
വൈറലായ ഡാൻസർ ലീലാമ്മ ഇനി സിനിമയിലേക്ക്
‘ഒരു മധുരക്കിനാവിൽ ലഹരിയിലെങ്ങോ കുടമുല്ലപ്പൂ വിരിഞ്ഞു…” എന്ന ഹിറ്റ് ഗാനത്തിന് ചുവടുവച്ച് വൈറലായ ലീലാമ്മയ്‌ക്ക് സിനിമയിലേക്കുള്ള വഴിതെളിഞ്ഞു. മോഹൻലാലിന്റേതുൾപ്പെടെ മൂന്നു ചിത്രങ്ങളിലേക്കാണ് ക്ഷണം ലഭിച്ചതെന്ന് മകൻ ‘അവ്വൈ സന്തോഷ്” പറഞ്ഞു. കാക്കനാട് പള്ളിക്കര കണ്ടത്തിൽ വീട്ടിൽ പരേതനായ നാടക നടൻ ജോൺ കെ. പള്ളിക്കരയുടെ ഭാര്യയാണ് ലീലാമ്മ. ‘സന്ദർശകരുടെ ബഹളമായതിനാൽ അമ്മയല്ല ഫോണെടുത്തത്. ആരാണ് വിളിച്ചതെന്നോ സംവിധായകൻ ആരെന്നോ തിരക്കിയില്ല. വിളിച്ചവരിൽ ഒരാൾ നേരിട്ടു വീട്ടിൽ വന്നു സംസാരിക്കാമെന്നു പറഞ്ഞു”- സീരിയൽ നടൻകൂടിയായ സന്തോഷ് പറഞ്ഞു. നൃത്തം…