
പൈലറ്റുമാരുടെ കൂട്ടരാജി; നിയമനടപടികള്‍ സ്വീകരിച്ച് ആകാശ എയര്‍
പൈലറ്റുമാര്‍ ഒന്നടങ്കം അപ്രതീക്ഷിതമായി രാജിവെച്ചതോടെ നിയമനടപടികള്‍ സ്വീകരിച്ച് പ്രമുഖ വിമാന കമ്ബനിയായ ആകാശ എയര്‍. പൈലറ്റുമാരുടെ കൂട്ടരാജി കമ്ബനിയുടെ പ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിച്ചതോടെയാണ് നിയമനടപടിക്ക് തുടക്കമിട്ടത്. പൈലറ്റുമാരുടെ രാജിയുമായി ബന്ധപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ടെന്ന് ആകാശ എയര്‍ വ്യക്തമാക്കി. അതേസമയം, പൈലറ്റുമാര്‍ക്ക് എതിരായ നിയമനടപടി സിവില്‍ ഏവിയേഷൻ ഡയറക്ടറേറ്റ് ജനറലിനെതിരെയോ, സിവില്‍ ഏവിയേഷൻ മന്ത്രാലയത്തിന് എതിരെയോ അല്ലെന്ന് കമ്ബനി അറിയിച്ചിട്ടുണ്ട്. കഴിഞ്ഞ 3 മാസത്തിനിടെ 43 പൈലറ്റുമാരാണ് ആകാശ എയറില്‍ നിന്ന് രാജിവെച്ചത്. ഇതോടെ, കമ്ബനിയുടെ പ്രവര്‍ത്തനങ്ങള്‍ താളം…