ലോക്സഭാ സീറ്റ് ലഭിച്ചില്ല; ഇടഞ്ഞ് നിൽക്കുന്ന ആർ.ജെ.ഡിയെ അനുനയിപ്പിക്കാൻ നീക്കവുമായി ഇടത് മുന്നണി

ലോക്സഭാ സീറ്റ് കിട്ടാത്തതിനെ തുടർന്ന് ഇടതുമുന്നണിയോട് ഇടഞ്ഞ ആർ.ജെ.ഡിയെ അനുനയിപ്പിക്കാൻ നീക്കം. ഇടതുമുന്നണി കൺവീനർ ഇ.പി.ജയരാജൻ ആർ.ജെ.ഡി നേതാവ് എം.വി ശ്രേയാംസ് കുമാറുമായി ചർച്ച നടത്തി. ബോർഡ് കോർപറേഷൻ സ്ഥാനങ്ങൾ രാജി വെക്കാനുള്ള തീരുമാനത്തിൽ നിന്ന് ആർ.ജെ.ഡി പിന്നോട്ട് പോകണമെന്ന് ഇ.പി.ജയരാജൻ ആവശ്യപ്പെട്ടു. ലോക്സഭാ തെരഞ്ഞെടുപ്പിൽ ആർ.ജെ.ഡിക്ക് ഒരു സീറ്റ് വേണമെന്ന് ആവശ്യം നേതൃത്വം ഇടതുമുന്നണിയെ അറിയിച്ചിരുന്നു. ഉഭയകക്ഷി ചർച്ച നടത്തി മാത്രമേ സീറ്റ് വിഭജനം തീരുമാനിക്കാവൂ എന്നുള്ളതായിരുന്നു ആർ.ജെ.ഡി ആവശ്യം. എന്നാൽ ചർച്ചകൾ ഇല്ലാതെ തന്നെ…

Read More

യുഡിഎഫ് – ബിജെപി സഖ്യം; പാലാ കിടങ്ങൂർ പഞ്ചായത്ത് ഭരണം ഇടത് മുന്നണിക്ക് നഷ്ടമായി

പാലാ കിടങ്ങൂർ പഞ്ചായത്ത് ഭരണം ഇടത് മുന്നണിക്ക് നഷ്ടമായി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ യുഡിഎഫിന്റെ പ്രസിഡന്റ് സ്ഥാനാർഥിക്ക് ബിജെപി അംഗങ്ങൾ വോട്ടു ചെയ്തു. ഇതോടെയാണ് ഇടതുമുന്നണിക്ക് പഞ്ചായത്ത് ഭരണം നഷ്ടമായത്. ജോസഫ് ഗ്രൂപ്പിലെ തോമസ് മാളിയേക്കലാണ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടത്. ഇടതുമുന്നണിയിലെ ഇ.എം ബിനുവിനെ ഏഴിനെതിരെ എട്ട് വോട്ടിനാണ് തോമസ് മാളിയേക്കൽ തോൽപ്പിച്ചത്. 13 അംഗ പഞ്ചായത്തിൽ ഏഴ് അംഗങ്ങളായിരുന്നു ഇടതു മുന്നണിക്ക് ഉണ്ടായിരുന്നത്. ഇടതു മുന്നണിയിലെ ധാരണ പ്രകാരം മാണി ഗ്രൂപ്പുകാരനായ പ്രസിഡന്റ് രാജിവച്ച ഒഴിവിലായിരുന്നു തെരഞ്ഞെടുപ്പ്…

Read More

ത്രിപുരയിൽ സന്ദർശനം നടത്തുന്ന പ്രതിപക്ഷ എംപിമാരുടെ സംഘത്തിനു നേരെ ആക്രമണം

ത്രിപുരയിൽ സന്ദർശനം നടത്തുന്ന പ്രതിപക്ഷ എംപിമാരുടെ സംഘത്തിനു നേരെ ആക്രമണം. സിപിഎം രാജ്യസഭാ കക്ഷിനേതാവ് എളമരം കരീമിന്റെ നേതൃത്വത്തിലുള്ള എട്ടംഗ സംഘമാണ് സന്ദർശനം നടത്തിയത്. നേതാക്കളെ ദേഹോപദ്രവത്തിന് ശ്രമിച്ചെന്നും വാഹനങ്ങൾ അടിച്ചു തകർത്തെന്നുമാണ് പരാതി. സംഭവത്തിൽ പൊലീസ് കാര്യമായി ഇടപെട്ടില്ലെന്നും എംപിമാർ ആരോപിച്ചു.  ത്രിപുരയിലെ സംഘർഷ മേഖലകളാണ് ഇടത്, കോൺഗ്രസ് നേതാക്കൾ സന്ദർശിക്കുന്നത്. ബിശാൽഗഡ് നിയമസഭാ മണ്ഡലം സന്ദർശിക്കുന്നതിനിടെയാണ് ആക്രമണം ഉണ്ടായത്. ജനങ്ങളുമായി സംസാരിക്കുന്നതിനിടയിൽ ഒരുകൂട്ടം ആളുകൾ എത്തി ആക്രമിക്കുകയായിരുന്നെന്നാണ് നേതാക്കൾ പറയുന്നത്. ബിജെപി പ്രവർത്തകരാണ് ആക്രമണം…

Read More