‘ഞാൻ നോർമൽ അല്ല, എല്ലാവരും നോർമലാകണമെന്ന് നിർബന്ധിക്കാൻ പറ്റില്ല, ആൾക്കാർ വട്ടെന്ന് വിളിക്കും’; ലെന

നടി ലെന കുറേ വർഷങ്ങളായി ആത്മീയതയുടെ പാതയിലാണ്. അടുത്തിടെ ഓട്ടോബയോഗ്രഫി എന്ന പുസ്തകം പുറത്തിറക്കുകയും ചെയ്തു നടി. ആഴത്തിലുള്ള ആത്മീയ കാര്യങ്ങളാണ് പുസ്തകത്തിൽ വിവരിക്കുന്നത്. പുസ്തക പ്രകാശനത്തോട് അനുബന്ധിച്ച് നൽകിയ അഭിമുഖങ്ങളിൽ ലെന നടത്തിയ പരാമർശങ്ങൾ വലിയ തോതിൽ ചർച്ചയായി. ലെനയുടെ പ്രസ്താവനകളെക്കുറിച്ച് പല അഭിപ്രായം വന്നു. ലെന സ്വബോധത്തോടെയല്ല സംസാരിക്കുന്നതെന്ന് വരെ അഭിപ്രായങ്ങൾ വന്നു. ഇതിന് ലെന നൽകിയ മറുപടിയാണിപ്പോൾ ശ്രദ്ധ നേടുന്നത്. താൻ നോർമൽ അല്ലെന്ന് നടി തുറന്ന് പറഞ്ഞു. എല്ലാവരും നോർമലാകണമെന്ന് നിർബന്ധിക്കാൻ…

Read More

‘ഇന്റർവ്യൂ കഴിഞ്ഞപ്പോൾ എനിക്കു കിട്ടേണ്ടതു കിട്ടി…, ഞാൻ ഹാപ്പി ആയി’: ലെന പറയുന്നു

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് ലെന. പഴയ തലമുറയ്ക്കും പുതുതലമുറയ്ക്കും ഒരുപോലെ പ്രിയങ്കരിയാണ് ലെന. തന്റെ അഭിപ്രായങ്ങൾ തുറന്നുപറയുന്നതിലും അതിൽ ഉറച്ചുനിൽക്കുന്നതിലും മറ്റു താരങ്ങളിൽനിന്നു വ്യത്യസ്തയാണ് ലെന. ലെനയുടെ സ്വകാര്യജീവിതവും ഗോസിപ്പുകളും സോഷ്യൽമീഡിയിൽ ഒരുകാലത്ത് സജീവമായിരുന്നു. ഇപ്പോൾ താൻ എഴുതിയ പുസ്തകവും അതേത്തുടർന്നുണ്ടായ ചില കാര്യങ്ങളും തുറന്നുപറയുകയാണ് ലെന. ഇടിയൻ ചന്തു എന്ന സിനിമയിൽ അഭിനയിച്ചപ്പോൾ കൈ ഒടിഞ്ഞു. പിന്നെ ഒരു മാസം പൂർണ വിശ്രമമായിരുന്നു. ആ ഒരു മാസം എന്റെ ജീവിതത്തിൽ ഒരുപാട് നല്ല കാര്യങ്ങൾ സംഭവിച്ചു….

Read More

സിദ്ധീഖ് ഇക്കയുടെയും എൻറെയും ഓൺസ്‌ക്രീൻ കെമിസ്ട്രി ഈസിയാണ്: ലെന

സിനിമയിൽ കാൽ സെഞ്ചുറി പിന്നിട്ട താരമാണ് ലെന. അടുത്തിടെ തൻറെ പുനർവിവാഹത്തെക്കുറിച്ചുള്ള അപ്രതീക്ഷിത വെളിപ്പെടുത്തലിൽ ആരാധകർ മാത്രമല്ല, ചലച്ചിത്രലോകവും ഞെട്ടിപ്പോയി. ജയരാജിൻറെ സ്‌നേഹം എന്ന ചിത്രത്തിലൂടെയാണ് ലെന അഭിനയലോകത്തു സജീവമാകുന്നത്. മികച്ച ക്യാരക്ടർ റോളുകൾ ചെയ്ത് പ്രേക്ഷകരെ ഞെട്ടിക്കാറുള്ള ലെനയ്ക്ക് അമ്മ വേഷങ്ങൾ ചെയ്യാനും മടിയില്ല. പൃഥ്വിരാജിൻറെയും ദുൽഖറിൻറെയും അമ്മയായി അഭിനയിച്ചിട്ടുണ്ട് ലെന. 1998ൽ പുറത്തിറങ്ങിയ സ്‌നേഹം എന്ന ചിത്രത്തിൽ സിദ്ധീഖിൻറെ ജോഡിയായാണ് ലെന അഭിനയലോകത്തെത്തുന്നത്. പിന്നീട് എത്രയോ ചിത്രങ്ങളിൽ സ്‌ക്രീൻ ഷെയർ ചെയ്തിട്ടുണ്ട് ഇരുവരും. സിദ്ധീഖുമായുള്ള…

Read More

ഇന്ത്യയുടെ ഗഗൻയാൻ ദൗത്യത്തിന്റെ ക്യാപ്റ്റൻ പ്രശാന്ത് ബാലകൃഷ്ണനുമായി വിവാഹിതയായി; വെളിപ്പെടുത്തലുമായി നടി ലെന

ഇന്ത്യൻ ബഹിരാകാശ ദൗത്യമായ ഗഗൻയാനറെ ക്യാപ്റ്റൻ പ്രശാന്ത് ബാലകൃഷ്‍ണൻ പാലക്കാട് സ്വദേശിയാണ്. വ്യോമസേന ഉദ്യോഗസ്ഥനായ പ്രശാന്ത് ബാലകൃഷ്‍ണനുമായി വിവാഹിതയായി എന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് നടി ലെന. 2024 ജനുവരി 27നാണ് തങ്ങളുടെ വിവാഹം കഴിഞ്ഞത് എന്നും ലെന വെളിപ്പെടുത്തി. ഒരു പരമ്പരാഗത ചടങ്ങിലാണ് വിവാഹിതരായതെന്നും ലെന വ്യക്തമാക്കുന്നു. ഇൻസ്റ്റാഗ്രാമിലൂടെയാണ് ലെനയുടെ വെളിപ്പെടുത്തല്‍. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഇന്ന് ഇന്ത്യയുടെ ഗഗൻയാൻ ദൗത്യത്തിനായുള്ള സംഘാംഗങ്ങളെ അവതരിപ്പിച്ചത്. പാലക്കാട് സ്വദേശിയായ വ്യോമസേന ഗ്രൂപ്പ് ക്യാപ്റ്റൻ പ്രശാന്ത് ബാലകൃഷ്‍ണനു പുറമേ ബഹിരാകാശ ദൗത്യത്തിനായി…

Read More

”ഇവിടെ ഇരിക്കുന്ന ആരും നോര്‍മല്‍ അല്ല”; തനിക്ക് മലയാളം അറിയില്ല; ഭാഷയില്‍ അതിന്റെ പരിമിതി ഉണ്ടെന്ന് നടി ലെന

വ്യത്യസ്തമായ വേഷങ്ങൾ കൊണ്ട് പ്രേക്ഷകരുടെ പ്രിയ താരമായി മാറിയ നടിയാണ് ലെന. താരത്തിന്റെ ‘ദ ഓട്ടോയോഗ്രഫി ഓഫ് ഗോഡ്’ എന്ന പുസ്തകം മലയാളത്തിലും പ്രസിദ്ധീകരിക്കാൻ ഒരുങ്ങുകയാണ്. പുസ്തകം ഓരോരുത്തരുടെയും കഥയാണെന്നും ഡി സി ബുക്സ് മലയാളത്തിൽ പ്രസിദ്ധീകരിക്കുമെന്നും കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ വേദിയില്‍ ലെന പറഞ്ഞു. ‘പുസ്തകം നല്ല എഴുത്തുകാര്‍ വിവര്‍ത്തനം ചെയ്യണം. തനിക്ക് മലയാളം അറിയില്ല. ഭാഷയില്‍ അതിന്റെ പരിമിതി ഉണ്ട്. ഇവിടെ ഇരിക്കുന്ന ആരും നോര്‍മല്‍ അല്ല. ആയിരുന്നുവെങ്കില്‍ നിങ്ങള്‍ ഇവിടെ ഇരിക്കില്ല. മയക്കുമരുന്ന്…

Read More

സൈക്കോളജിസ്റ്റാണെന്ന് പറഞ്ഞിട്ടില്ലെന്ന് ലെന; പുതിയ പുസ്തകം ഷാർജയിൽ പ്രകാശനം ചെയ്തു

ക്ലിനിക്കൽ സൈക്കോളജിസ്റ്റാണന്ന് താൻ ഒരിടത്തും അവകാശപ്പെട്ടിട്ടില്ലെന്ന് നടി ലെന. എന്നാൽ, മാനസികാരോഗ്യത്തെക്കുറിച്ചും പൂ‍ർവ്വജന്മത്തെക്കുറിച്ചും താൻ പറഞ്ഞത് സ്വന്തം അനുഭവമാണെന്നും അവർ പറഞ്ഞു. ലെനയുടെ അശാസ്ത്രീയ പ്രസ്താവനകൾക്കെതിരെ ഇന്ത്യൻ ക്ലിനിക്കൽ സൈക്കോളജിസ്റ്റ് അസോസിയേഷൻ രംഗത്ത് വന്നത് വിവാദമായിരുന്നു. വിവാദത്തിന് ആധാരമായ ‘ഓ‌‌ട്ടോബയോഗ്രഫി ഓഫ് ദി ഗോഡ്’ എന്ന പുസ്തകം ഷാർജ പുസ്തകോൽവസത്തിൽ പ്രകാശനം ചെയ്ത ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അവർ.

Read More

മോഹൻലാൽ എന്‍റെ ആത്മീയഗുരു; മുൻജന്മത്തിൽ ബുദ്ധസന്യാസി, 63-ാം വ‍യസിൽ മരിച്ചു: ലെന

മലയാളികളുടെ പ്രിയപ്പെട്ട നടിമാരിലൊരാളാണ് ലെന. തന്‍റെ അഭിപ്രായങ്ങളും അഭിരുചികളും തുറന്നുപറയുന്നതിൽ ലെന വിമുഖത കാണിക്കാറില്ല. മിനി സ്ക്രീനിലൂടെ അഭിനയലോകത്തു പ്രവേശിച്ച താരം പിന്നീട് ബിഗ്സ്ക്രീനിലെ അവിഭാജ്യഘടകമായി മാറുകയായിരുന്നു. അടുത്തിടെ ഒരു മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ താരം പറഞ്ഞ ചില കാര്യങ്ങൾ അവിശ്വസനീയമാണ്. കഴിഞ്ഞ ജന്മം താനൊരു ബുദ്ധ സന്യാസി ആയിരുന്നുവെന്നും 63-ാം വയസിൽ താൻ അന്തരിച്ചെന്നും ലെന പറയുന്നു. മാത്രമല്ല, ആ ജീവിതം മുഴുവൻ തനിക്ക് ഓർമയുണ്ടെന്നും ലെന അഭിമുഖത്തിൽ പറയുന്നുണ്ട്. ചലച്ചിത്രലോകത്ത് തന്നെ ഏറ്റവുമധികം സ്വാധീനിച്ച…

Read More

‘ആത്മഹത്യ ചെയ്യാനിരിക്കുകയായിരുന്നു എന്ന് ചിലർ പറഞ്ഞു’; ജീവിതം ചർച്ചയിലൂടെ മാറിയെന്ന് ലെന

മലയാളികളുടെ പ്രിയ നടിമാരിലൊരാളാണ് ലെന. മികച്ച കഥാപാത്രങ്ങളിലൂടെ പ്രേക്ഷകഹൃദയങ്ങളിൽ സ്ഥാനമുറപ്പിച്ച നടിയാണ് ലെന. പഴയതലമുറയ്ക്കും പുതുതലമുറയ്ക്കും ഒരു പോലെ പ്രിയപ്പെട്ട താരമാണെന്ന പ്രത്യേകതയും ലെനയ്ക്കുണ്ട്. കോവിഡ് കാലത്തെ ചില സംഭവങ്ങൾ തുറന്നുപറയുകയാണ് താരം. കോവിഡ് കാലത്ത് ഒരു ജോലിയുമില്ലാതെ വീട്ടിലിരിക്കുമ്പോഴാണ് ക്ലബ് ഹൗസിൽ സംഭാഷണത്തിനായി ഒരു റൂം തുടങ്ങിയത്. ഒരുപാട് പേർ ജോയിൻ ചെയ്തു. പല ആശയങ്ങളും പങ്കുവച്ചു. പലരും അവരുടെ തിരിച്ചറിയലുകൾ പറഞ്ഞു. ചിലരൊക്കെ പിന്നീട് ആ സംഭാഷണം അവസാനിച്ചപ്പോൾ മെസേജ് അയച്ചിരുന്നു. ആത്മഹത്യ ചെയ്യാനിരിക്കുകയായിരുന്നു….

Read More