ഡൽഹിയിൽ രാഷ്‌ട്രപതി ഭരണത്തിന് നീക്കം; മുഖ്യമന്ത്രി ജയിലിലാകുന്നത് ഭരണഘടന പ്രതിസന്ധിയാകുമെന്ന് ഡൽഹി ലഫ്റ്റന്‍റ് ഗവർണർക്ക് നിയമോപദേശം

ഡൽഹിയിൽ രാഷ്‌ട്രപതി ഭരണത്തിന് നീക്കം. മുഖ്യമന്ത്രി ജയിലിലാകുന്നത് ഭരണഘടന പ്രതിസന്ധിയാകുമെന്ന് ഡൽഹി ലഫ്റ്റന്‍റ് ഗവർണർക്ക് നിയമോപദേശം. ഗവർണറുടെ റിപ്പോർട്ട് പരിശോധിച്ച ശേഷം രാഷ്ട്രപതി ഭരണം ഏർപ്പെടുത്തുന്നതിൽ കേന്ദ്രസർക്കാർ തീരുമാനമെടുക്കും. കസ്റ്റഡിയിൽ ഇരുന്നും കെജ്‌രിവാൾ ഉത്തരവുകൾ പുറപ്പെടുവിക്കുന്നതിൽ നേരത്തെ ബി.ജെ.പി ലഫ്റ്റനന്‍റ് ഗവർണർക്ക് പരാതി നൽകിയിരുന്നു. കെജ്‌രിവാളിനെ ജയിലിനുള്ളില്‍നിന്ന് ഭരിക്കാന്‍ അനുവദിക്കില്ലെന്ന് ലഫ്. ഗവര്‍ണര്‍ വി. സക്‌സേന കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. കെജ്‌രിവാള്‍ ജയിലില്‍ നിന്ന് ഡല്‍ഹിയുടെ ഭരണം തുടരുമെന്ന് ആം ആദ്മി പാര്‍ട്ടി നേതാക്കള്‍ ആവര്‍ത്തിച്ച പശ്ചാത്തലത്തിലായിരുന്നു…

Read More

നിയമന തട്ടിപ്പ് കേസിൽ ഹരിദാസനെ സാക്ഷിയാക്കാം; പിന്നീട് പ്രത്യേക കേസെടുക്കാമെന്ന് നിയമോപദേശം

ആരോഗ്യ വകുപ്പിനെ മറയാക്കിയുള്ള നിയമന തട്ടിപ്പ് കേസിൽ ഹരിദാസനെ സാക്ഷിയാക്കാമെന്നു നിയമോപദേശം. ഹരിദാസനിൽനിന്നു മറ്റ് പ്രതികൾ പണം തട്ടിയെടുത്തതിനാൽ പ്രതിയാക്കേണ്ടതില്ല. മന്ത്രിയുടെ പിഎയ്ക്ക് പണം നൽകിയെന്ന വ്യാജ ആരോപണം ഉന്നയിച്ചതിനാൽ ഹരിദാസനെതിരെ പിന്നീട് പ്രത്യേക കേസെടുക്കാമെന്നും നിയമോപദേശം ലഭിച്ചു.  ചോദ്യംചെയ്യൽ പൂർത്തിയായശേഷം പൊലീസ് അന്തിമ തീരുമാനമെടുക്കും. കേസിലെ ഒന്നാം പ്രതിയായ അഖിൽ സജീവിനെയും മറ്റൊരു പ്രതിയായ ബാസിത്തിനെയും കന്റോൺമെന്റ് പൊലീസ് ഇന്നു ചോദ്യം ചെയ്യും. സാമ്പത്തിക തട്ടിപ്പു കേസിൽ അറസ്റ്റിലായ അഖിൽ സജീവിനെ ഇന്നു കസ്റ്റഡിയിൽ വാങ്ങി…

Read More

വയറ്റിൽ കത്രിക കുടുങ്ങിയ സംഭവം; ഡോക്ടർമാരെ അറസ്റ്റ് ചെയ്യാം, കുറ്റപത്രം സമർപ്പിക്കാന്‍ പൊലീസിന് നിയമോപദേശം

പ്രസവ ശസ്ത്രക്രിയക്കിടെ വയറ്റിൽ ശസ്ത്രക്രിയ ഉപകരണം കുടുങ്ങിയ സംഭവത്തില്‍ നടപടികളുമായി മുന്നോട്ട് പോകാമെന്ന് പൊലീസിന് നിയമോപദേശം. ജില്ലാ ഗവണ്‍മെന്റ് പ്ലീഡർ ആൻഡ് പ്രോസിക്യൂട്ടറാണ് നിയമോപദേശം നൽകിയത്. മെഡിക്കൽ നെഗ്ലിജൻസ് ആക്ട് പ്രകാരമെടുത്ത കേസിൽ നടപടി തുടരാമെന്നാണ് നിയമോപദേശം. ഡോക്ടർമാരെയും നഴ്സുമാരെയും അറസ്റ്റ് ചെയ്യുന്നതടക്കമുള്ള നടപടികളിലേക്ക് പൊലീസിന് കടക്കാം. ശസ്ത്രക്രിയ ചെയ്ത രണ്ട് ഡോക്ടർമാരും രണ്ട് നഴ്‌സുമാരുമാണ് കേസിൽ പ്രതികൾ. കേസിൽ കുറ്റപത്രം സമർപ്പിക്കാമെന്നും പൊലീസിന് നിയമോപദേശം ലഭിച്ചു. രണ്ട് വർഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണ് പ്രതികള്‍ക്കെതിരെ…

Read More

‘പ്രിയ വർഗീസിന് നിയമനം നൽകാം’; കണ്ണൂർ സർവകലാശാലയ്ക്ക് സ്റ്റാൻഡിങ് കൗൺസലിന്റെ നിയമോപദേശം

ഡോ. പ്രിയ വർഗീസിൻറെ നിയമനവുമായി മുന്നോട്ടുപോകാമെന്ന് കണ്ണൂർ സർവകലാശാലയ്ക്ക് സ്റ്റാൻഡിങ് കൗൺസലിന്റെ നിയമോപദേശം. കോടതി ഉത്തരവോടെ ഗവർണറുടെ സ്റ്റേ ഇല്ലാതായെന്നും നിയമോപദേശത്തിൽ പറയുന്നു. മലയാളം പഠനവകുപ്പിൽ അസോഷ്യേറ്റ് പ്രഫസറായി ഡോ. പ്രിയാ വർഗീസിന്റെ നിയമനം സ്റ്റേ ചെയ്ത ഗവർണറുടെ ഉത്തരവിന്റെ സാധുതയെപ്പറ്റിയാണ് സർവകലാശാല നിയമോപദേശം തേടിയത്.  സ്വജനപക്ഷപാതം ആരോപിച്ച് 2022 ഓഗസ്റ്റ് 17നാണ് ഡോ.പ്രിയ വർഗീസിന്റെ നിയമനം ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ മരവിപ്പിച്ചത്. ഈ ഉത്തരവ് ഇതുവരെ ഗവർണർ റദ്ദാക്കിയിട്ടില്ല

Read More

സജി ചെറിയാന്റെ സത്യപ്രതിജ്ഞ; വിശദാംശങ്ങൾ തേടണമെന്ന് ഗവർണർക്ക് നിയമോപദേശം

വീണ്ടും മന്ത്രിയായി സജി ചെറിയാനെ സത്യപ്രതിജ്ഞ ചെയ്യിക്കണമെന്ന മുഖ്യമന്ത്രിയുടെ ശുപാർശയിൽ ആവശ്യത്തിന് സമയമെടുത്ത് ആലോചിച്ച് തീരുമാനമെടുത്താൽ മതിയെന്ന് ഗവർണർക്ക് നിയമോപദേശം. സർക്കാരും മുഖ്യമന്ത്രിയും ആവശ്യപ്പെട്ടാലും ഇക്കാര്യത്തിൽ  സ്വയം ബോധ്യപ്പെടും വരെ സമയമെടുക്കാം. മുഖ്യമന്ത്രി ആവശ്യപ്പെട്ടു എന്ന് കരുതി അതിവേഗം തീരുമാനമെടുക്കേണ്ട കാര്യമില്ല. ഭരണഘടനയെ അവഹേളിച്ചെന്ന കേസിൽ കോടതി കുറ്റാരോപിതന് ക്ലീൻചിറ്റ് നൽകിയിട്ടില്ല. ഭരണഘടനാ തത്വങ്ങൾ പാലിക്കപ്പെടുന്നുണ്ടെന്നും സംരക്ഷിക്കപ്പെടുന്നുണ്ടെന്നും ഉറപ്പാക്കേണ്ട ബാധ്യതയുണ്ടെന്നും ഗവർണർക്ക് ലഭിച്ച നിയമോപദേശത്തിലുണ്ട്. ഇതോടെ ബുദ്ധനാഴ്ച തന്നെ സജി ചെറിയാൻറെ സത്യപ്രതിജ്ഞ നടക്കുമോയെന്ന കാര്യം അനിശ്ചിതത്വത്തിലായി. …

Read More

ചാൻസലര്‍ ബില്ലിൽ നിയമോപദേശം തേടി ഗവർണര്‍; തിരിച്ചെത്തിയശേഷം തുടര്‍നടപടി

ചാൻസലര്‍ ബില്ലിൽ നിയമോപദേശം തേടി ഗവർണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. രാജ്ഭവൻ സ്റ്റാൻഡിങ് കൗൺസിലിനോടാണ് ഉപദേശം തേടിയത്. ജനുവരി മൂന്നിന് ഗവർണര്‍ സംസ്ഥാനത്ത് തിരിച്ചെത്തിയ ശേഷം നിയമോപദേശത്തിൽ തുടർനടപടി സ്വീകരിക്കും. 14 സർവകലാശാലകളുടെയും ചാൻസലർ സ്ഥാനത്ത് നിന്നും ഗവർണറെ മാറ്റുന്നതാണ് ബിൽ. ബിൽ തിരിച്ചയക്കാതെ തീരുമാനം നീട്ടിക്കൊണ്ടുപോകാനോ അല്ലെങ്കിൽ രാഷ്ട്രപതിക്ക് അയക്കാനോ ആകും ആരിഫ് മുഹമ്മദ് ഖാന്‍റെ നീക്കം. കഴിഞ്ഞ സമ്മേളനം പാസാക്കിയ വിസി നിയമന സെർച്ച് കമ്മിറ്റിയിൽ നിന്നും ഗവർണറുടെ അധികാരം വെട്ടിക്കുറക്കാനുള്ള ബില്ലിൽ ഇതുവരെ…

Read More