നടി ലീന മരിയ പോളിന് ജാമ്യമില്ല; ജാമ്യാപേക്ഷ തള്ളി സുപ്രീംകോടതി

സുകേഷ് ചന്ദ്രശേഖർ സൂത്രധാരനായ 200 കോടിയുടെ തട്ടിപ്പ് കേസിൽ കൂട്ടുപ്രതിയായ നടി ലീനാ മരിയാ പോളിൻ്റെ ജാമ്യ അപേക്ഷ സുപ്രീം കോടതി തള്ളി. ജസ്റ്റിസ് അനിരുദ്ധാബോസ്, ജസ്റ്റിസ് ബേലാ എം ത്രിവേദി എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജി തള്ളിയത്. ലീനക്കെതിരായ ആരോപണങ്ങൾ ഗുരുതരമെന്നും ലീന അറിയാതെ അക്കൗണ്ടിൽ പണം എങ്ങനെ എത്തിയെന്നും വാദത്തിനിടെ കോടതി ചോദിച്ചു. വമ്പൻ തുകളാണ് അക്കൗണ്ടിൽ എത്തിയത്. ഭർത്താവ് നടത്തിയ തട്ടിപ്പിൽ ലീന കൂട്ടാളിയാണെന്നും നിലവിൽ ജാമ്യം നിഷേധിച്ച ഹൈക്കോടതി നടപടിയിൽ ഇടപെടുന്നില്ലെന്നും കോടതി…

Read More