
ശ്രീജേഷ് എന്ന വൻമതിൽ; 10 പേരുമായി കളിച്ച് ബ്രിട്ടനെ തകർത്ത് ഇന്ത്യ ഒളിംപിക് ഹോക്കി സെമിയിൽ
ബ്രിട്ടനെ തകര്‍ത്ത് ഇന്ത്യ ഒളിംപിക്സ് ഹോക്കി സെമിയില്‍. ബ്രിട്ടനെതിരേ രണ്ടാം ക്വാര്‍ട്ടറില്‍ തന്നെ 10 പേരായി ചുരുങ്ങിയിട്ടും പോരാട്ട വീര്യം കൈവിടാതെ പൊരുതിയാണ് ഇന്ത്യ സെമിയിലെത്തിയത്. പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് നീണ്ട പോരാട്ടത്തില്‍ 4-2 എന്ന സ്കോറിനാണ് ഇന്ത്യയുടെ തകർപ്പൻ വിജയം. നിശ്ചിത സമയത്ത് രണ്ടു ടീമുകളും ഓരോ ഗോള്‍വീതം നേടി സമനിലയിലെത്തിയതോടെയാണ് മത്സരം ഷൂട്ടൗട്ടിലേക്ക് നീണ്ടത്. മത്സരത്തിലുടനീളം വൻമതിൽ പോലെ ഇന്ത്യൻ ഗോൾമുഖത്ത് നിലയുറപ്പിച്ച മലയാളി താരം ശ്രീജേഷ് ഇന്ത്യയുടെ വീരനായകനായി. മത്സരത്തിന്റെ 17ാം മിനിറ്റിൽ ബ്രിട്ടീഷ്…