
കേരളത്തിൽ പുള്ളിപ്പുലികളുടെ എണ്ണം കുറഞ്ഞു; കണക്ക് പുറത്ത് വിട്ട് കേന്ദ്ര വനം വകുപ്പ് മന്ത്രി
കേരളത്തിലെ വനമേഖലയിൽ പുള്ളിപ്പുലികളുടെ എണ്ണത്തിൽ വലിയ കുറവ്. 2018 ൽ 650 പുള്ളിപ്പുലികൾ ഉണ്ടായിരുന്ന സ്ഥലത്ത് 2022 ൽ നടത്തിയ പഠനത്തിലെ കണ്ടെത്തൽ പ്രകാരം 570 പുള്ളിപ്പുലികൾ മാത്രമാണ് ഉള്ളത്. ഡൽഹിയിൽ കേന്ദ്ര പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാന മന്ത്രി ഭൂപേന്ദര്‍ യാദവാണ് ഇത് സംബന്ധിച്ച കണക്കുകൾ പുറത്തുവിട്ടത്. രാജ്യത്താകെ 13,874 പുള്ളിപ്പുലികളാണ് ഉള്ളത്. 2018 ൽ 12,852 പുള്ളിപ്പുലികളാണ് ഉണ്ടായിരുന്നത്. കടുവകളുള്ള സംസ്ഥാനങ്ങളില്‍, സംസ്ഥാന വനം വകുപ്പുകളുമായി സഹകരിച്ച് നാഷണല്‍ ടൈഗര്‍ കണ്‍സര്‍വേഷന്‍ അഥോറിറ്റിയും വൈല്‍ഡ്…