
ലോകപ്രശസ്തരായ ചില ഇടംകൈയന്മാരുടെ വിശേഷങ്ങള്‍…
തലച്ചോറിന്റെ ഘടനയിലുള്ള പ്രത്യേകതകളാണ് ഇടതു കൈയുടെ ആധിപത്യത്തിനു കാരണമെന്നാണ് കരുതപ്പെടുന്നത്. ലോക ജനസംഖ്യയുടെ പത്തു ശതമാനത്തോളം ഇടതുകൈ ഉപയോഗിക്കുന്നവരാണ്. സ്ത്രീകളെ അപേക്ഷിച്ച് ഇടതുകൈ കൂടുതലായി ഉപയോഗിക്കുന്നത് പുരുഷന്മാരാണ്. എല്ലാ വര്‍ഷവും ഓഗസ്റ്റ് 13 ലോക ഇടംകൈയന്മാരുടെ ദിനമായി ആചരിക്കാറുണ്ട്. ഗോവയില്‍ ഇടംകൈയന്മാര്‍ക്കായി ഒരു മ്യൂസിയം പ്രവര്‍ത്തിക്കുന്നുണ്ട്. പ്രശസ്തരായ ഇടംകൈയന്മാരുടെ രൂപങ്ങളാണ് ഇവിടെയുള്ളത്. ലോകപ്രശസ്തരായ ചില ഇടംകൈയന്മാര്‍ 1. മഹാത്മാ ഗാന്ധി ഇന്ത്യയുടെ രാഷ്ട്രപിതാവ് ഗാന്ധിജിയ്ക്കു രണ്ട് കൈയും ഒരുപോലെ വഴങ്ങിയിരുന്നു. ഇടംകൈയനായ ഗാന്ധിജിയെ കുട്ടിക്കാലത്ത് വലത്തേക്കു മാറ്റാന്‍…