
റീലുകളുടെ ദൈർഘ്യം കൂട്ടാനൊരുങ്ങി ഇൻസ്റ്റഗ്രാം
റീലുകളുടെ സമയ ദൈർഘ്യം ഇൻസ്റ്റഗ്രാം കൂട്ടിയേക്കുമെന്ന് റിപ്പോർട്ട്. ടിക് ടോക്കിനോടും യൂട്യൂബിനോടും മത്സരിക്കാനാണ് ഈ നീക്കമെന്നാണ് സൂചന. നിലവിൽ 90 സെക്കന്റ് വരെയുള്ള വീഡിയോകളാണ് റീലുകളായി പങ്കുവെക്കാൻ സാധിക്കുക. ഡെവലപ്പർ അലസ്സാൻഡ്രോ പാലൂസി എക്‌സിലൂടെ പങ്കുവെച്ച് സ്‌ക്രീൻഷോട്ടുകളിലൂടെയാണ് ഇക്കാര്യം പുറത്തെത്തിയിരിക്കുന്നത്. എന്നാൽ കമ്പനി ഇക്കാര്യം ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. അതേസമയം ടിക്‌ടോക്ക് പോലെയുള്ള പ്ലാറ്റഫോമുകൾ 2022ൽ തന്നെ അതിന്റെ ഷോർട്ട് വീഡിയോ സമയ പരിധി 10 മിനിറ്റായി വർദ്ധിപ്പിച്ചിരുന്നു. ഇൻസ്റ്റഗ്രാം ഇത്തരത്തിൽ സമയ പരിധി വർദ്ധിപ്പിക്കുന്നതോടെ ക്രിയേറ്റേർസിന് പലവിധത്തിലുള്ള…