
അനിയന്ത്രിതമായ വിമാനയാത്രാകൂലി വർധന; സംയുക്ത പോരാട്ടത്തിന് പ്രവാസി സംഘടനകൾ
അനിയത്രിതമായ വിമാനയാത്രാകൂലി വർധനവിനെതിരെ അബുദാബിയിലെ പ്രവാസി സംഘടനകൾ സംയുക്ത പോരാട്ടത്തിനൊരുങ്ങുന്നു. അബുദാബി കെഎംസിസിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഡയസ്പോറ സമ്മിറ്റിന്റെ തുടർ ചർച്ചകൾക്കായി കൂടിയ യോഗത്തിലാണ് ഇത് സംബന്ധിച്ച നിർദ്ദേശം മുന്നോട്ടു വെച്ചത്. പരിപാടിയിൽ അബുദാബിയിലെ മുപ്പതോളം സംഘടനാ പ്രതിനിധികൾ പങ്കെടുത്തു. യോഗത്തിൽ അബുദാബി കെഎംസിസി പ്രസിഡന്റ് ഷുക്കൂർഅലി കല്ലുങ്ങൽ അധ്യക്ഷത വഹിച്ചു. ഇന്ത്യൻ സോഷ്യൽ ആന്റ് കൾച്ചറൽ സെന്റർ പ്രസിഡന്റ് ജോൺ പി വർഗീസ് ഉദ്ഘാടനം ചെയ്തു. കാലങ്ങളായി പ്രവാസികൾ അനുഭവിക്കുന്ന വിമാനയാത്രാകൂലി വർധനവ് നിയന്ത്രിക്കാൻ മാറിവന്നുകൊണ്ടിരിക്കുന്ന…