
ലിയോ സിനിമയ്ക്ക് പ്രത്യേക പ്രദർശനം അനുവദിക്കാന്‍ സാധിക്കില്ല; നിലപാട് ഉറപ്പിച്ച് തമിഴ്നാട് സര്‍ക്കാര്‍
ലിയോ സിനിമയ്ക്ക് പ്രത്യേക പ്രദർശനം അനുവദിക്കാന്‍ സാധിക്കില്ലെന്ന് വ്യക്തമാക്കി തമിഴ്നാട് സര്‍ക്കാര്‍. നേരത്തെ ലിയോയ്ക്ക് രാവിലെ 7 മണി സ്പെഷ്യല്‍ ഷോ അനുവദിക്കാമോ എന്ന് പരിശോധിക്കാന്‍ തമിഴ്നാട് സര്‍ക്കാറിനോട് ചെന്നൈ ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. ഇതിന് മറുപടിയായാണ് തമിഴ്നാട് സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയത്. നിർമാതാക്കളായ സെവന്‍ത് സ്ക്രീന്‍ സ്റ്റുഡിയോയുടെ ആവശ്യം തമിഴ്നാട് സർക്കാർ തള്ളി. കഴിഞ്ഞ ദിവസം വൈകീട്ട് ചിത്രത്തിന്‍റെ നിര്‍മ്മാതാവ് ലളിത് കുമാറും, തീയറ്റര്‍ ഉടമകളും സര്‍ക്കാറുമായി ചര്‍ച്ച നടത്തിയിരുന്നു. എന്നാല്‍ അവരുടെ നിര്‍ദേശങ്ങള്‍ സര്‍ക്കാര്‍ തള്ളി….