ആകെ കടം കയറിയെന്ന പ്രചാരണം ശരിയല്ലെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ; കേന്ദ്ര വിഹിതം വെട്ടിക്കുറച്ചതിനെതിരെ നിയമ നടപടി ആലോചനയിൽ

കേരളത്തിന് ലഭിക്കേണ്ട കേന്ദ്ര വിഹിതം വെട്ടിക്കുറച്ചതിനെ കുറിച്ച് പറയാതെ കേരളത്തിൽ ആകെ കടം കയറി എന്ന രീതിയിൽ പ്രചാരണം നടത്തുന്നത് ശരിയല്ലെന്ന് ധനമന്ത്രി കെ.എൻ ബാലഗോപാൽ. കേരളത്തിന് കിട്ടാനുള്ളത് നേടിയെടുക്കാൻ എല്ലാവരും ഒന്നിച്ച് നിൽക്കണം എന്ന് പറയുമ്പോൾ, സെക്രട്ടറിയേറ്റ് കൂടിയേ ഇനി വിൽക്കാനുള്ളൂ എന്നാണോ കോൺഗ്രസ് നേതാക്കൾ പറയേണ്ടെന്നും മന്ത്രി ചോദിച്ചു. കേന്ദ്രവിഹിതം വെട്ടിക്കുറച്ചതിനെതിരെ നിയമ നടപടി ആലോചിക്കുന്നുവെന്നും ഇതിനുള്ള നടപടികള്‍ അഭിഭാഷകര്‍ ആലോചിക്കുകയാണെന്നും ധനമന്ത്രി കൂട്ടിച്ചേര്‍ത്തു. കേന്ദ്ര നിലപാട് കേരളത്തിന്‍റെ സാമ്പത്തിക സ്ഥിതി ദുര്‍ബലപ്പെടുത്തിയെന്നും അദ്ദേഹം…

Read More

ആന്റണി രാജുവിനെതിരായ കേസ് റദ്ദാക്കിയ ഹൈക്കോടതി ഉത്തരവിലെ വിവരങ്ങൾ പുറത്ത്

തൊണ്ടിമുതലിൽ കൃത്രിമം കാട്ടിയെന്ന ആന്റണി രാജുവിനെതിരായ കേസ് റദ്ദാക്കിയ ഹൈക്കോടതി ഉത്തരവിലെ കൂടുതൽ വിവരങ്ങൾ പുറത്തുവന്നു. പ്രതികൾക്കെതിരെ ഉയ‍ർന്നത് നിയമ നിർവഹണ സംവിധാനത്തെ കളങ്കപ്പെടുത്തുന്ന ആരോപണങ്ങളാണെന്നും ഇതിനെ ശക്തമായി നേരിടേണ്ടിവരുമെന്നും ഹൈക്കോടതി വിധിയിൽ പരാമർശിക്കുന്നു. ജുഡീഷ്യൽ സംവിധാനം കളങ്കപ്പെടാൻ അനുവദിക്കരുത്. ശരിയായ നീതി നി‍വഹണം നടപ്പാകുന്നുവെന്ന് ഉറപ്പാക്കണമെന്നും ഉത്തരവിൽ പറയുന്നു. ഉത്തരവാദിത്തപ്പെട്ടവരിൽ നിന്ന് കർശനമായ തുടർ നിയമ നടപടി ഉണ്ടാകണം. യഥാർഥ പ്രതികളെ കണ്ടെത്തി വിചാരണ നടത്തി തക്കതായ ശിക്ഷ കൊടുക്കണം. അതിനാവശ്യമായ തുടർ നടപടികൾ ഹൈക്കോടതി…

Read More

വിജേഷ് പിള്ളയെ അറിയില്ല, ആരോപണങ്ങളെ നിയമപരമായി നേരിടും; എം.വി ഗോവിന്ദൻ

സ്വപ്ന സുരേഷിന്റെ ആരോപണങ്ങൾ മുഖവിലക്കെടുക്കുന്നില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. സ്വപ്നയുടെ ആരോപണങ്ങൾക്ക് പിന്നിൽ രാഷ്ട്രീയമുണ്ട്. വിജേഷ് പിള്ള എന്നൊരു ആളെ തനിക്ക് അറിയില്ല. . സ്വപ്ന പറഞ്ഞ പേര് തന്നെ തെറ്റാണ്. സ്വപ്നക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും എം.വി ഗോവിന്ദൻ പറഞ്ഞു. ‘സ്വപ്നയുടെ ആരോപണങ്ങളെ നിയമപരമായി നേരിടും. ഞങ്ങൾ വളരെ ആവേശത്തിലാണ്. കേസ് കൊടുക്കാൻ ഒന്നല്ല,ആയിരം നട്ടെല്ലുണ്ട്. ആരും ആരെയും ഭയപ്പെടുത്തിയിട്ടില്ലെന്നും എം.വി ഗോവിന്ദൻ മാധ്യമങ്ങളോട് പറഞ്ഞു. ‘കണ്ണൂർ ജില്ലയിൽ പിള്ളമാരില്ല. പേര് പോലും തെറ്റായിട്ടാണ്…

Read More