റെ സ്‌കോറുകളും റാങ്കിങും മുന്‍ വര്‍ഷത്തേക്കാള്‍ മെച്ചപ്പെട്ടു. മൂന്ന് ലൊക്കേഷനുകളെ അടിസ്ഥാനമാക്കിയാണ് തീരദേശ ജല ഗുണനിലവാര സൂചിക തയ്യാറാക്കിയത്. ഈ മൂന്ന് ലൊക്കേഷനുകളിലും…