പശ്ചിമേഷ്യയിൽ യുദ്ധഭീതി; പൗരന്മാരോട് ലെബനൻ വിടാൻ നിർദ്ദേശിച്ച് യുഎസും യുകെയും

പശ്ചിമേഷ്യയിൽ യുദ്ധഭീതി നിലനിൽക്കുന്ന സാഹചര്യത്തിൽ തങ്ങളുടെ പൗരന്മാരോട് ലെബനൻ വിടാൻ നിർദ്ദേശിച്ച് യുഎസും യുകെയും. ഇസ്രയേലും ഹിസ്ബുള്ളയും തമ്മിലുള്ള യുദ്ധം എപ്പോൾ വേണമെങ്കിലും പൊട്ടിപ്പുറപ്പെടാനുള്ള സാദ്ധ്യത കണക്കിലെടുത്താണ് നിർദ്ദേശം.ചില വിമാനക്കമ്പനികൾ രാജ്യത്ത് പ്രവർത്തനം നിർത്തിവച്ചിട്ടുണ്ടെങ്കിലും, വിമാനങ്ങൾ ഇപ്പോഴും ലഭ്യമാണെന്നും പൗരന്മാർ പശ്ചിമേഷ്യൻ രാജ്യം വിടാൻ ലഭ്യമായ ഏത് വിമാനവും ബുക്ക് ചെയ്യണമെന്നും ലെബനനിലെ യുഎസ് എംബസി അറിയിച്ചു. ലെബനനിലുള്ള എല്ലാ ബ്രിട്ടീഷ് പൗരന്മാരോടും ഉടൻ പോകാൻ യുകെ സർക്കാർ നിർദ്ദേശം നൽകിയിട്ടുണ്ട്. ‘പിരിമുറുക്കങ്ങൾ ഉയരുകയാണ്, സ്ഥിതിഗതികൾ അതിവേഗം…

Read More

അത്യാവശ്യമില്ലെങ്കിൽ ലെബനാനിലേക്ക് യാത്ര ചെയ്യരുത് ; ഇന്ത്യൻ പൗരൻമാർക്ക് മുന്നറിയിപ്പുമായി ഇന്ത്യൻ എംബസി

സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ ലെബനനിലേക്ക് യാത്ര ചെയ്യരുതെന്ന് ഇന്ത്യൻ പൗരന്മാർക്ക് മുന്നറിയിപ്പ്. അത്യാവശ്യമല്ലാത്ത യാത്രകൾ ഒഴിവാക്കണമെന്നാണ് ബെയ്റൂത്തിലെ ഇന്ത്യൻ എംബസി അറിയിച്ചിരിക്കുന്നത്. ലെബനാനിലുള്ളവർ ജാഗ്രത പാലിക്കുകയും യാത്രകൾ പരിമിതപ്പെടുത്തുകയും വേണം. ഇന്ത്യൻ എംബസിയുമായി സമ്പർക്കത്തിലായിരിക്കണമെന്നും എംബസി അറിയിച്ചു. അടുത്തിടെ രാജ്യത്തുണ്ടായ സാഹചര്യങ്ങളുടെ പശ്ചാത്തലത്തിലാണ് മുന്നറിയിപ്പ് നൽകുന്നതെന്ന് എംബസി സോഷ്യൽ മീഡിയയിലൂടെ അറിയിച്ചിട്ടുണ്ട്. ലെബനനിലുള്ള ഇന്ത്യക്കാർക്ക് സഹായത്തിനായി cons.beirut@mea.gov.in എന്ന ഇ-മെയിൽ വിലാസത്തിലോ അല്ലെങ്കിൽ 96176860128 എന്ന ഫോൺ നമ്പറിലോ ഇന്ത്യൻ എംബസിയുമായി ബന്ധപ്പെടാം. ഗോലാൻ കുന്നുകളിൽ ഉണ്ടായ റോക്കറ്റ്…

Read More

ലബനാൻ – ഇസ്രയേൽ അതിർത്തിയിലെ സൈനിക നീക്കം നിർത്തിവെക്കണം ; അന്താരാഷ്ട്ര സമൂഹം ഇടപെടണം , ബഹ്റൈൻ വിദേശകാര്യ മന്ത്രാലയം

ല​ബ​നാ​ൻ, ഇ​സ്രാ​​യേ​ൽ അ​തി​ർ​ത്തി​യി​ൽ സൈ​നി​ക നീ​ക്ക​ങ്ങ​ൾ മ​ര​വി​പ്പി​ക്ക​ണ​മെ​ന്ന്​ ബ​ഹ്​​റൈ​ൻ ആ​വ​ശ്യ​പ്പെ​ട്ടു. ല​ബ​നാ​ൻ ഭ​ര​ണാ​ധി​കാ​രി​ക​ളു​മാ​യി രാ​ജാ​വ്​ ഹ​മ​ദ്​ ബി​ൻ ഈ​സ ആ​ൽ ഖ​ലീ​ഫ​യു​ടെ നി​ർ​ദേ​ശ​മ​നു​സ​രി​ച്ച്​ ബ​ന്ധ​പ്പെ​ടു​ക​യും സൈ​നി​ക നീ​ക്ക​ങ്ങ​ൾ ഒ​ഴി​വാ​ക്കു​ന്ന​തി​ന്​ ആ​വ​ശ്യ​പ്പെ​ടു​ക​യും ചെ​യ്​​തി​ട്ടു​ണ്ട്. ല​ബ​നാ​നും ഇ​സ്രാ​യേ​ലും ത​മ്മി​ലു​ള്ള പ്ര​ശ്​​ന​ങ്ങ​ൾ ര​മ്യ​മാ​യി പ​രി​ഹ​രി​ക്കാ​നും സ​മാ​ധാ​ന​മാ​ർ​ഗേ​ണ മു​ന്നോ​ട്ടു പോ​ക​ണ​മെ​ന്നു​മാ​ണ്​ ബ​ഹ്​​റൈ​ന്‍റെ ആ​വ​ശ്യം. മേ​ഖ​ല​യി​ൽ യു​ദ്ധ സ​മാ​ന സാ​ഹ​ച​ര്യം ശ​ക്ത​മാ​ക്കാ​തി​രി​ക്കാ​ൻ എ​ല്ലാ​വ​രും ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്നും ഇ​ക്കാ​ര്യ​ത്തി​ൽ അ​ന്താ​രാ​ഷ്​​ട്ര സ​മൂ​ഹം ഇ​ട​പെ​ട​ണ​മെ​ന്നും ബ​ഹ്​​റൈ​ൻ വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം ഇ​റ​ക്കി​യ പ്ര​സ്​​താ​വ​ന​യി​ൽ ആ​വ​ശ്യ​പ്പെ​ട്ടു. യു.​എ​ൻ ര​ക്ഷാ​സ​മി​തി​യു​ടെ അ​ടി​യ​ന്ത​ര…

Read More

ലബനനിലെ കുവൈറ്റ് പൗരൻമാർക്ക് മുന്നറിയിപ്പുമായി വിദേശകാര്യ മന്ത്രാലയം

ലബനനിലുള്ള കുവൈത്ത് പൗരന്മാരോട് ജാഗ്രത പാലിക്കാൻ നിർദേശം നല്‍കി കുവൈത്ത് വിദേശകാര്യ മന്ത്രാലയം. ഇസ്രയേലും പലസ്തീനും തമ്മിലുള്ള സംഘർഷം തുടരുന്ന സാഹചര്യത്തിലാണ് മുന്നറിയിപ്പ് നിര്‍ദ്ദേശം നല്‍കിയത്. അശാന്തമായ സ്ഥലങ്ങളിൽ പോകരുതെന്നും, ലബനൻ അധികാരികളുടെ നിർദേശങ്ങൾ അനുസരിക്കണമെന്നും നിർദേശത്തിൽ പറയുന്നു. അത്യാവശ്യമില്ലെങ്കില്‍ രാജ്യത്തേക്ക് സ്വമേധയാ തിരികെ വരുവാനും മന്ത്രാലയം അഭ്യർത്ഥിച്ചു. ലെബനൻ സന്ദർശിക്കാൻ ആഗ്രഹിക്കുന്ന പൗരന്മാര്‍ യാത്ര മാറ്റിവയ്ക്കണമെന്നും വിവരങ്ങൾക്ക് എംബസ്സിയുമായി ആശയവിനിമയം നടത്തണമെന്നും അധികൃതര്‍ അറിയിച്ചു.

Read More

ലബനൻ സന്ദർശിക്കുന്നതിൽ നിന്ന് പൗ​ര​ന്മാർ വിട്ട് നിൽക്കണമെന്ന് ഒമാൻ വിദേശകാര്യമന്ത്രാലയം

അത്യാവശ്യ കാര്യങ്ങൾ ഇല്ലെങ്കിൽ ലബനാൻ സന്ദർശിക്കുന്നതിൽ നിന്ന് ഒമാനി പൗ​ര​ന്മാർ വിട്ട് നിൽക്കണമെന്ന മുന്നറിയിപ്പുമായി ഒമാൻ വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം ആ​വ​ശ്യ​പ്പെ​ട്ടു. ല​ബ​ന​ന്റെ തെ​ക്ക​ൻ പ്ര​ദേ​ശ​ങ്ങ​ളി​ൽ നി​ല​വി​ലു​ള്ള സു​ര​ക്ഷാ സാ​ഹ​ച​ര്യം ക​ണ​ക്കി​ലെ​ടു​ത്താ​ണ്​ അ​ധി​കൃ​ത​ർ മു​ന്ന​റി​യി​പ്പ്​ ന​ൽ​കി​യി​രി​ക്കു​ന്ന​ത്. നി​ല​വി​ല്‍ ല​ബ​നാ​നി​ല്‍ ക​ഴി​യു​ന്ന ഒ​മാ​നി പൗ​ര​ന്‍മാ​ര്‍ ബൈ​റൂ​ത്തി​ലെ ഒ​മാ​ന്‍ എം​ബ​സി​യു​മാ​യി ബ​ന്ധ​പ്പെ​ട​ണ​മെ​ന്നും മ​ന്ത്രാ​ല​യം ആ​വ​ശ്യ​പ്പെ​ട്ടു. ഏതെങ്കിലും തരത്തിലുള്ള സഹായങ്ങൾക്ക് +961 1856555 +961 76 01037 എന്ന നമ്പറിൽ ബന്ധപ്പെടാമെന്നും അധികൃതർ വ്യക്തമാക്കി

Read More

യുഎസ് പ്രസിഡന്റ് ജോ ബൈഡനുമായുള്ള കൂടിക്കാഴ്ച റദ്ദാക്കി ജോർദാൻ

ഇസ്രയേൽ, ജോർദാൻ സന്ദർശനത്തിനായി യുഎസ് പ്രസിഡന്റ് ജോ ബൈഡൻ ഇന്ന് എത്താനിരിക്കെ, അവസാന നിമിഷം അദ്ദേഹവുമായുള്ള കൂടിക്കാഴ്ചയിൽ നിന്നു പിൻമാറി ജോർദാൻ. യുഎസ് പ്രസിഡന്റ് ജോ ബൈഡനുമായി നടത്താൻ നിശ്ചയിച്ചിരുന്ന കൂടിക്കാഴ്ചയിൽനിന്ന് പിൻമാറുകയാണെന്ന് ജോർദാൻ വിദേശകാര്യ മന്ത്രി അറിയിച്ചു. ഗാസ സിറ്റിയിലെ ആശുപത്രിയിൽ ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ 500 പേർ കൊല്ലപ്പെട്ടെന്ന വാർത്തകൾക്കിടെയാണ് ജോർദാന്റെ അപ്രതീക്ഷിത പിൻമാറ്റം. യുദ്ധം അവസാനിപ്പിക്കാതെ ഈ സമയത്ത് എന്തു ചർച്ച നടത്തിയിട്ടും കാര്യമില്ലെന്ന് വിദേശകാര്യ മന്ത്രി ചൂണ്ടിക്കാട്ടി.

Read More

ഇസ്രയേലിലേക്ക് മിസൈൽ തൊടുത്ത് ലബനൻ; തിരിച്ചടിയുമായി ഇസ്രയേൽ

ഇസ്രയേൽ പലസ്തീൻ യുദ്ധം തുടരുന്നതിടെ ഇസ്രയേലിലേക്ക് മിസൈൽ തൊടുത്ത് ലബനൻ. ആക്രമണത്തിൽ ഒരു ഇസ്രയേലി പൗരൻ കൊല്ലപ്പെട്ടു. മൂന്ന് പേർക്ക് പരിക്കേറ്റിട്ടുണ്ട്. അതേസമയം, മിസൈൽ ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ലബനോൻ സായുധ സംഘമായ ബിസ്ബുല്ല രംഗത്തത്തി. നഹർയ്യ പട്ടണത്തോട് ചേർന്ന സ്തൂല എന്ന സ്ഥലത്താണ് ആക്രമണം ഉണ്ടായത്. ആക്രമണത്തിന് പിറകെ ലബനൻ അതിർത്തിയിൽ ഇസ്രയേൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. തിരിച്ചടിയായി ലബനനിലേക്ക് ഇസ്രയേൽ നിരവധി റോക്കറ്റുകളാണ് അയച്ചത്. നാല് കിലോമീറ്റർ പരിധിയിൽ ആരും വരരുതെന്നും വെടിവെച്ചിടുമെന്നുമാണ് ഇസ്രയേലിന്റെ മുന്നറിയിപ്പ്….

Read More

ലെബനാനിൽ വീണ്ടും എംബസി തുറക്കാൻ ഒരുങ്ങി യുഎഇ

ലെബനനിലെ തങ്ങളുടെ എംബസി വീണ്ടും തുറക്കാനൊരുങ്ങി യു.എ.ഇ. ലെബനൻ പൗരന്മാർക്ക് യു.എ.ഇയിലേക്കുള്ള പ്രവേശന വിസ നടപടികൾ സുഗമമാക്കുന്നതിനും സംവിധാനമൊരുക്കും. പ്രസിഡന്റ് ഹിസ് ഹൈനസ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനും ലെബനീസ് താൽക്കാലിക പ്രധാനമന്ത്രി നജീബ് മിക്കാതിയും അബൂദബിയിൽ നടത്തിയ കൂടിക്കാഴ്ചയിലാണ് തീരുമാനം. ഇരു രാജ്യങ്ങളും തമ്മിലുള്ള സാഹോദര്യ ബന്ധത്തെക്കുറിച്ചും വികസനം, സമ്പദ്വ്യവസ്ഥ എന്നിവയുൾപ്പെടെ വിവിധ മേഖലകളിലെ ബന്ധം മെച്ചപ്പെടുത്തുന്നതിനുള്ള വഴികളും ചർച്ച ചെയ്തു. ലെബനനിലെ ഏറ്റവും പുതിയ സംഭവവികാസങ്ങളെക്കുറിച്ചും പരിഹാരം കണ്ടെത്താനുള്ള ശ്രമങ്ങളെക്കുറിച്ചും ചർച്ച…

Read More