പി.വി. അന്‍വറിന് സി.പി.ഐയുടെ വക്കീല്‍ നോട്ടീസ്

സി.പി.ഐക്കെതിരെ അപവാദ പ്രചരണം നടത്തിയതിന് നിലമ്പൂര്‍ എം.എല്‍.എ പി.വി. അന്‍വറിന് വക്കീല്‍ നോട്ടീസ്. തിരുവനന്തപുരം ആനയറ സ്വദേശിയും സി.പി.ഐ അഭിഭാഷക സംഘടനാ നേതാവുമായ എസ്.എസ്. ബാലുവാണ് നോട്ടീസ് അയച്ചിരിക്കുന്നത്. അന്‍വര്‍ ആലപ്പുഴയില്‍ ഈ മാസം 14 ന് നടത്തിയ വാർത്തസമ്മേളനത്തില്‍ സി.പി.ഐ 2011ലും 2021ലും ഏറനാട് സീറ്റ് മുസ്‍ലിംലീഗിന് വിൽപന നടത്തിയതായി ആരോപിക്കുകയുണ്ടായി. 2011ൽ അന്നത്തെ സംസ്ഥാന സെക്രട്ടറി വെളിയം ഭാർഗവന്റെ നേതൃത്വത്തിൽ 25 ലക്ഷം രൂപക്ക് മുസ്‍ലിം ലീഗിന് വിറ്റു എന്നായിരുന്നു ഉന്നയിച്ച ആരോപണം. അടിസ്ഥാനരഹിതവും,…

Read More

ലൊക്കേഷനിൽ സുരക്ഷ ഒരുക്കിയില്ല; മഞ്ജു വാര്യർക്ക് വക്കീൽ നോട്ടീസയച്ച് നടി, പ്രതികരണവുമായി നിർമാതാക്കൾ

മഞ്ജു വാര്യർക്ക് വക്കീൽ നോട്ടീസയച്ച് ‘ഫൂട്ടേജ്’ സിനിമയിലെ നടി. ഷൂട്ടിംഗ് ലൊക്കേഷനിൽ ആവശ്യത്തിന് സുരക്ഷയൊരുക്കിയില്ലെന്ന് കാണിച്ചാണ് സിനിമയുടെ നിർമാതാവ് കൂടിയായ മഞ്ജുവിന് നടി ശീതൾ തമ്പി നോട്ടിസ് അയച്ചത്. അഞ്ചരക്കോടി രൂപ നഷ്ടപരിഹാരം വേണമെന്നും നോട്ടീസിൽ പറയുന്നു. എന്നാൽ പരാതി തള്ളി ഫൂട്ടേജ് സിനിമയുടെ നിർമാതാക്കൾ രംഗത്ത്. ഷൂട്ടിങ്ങിനിടെ അപകടം ഉണ്ടായപ്പോൾ വേണ്ട ചികിത്സ നൽകിയെന്ന് ഫൂട്ടേജ് സിനിമയുടെ നിർമാതാക്കൾ പ്രതികരിച്ചു. പരിക്കേറ്റ് വിശ്രമിക്കുമ്പോഴും സഹായം നൽകിയെന്നും നിർമാതാക്കളായ മൂവി ബക്കറ്റ് വിശദീകരിക്കുന്നു. ഫൂട്ടേജ് സിനിമയിൽ ശീതൾ…

Read More

ഇടുക്കിയിലെ എൽഡിഎഫ് സ്ഥാനാർത്ഥി ജോയ്സ് ജോർജിന് വക്കീൽ നോട്ടീസ് അയച്ച് യുഡിഎഫ് സ്ഥാനാർത്ഥി ഡീൻ കുര്യാക്കോസ്

ഇടുക്കിയിലെ എല്‍ഡിഎഫ് ലോക്സഭ സ്ഥാനാര്‍ത്ഥി ജോയിസ് ജോര്‍ജിനെതിരെ സിറ്റിങ് എംപിയും കോണ്‍ഗ്രസ് നേതാവുമായ ഡീൻ കുര്യാക്കോസ് വക്കീല്‍ നോട്ടീസയച്ചു. പൗരത്വ ഭേദഗതി നിയമത്തെ അനകൂലിച്ച് ഡീന്‍ വോട്ടു ചെയ്തു എന്നാരോപിച്ച് ജോയ്സ് ജോര്‍ജ് സമൂഹമാധ്യമങ്ങളില്‍ വീഡിയോ പോസ്റ്റ് ചെയ്തിരുന്നു. ഇതിനെതിരെയാണ് മാനനഷ്ട കേസ് ഫയല്‍ ചെയ്യുന്നതിന് മുന്നോടിയായി ഡീന്‍ കുര്യാക്കോസ് വക്കീല്‍ നോട്ടീസയച്ചത്. ജോയ്സ് ജോര്‍ജിന്‍റെ സമൂഹമാധ്യമ അക്കൗണ്ടുകളിലൂടെയാണ് വീഡിയോ പോസ്റ്റ് ചെയ്തത്. ആരോപണങ്ങള്‍ പിന്‍വലിച്ച് 15ദിവസത്തിനുള്ളില്‍ മാപ്പുപറയണമെന്നാണ് നോട്ടീസില്‍ ഡീന്‍ കുര്യാക്കോസ് ആവശ്യപ്പെട്ടിരിക്കുന്നത്. മാപ്പു പറയാൻ…

Read More

ഗംഭീറുമായുള്ള വാക്‌പോര്; ശ്രീശാന്തിന് വക്കീൽ നോട്ടീസ്; വീഡിയോകൾ നീക്കം ചെയ്യണം

ലെജൻഡ്സ് ലീഗ് കപ്പ് മത്സരവുമായി ബന്ധപ്പെട്ട് ഗൗതം ഗംഭീറുമായുള്ള വാക്പോരാട്ടത്തിന് പിന്നാലെ ശ്രീശാന്തിന് വക്കീൽ നോട്ടീസ്. ലെജൻഡ്സ് ലീഗ് ക്രിക്കറ്റ് (എൽഎൽസി) കമ്മിഷണർ ആണ് ശ്രീശാന്തിന് നോട്ടീസ് അയച്ചിരിക്കുന്നത്. ടി20 ടൂർണമെന്റിൽ കളിക്കുന്നതിനിടെ കരാർ ലംഘിച്ചതിന് ശ്രീശാന്ത് കുറ്റക്കാരനാണെന്ന് ചൂണ്ടിക്കാട്ടിയാണ് നോട്ടീസ് നൽകിയിരിക്കുന്നത്.  ഗംഭീറിനെ വിമർശിക്കുന്ന വീഡിയോകൾ നീക്കം ചെയ്താൽ മാത്രമേ ശ്രീശാന്തുമായി ചർച്ചകൾ ആരംഭിക്കൂവെന്നും നോട്ടീസിൽ വ്യക്തമാക്കുന്നുണ്ട്. വിവാദവുമായി ബന്ധപ്പെട്ട് അംപയർമാരും റിപ്പോർട്ട് നൽകിയിട്ടുണ്ട്. എന്നാൽ ഗംഭീർ തന്നെ ‘വാതുവെപ്പുകാരൻ’ എന്ന് വിളിച്ചതായുള്ള ശ്രീശാന്തിന്റെ ആരോപണം…

Read More

സി എൻ മോഹനന് വക്കീൽ നോട്ടീസ് അയച്ച് കുഴൽനാടൻ; പ്രസ്താവന പിൻവലിച്ച് മാപ്പ് പറയണം, 2.5കോടി മാനനഷ്ടം വേണം

സിപിഎം എറണാകുളം ജില്ലാ സെക്രട്ടറി സിഎൻ മോഹനന് വക്കീൽ നോട്ടീസ് അയച്ച് മാത്യു കുഴൽനാടൻ എംഎൽഎ. മാത്യു കുഴൽനാടൻ ഉൾപ്പെട്ട ദില്ലിയിലെ നിയമ സ്ഥാപനമാണ് വക്കീൽ നോട്ടീസ് അയച്ചത്. വാർത്ത സമ്മേളനം വിളിച്ച് വസ്തുതാവിരുദ്ധമായ കാര്യങ്ങൾ പ്രചരിപ്പിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് നോട്ടീസ് അയച്ചിരിക്കുന്നത്. മാത്യു കുഴൽനാടനെതിരായ പ്രസ്താവന പിൻവലിച്ച് മാപ്പ് പറയണം, ഏഴ് ദിവസത്തിനുള്ളിൽ രണ്ടര കോടി രൂപ മാനനഷ്ടമായി നൽകണം തുടങ്ങിയ ആവശ്യങ്ങളാണ് നോട്ടീസിൽ ഉന്നയിക്കുന്നത്. ഇല്ലെങ്കിൽ ദില്ലി ഹൈക്കോടതിയിൽ അപകീർത്തി കേസ് നൽകുമെന്നും നോട്ടീസിലുണ്ട്. മാത്യു…

Read More

ഒരു കോടി നഷ്ടപരിഹാരം, ആരോപണം പിൻവലിച്ച് മാധ്യമങ്ങളിലൂടെ മാപ്പ് പറയണം; സ്വപ്‌നയ്ക്ക് വക്കീൽ നോട്ടിസ് അയച്ച് എം.വി.ഗോവിന്ദൻ

ഒരു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ സ്വർണക്കടത്തുകേസ് പ്രതി സ്വപ്ന സുരേഷിന് വക്കീൽ നോട്ടിസ് അയച്ചു. അടിസ്ഥാനരഹിതമായ ആരോപണം ഉന്നയിച്ച് തനിക്ക് അപകീർത്തിയുണ്ടാക്കിയെന്ന് നോട്ടിസിൽ പറയുന്നു. നിയമ നടപടിയിൽ നിന്ന് ഒഴിവാകണമെങ്കിൽ ആരോപണം പിൻവലിച്ച് പ്രമുഖ മാധ്യമങ്ങളിലൂടെ മാപ്പ് പറയണമെന്നാണ് ആവശ്യം. അഡ്വ. നിക്കോളാസ് ജോസഫ് മുഖേനയാണ് നോട്ടിസ് അയച്ചിരിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയനും കുടുംബത്തിനും എതിരെ കോടതിയിൽ ഉന്നയിച്ച ആരോപണങ്ങൾ പിൻവലിക്കാൻ വിജേഷ് പിള്ള എന്നയാൾ മുഖേന വൈറ്റ്ഫീൽഡിലെ ഹോട്ടലിൽ…

Read More