‘തൃശൂർ പൂരം കലക്കൽ വിവാദത്തിൽ രാഷ്ട്രീയ നേട്ടത്തിനായി പേര് വലിച്ചിഴയ്ക്കരുത്’; നിയമ നടപടിക്ക് ആർഎസ്എസ്

തൃശൂർ പൂരം കലക്കിയതിനു പിന്നിൽ ആർഎസ്എസാണെന്ന പരാമർശത്തിനെതിരെ നിയമ നടപടിക്കൊരുങ്ങി ആർഎസ്എസ്. നിയമസഭയിൽ നടത്തിയ ആരോപണങ്ങളിലാണ് നടപടി. വിഷയത്തിൽ ഗവർണറെയും സ്പീക്കറെയും കാണാനാണ് തീരുമാനം. മന്ത്രി, എംഎൽഎ, പ്രതിപക്ഷ നേതാവ് തുടങ്ങിയ പദവികളിലിരിക്കുന്ന ആളുകൾ നടത്തിയ പരാമർശങ്ങൾ അപലപനീയമാണെന്നാണ് ഉത്തരകേരള പ്രാന്ത കാര്യവാഹ് പി.എൻ.ഈശ്വരൻ പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നത്. രാഷ്ട്രീയ നേട്ടത്തിന് ആർഎസ്എസിന്റെ പേര് വലിച്ചിഴയ്ക്കരുതെന്നാണ് പ്രസ്താവനയിലെ മുന്നറിയിപ്പ്. ആരോപണങ്ങൾ ഉത്സവങ്ങളെ സംഘർഷത്തിലേക്കും വിവാദത്തിലേക്കും എത്തിക്കുന്ന ആസൂത്രിത പ്രവർത്തനങ്ങളുടെ തുടർച്ചയാണ്. എന്ത് അറിവിന്റെ അടിസ്ഥാനത്തിലാണ് ഇത്തരം തെറ്റായ…

Read More

സാമന്ത-നാഗചൈതന്യ വിവാഹമോചനം; മാപ്പ് പറയണം, സുരേഖയ്ക്കെതിരെ വക്കീൽ നോട്ടിസ് അയച്ച് കെടിആർ

സമാന്ത – നാഗചൈതന്യ വിവാഹമോചനവുമായി ബന്ധപ്പെട്ട് തെലങ്കാന വനിതാ മന്ത്രി കൊണ്ട സുരേഖ നടത്തിയ പരാമർശത്തിൽ തെലുങ്ക് സിനിമാ, രാഷ്ട്രീയ രംഗത്ത് വൻ പ്രതിഷേധം. നാഗചൈതന്യയുടെയും സമാന്തയുടെയും വിവാഹമോചനത്തിനുള്ള കാരണം ബിആർഎസ് നേതാവ് കെ.ടി. രാമറാവു (കെടിആർ) ആണെന്നായിരുന്നു കൊണ്ട സുരേഖയുടെ പ്രസ്താവന. സുരേഖയുടെ പരാമർശത്തെ എതിർത്ത് സമാന്തയും നാഗചൈതന്യയും ബിആർഎസും നാഗചൈതന്യയുടെ പിതാവ് നാഗാർജുനയും രംഗത്തെത്തിയിരുന്നു. സുരേഖയ്‌ക്കെതിരെ കെടിആർ മാനനഷ്ടത്തിന് വക്കീൽ നോട്ടിസ് അയച്ചു. പരാമർശത്തിന് 24 മണിക്കൂറിനകം മാപ്പു പറയണമെന്നും ഇല്ലെങ്കിൽ സിവിൽ, ക്രിമിനൽ…

Read More

ലഹരി പാർട്ടി ആരോപണം: ഗായിക സുചിത്രയ്‌ക്കെതിരെ റിമ കല്ലിങ്കൽ നിയമനടപടി സ്വീകരിക്കും

തമിഴ് ഗായിക സുചിത്രയ്‌ക്കെതിരെ നിയമനടപടിയുമായി നടി റിമ കല്ലിങ്കൽ. റിമയുടെ വസതിയിൽ ലഹരി പാർട്ടി നടത്തിയെന്ന ആരോപണത്തിലാണു നടപടി. സുചിത്രയ്ക്ക് ഇന്ന് വക്കീൽ നോട്ടിസ് അയയയ്ക്കും. നടിയുടെ കൊച്ചിയിലെ വീട്ടിൽ ലഹരി പാർട്ടി സംഘടിപ്പിക്കാറുണ്ടെന്നായിരുന്നു സുചിത്രയുടെ ആരോപണം. പാർട്ടിയിൽ പെൺകുട്ടികൾ ഉൾപ്പെടെ നിരവധി പേർ പങ്കെടുക്കാറുണ്ടായിരുന്നു. നിരോധിതമായ വസ്തുക്കൾ പാർട്ടിയിൽ ഉപയോഗിച്ചിരുന്നു. ഇതു റിമയുടെ കരിയറിനെ തന്നെ ബാധിച്ചിട്ടുണ്ടെന്നും സുചിത്ര ആരോപിച്ചിരുന്നു.

Read More

പീഡന കേസിലെ പ്രതികൾക്ക് വധശിക്ഷ ഉറപ്പാക്കും ; നിയമ ഭേതഗതി നടത്താൻ പശ്ചിമ ബംഗാൾ സർക്കാർ

പീഡന കേസിലെ പ്രതികൾക്ക് വധശിക്ഷ ഉറപ്പാക്കുന്ന ബിൽ അടുത്തയാഴ്ച നിയമസഭ പാസ്സാക്കുമെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനർജി. ഡോക്ടറുടെ കൊലപാതകത്തിൽ പ്രതിഷേധം കനക്കുന്ന സാഹചര്യത്തിലാണ് തീരുമാനം. 10 ദിവസത്തിനകം ശിക്ഷ ഉറപ്പാക്കുന്ന രീതിയിൽ നിയമ ഭേദഗതി ചെയ്യുമെന്നാണ് മമത ബാനര്‍ജി അറിയിച്ചിരിക്കുന്നത്. പാസാക്കുന്ന ബിൽ ഗവർണർക്ക് അയക്കും. ഗവർണർ ഒപ്പിട്ടില്ലെങ്കിൽ രാജ്ഭവന് മുന്നിൽ താൻ കുത്തിയിരിക്കുമെന്നും മമത അറിയിച്ചു. കൊൽക്കത്തയിലെ റാലിയിലായിരുന്നു മമത ബാനർജിയുടെ പ്രഖ്യാപനം. കൊല്‍ക്കത്തയിൽ ഡോക്ടര്‍ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തില്‍ രാജ്യവ്യാപക പ്രതിഷേധം…

Read More

‘പരാതിയെന്തിന്? കേസെടുക്കണം’; ഹേമ കമ്മിറ്റി റിപ്പോർട്ട് ലഭിച്ചിട്ടും ഒന്നും ചെയ്യാതിരുന്നത് തെറ്റെന്ന് തരൂർ

ഗുരുതര പരാമർശങ്ങളടങ്ങിയ ഹേമ കമ്മിറ്റി റിപ്പോർട്ട് ലഭിച്ചിട്ടും കഴിഞ്ഞ നാലര വർഷത്തോളം കാലം ഒന്നും ചെയ്യാതിരുന്നത് ക്ഷമിക്കാനാകാത്ത തെറ്റെന്ന് കോൺഗ്രസ് എംപി ശശി തരൂർ. മലയാള സിനിമ മേഖലയിൽ സ്ത്രീകൾ സുരക്ഷിതരല്ലെന്നത് ഞെട്ടലുണ്ടാക്കുന്നതാണെന്നും ഇത്രകാലം റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സർക്കാർ നടപടി എടുക്കാത്തത് ശരിയായില്ലെന്നും ശശി തരൂർ ചൂണ്ടിക്കാട്ടി. മലയാള സിനിമാ മേഖലയിലുണ്ടായ ദുഷ്‌പേര് സങ്കടകരമാണ്. സർക്കാർ നടപടിക്കൊപ്പം സിനിമാ മേഖലയും സ്വയം നവീകരണത്തിന് തയ്യാറാകണം. അതിക്രമങ്ങൾക്കെതിരെ ആരും പരാതി നൽകിയില്ലെന്നാണ് മന്ത്രി പറയുന്നത്. സർക്കാർ നിയോഗിച്ച കമ്മീഷന്റെ…

Read More

സ്ത്രീത്വത്തെ അപമാനിച്ചതിന് കേസെടുക്കാം; ഹേമ കമ്മിറ്റി ശുപാർശ

ഹേമ കമ്മിറ്റി റിപ്പോർട്ട് നിയമനടപടിക്ക് ശുപാർശ ചെയ്യുന്നതായി വിവരം. ഐ പി സി 354 പ്രകാരം സ്ത്രീത്വത്തെ അപമാനിച്ചതിന് കേസെടുക്കാമെന്നാണ് പറയുന്നത്. സ്വകാര്യത പരിഗണിച്ച് പുറത്തുവിടരുതെന്ന ഭാഗത്താണ് ശുപാർശയുള്ളത്. ഒരുപാട് നടിമാർ അവരുടെ വ്യക്തിപരമായ അനുഭവങ്ങൾ മൊഴിയായി നൽകിയിട്ടുണ്ട്. ഒരു സംവിധായകൻ തന്നോട് മോശമായി പെരുമാറിയെന്ന് സഹപ്രവർത്തകരോട് പറഞ്ഞപ്പോൾ സഹകരിച്ച് മുന്നോട്ടുപോകാനായിരുന്നു അവർ നൽകിയ മറുപടിയെന്ന് ഒരു നടി കമ്മീഷൻ അംഗങ്ങളോട് പറഞ്ഞിട്ടുണ്ട്. തന്നെ ഉപദ്രവിച്ച നടന്റെ കൂടെ പിറ്റേന്ന് ഭാര്യയായി അഭിനയിക്കേണ്ടി വന്ന അനുഭവം മറ്റൊരു…

Read More

കാഫിർ സ്‌ക്രീൻ ഷോട്ട് വിവാദം; പ്രചാരണങ്ങളിൽ നിയമ നടപടി സ്വീകരിക്കുമെന്ന് റിബേഷ് രാമകൃഷ്ണൻ

വടകരയിലെ കാഫിർ സ്‌ക്രീൻ ഷോട്ട് വിവാദത്തിൽ തനിക്കെതിരായ പ്രചാരണങ്ങളിൽ നിയമ നടപടി സ്വീകരിക്കുമെന്നു ഡിവൈഎഫ്‌ഐ നേതാവ് റിബേഷ് രാമകൃഷ്ണൻ. മാധ്യമങ്ങൾ തോന്നിയത് പോലെയാണ് റിപ്പോർട്ട് ചെയ്യുന്നത്. മാധ്യമങ്ങൾ ചെയ്യേണ്ട പണിയല്ല ചെയ്യുന്നത്. അതിൽ കൂടുതൽ വിശദീകരണം നൽകാനില്ലെന്നും റിബേഷ് രാമകൃഷ്ണൻ വ്യ്കതമാക്കി. വ്യാജ സ്‌ക്രീൻഷോട്ട് വിവാദത്തിൽ റിബേഷ് രാമകൃഷ്ണനെതിരെ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് പരാതി നൽകിയിരുന്നു. അധ്യാപകനായ റിബേഷ് സർവീസ് ചട്ടം ലംഘിച്ചു എന്ന് ആരോപിച്ചാണ് പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് പരാതി ലഭിച്ചിരിക്കുന്നത്. വർഗീയ പ്രചരണം നടത്തിയ…

Read More

മോദി താമസിച്ചിരുന്ന ഹോട്ടലിലെ ബില്ലുകൾ അടച്ചില്ലെന്ന് പരാതി; വൻതുക ആവശ്യപ്പെട്ട് മൈസൂരുവിലെ ഹോട്ടൽ

പ്രധാനമന്ത്രി മൈസൂരു സന്ദർശനവേളയിൽ താമസിച്ചിരുന്ന ഹോട്ടലിലെ ബില്ലുകൾ അടച്ചില്ലെന്ന് പരാതി. ന​ഗരത്തിലെ റാഡിസൺ ബ്ലൂ പ്ലാസഹോട്ടലിലെ 80.6 ലക്ഷം രൂപയുടെ ബില്ലുകൾ തീർപ്പാക്കിയില്ലെന്നാണ് പരാതി. സംഭവത്തിൽ നിയമപരമായി മുന്നോട്ട് പോകുമെന്ന് ഹോട്ടൽ അധികൃതർ അറിയിച്ചതായി ‘ദ ഹിന്ദു’ റിപ്പോർട്ട് ചെയ്തു. സംസ്ഥാനം ഈ തുക നൽകണമെന്നാണ് കേന്ദ്ര നിലപാട്. നാഷണൽ ടൈഗർ കൺസർവേഷൻ അതോറിറ്റിയും (എൻടിസിഎ) വനംവകുപ്പും ചേർന്ന് സംഘടിപ്പിച്ച പ്രൊജക്ട് ടൈ​ഗറിന്റെ ൫൦ വർഷത്തെ ഉദ്ഘാടനത്തിനായിരുന്നു പ്രധാനമന്ത്രി മൈസൂരിലെത്തിയത്. 2023 ഏപ്രിൽ 9 മുതൽ 11 വരെ…

Read More

വിസിമാരുടെ നിയമനത്തെ പറ്റിയുള്ള രാഹുൽ ഗാന്ധിയുടെ പരാമർശം; നിയമനടപടി വേണമെന്ന് ആവശ്യപ്പെട്ട് വിസിമാർ

വി.സിമാരുടെ നിയമനത്തെ പറ്റിയുള്ള രാഹുൽ ഗാന്ധിയുടെ പരാമർശത്തിനെതിരെ നടപടി ആവശ്യപ്പെട്ട് വിവിധ സർവകലാശാലാ വി.സിമാർ രംഗത്ത്. രാഹുലിനെതിരെ നിയമനടപടി വേണമെന്ന് ആവശ്യപ്പെട്ട് 11 വി.സിമാർ തുറന്ന കത്തെഴുതി. രാജ്യത്തെ വി.സിമാരുടെയും അക്കാദമിഷ്യൻമാരുടെയും നിയമനം കൃത്യമല്ലെന്നായിരുന്നു രാഹുൽ ഗാന്ധിയുടെ വിമർശനം. വസ്തുതാവിരുദ്ധമായ കാര്യങ്ങളാണ് രാഹുൽ ഗാന്ധി ആരോപിക്കുന്നതെന്ന് വി.സിമാർ പറഞ്ഞു. രാജ്യത്തെ വിവിധ സർവകലാശാലകളിൽ വി.സിമാരെ നിയമിക്കുന്നത് സംബന്ധിച്ച് നേരത്തെ തന്നെ രാഹുൽ ഗാന്ധിയും പ്രതിപക്ഷ നേതാക്കളും വിമർശനമുന്നയിക്കാറുണ്ട്. രാജ്യത്തെ പ്രമുഖ സർവകലാശാലകൾ സംഘ്പരിവാർവൽക്കരിക്കാനുള്ള നീക്കങ്ങളും നടക്കന്നതായി പ്രതിപക്ഷം…

Read More

വ്യാജആരോപണങ്ങൾ ഉന്നയിച്ചതിനെതിരെ നിയമനടപടി സ്വീകരിക്കും, പരാതി അടിസ്ഥാനരഹിതം; ശ്രീശാന്ത്

പണം തട്ടിയെന്ന പരാതി അടിസ്ഥാനരഹിlതമാണെന്ന് ശ്രീശാന്ത്. പരാതിക്കാരനെ കണ്ടിട്ട് പോലുമില്ല. വ്യാജ ആരോപണങ്ങൾ ഉന്നയിച്ചതിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. പണം തട്ടിയെന്ന പരാതിയിൽ ശ്രീശാന്ത് ഉൾപ്പെടെ മൂന്നു പേർക്കെതിരെ കോടതി നിർദേശ പ്രകാരം കണ്ണൂർ പോലീസ് എഫ് ഐ ആർ രജിസ്റ്റർ ചെയ്തിരുന്നു കണ്ണൂർ കണ്ണപുരം സ്വദേശി സരീഗ് ബാലഗോപാലിൻറെ പരാതിയിലാണ് ശ്രീശാന്ത് ഉൾപ്പെടെ 3 പേർക്കെതിരെ കേസ് എടുത്തിരിക്കുന്നത്. ഉഡുപ്പി സ്വദേശികളായ രാജീവ് കുമാറും വെങ്കിടേഷ് കിനിയുമാണ് മറ്റ് പ്രതികൾ. വെങ്കിടേഷ് കിനിയുടെ ഭൂമിയിൽ…

Read More