
നിയമ മേഖലയിൽ പൂർണമായും സ്വദേശിവൽക്കരണം നടപ്പാക്കാൻ ഒരുങ്ങി ഒമാൻ
നിയമ മേഖലയിലെ തൊഴിലുകൾ പൂർണമായും സ്വദേശിവത്കരിക്കാനൊരുങ്ങുന്നു. ഈ മേഖലയിലെ തൊഴിലുകൾ സ്വദേശികൾക്ക് മാത്രമായി നിജപ്പെടുത്തി ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിഖ് അടുത്തിടെ രാജകീയ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഇതനുസരിച്ച് വിദേശികളുമായി പങ്കാളിത്തത്തിൽ നടത്തുന്ന നിയമ സ്ഥാപനങ്ങൾ മൂന്ന് വർഷത്തിനുള്ളിൽ സ്വദേശിവത്കരിക്കണം. വിദേശികൾ മാത്രം നടത്തുന്ന നിയമ സ്ഥാപനങ്ങൾ, ലീഗൽ കൺസൾട്ടൻസി എന്നിവ ഒരു വർഷത്തിനുള്ളിൽ ഈ നിയമം നടപ്പാക്കണം. ഇത്തരം സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന വിദേശികൾക്ക് ഒരു വർഷം വരെ തുടരാവുന്നതാണ്. ഈ കാലയളവിൽ ഇത്തരം…