‘എന്തു പിണക്കം?’; ബുദ്ധിമുട്ട് അറിയിക്കുക മാത്രമാണ് ചെയ്തതെന്ന് മുഖ്യമന്ത്രി

ബേഡഡുക്ക ഫാർമേഴ്‌സ് സഹകരണ ബാങ്ക് കെട്ടിടം ഉദ്ഘാടന ചടങ്ങിൽനിന്ന് ക്ഷുഭിതനായി ഇറങ്ങിപ്പോയി എന്ന വാർത്ത നിഷേധിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. വേദിയിൽനിന്ന് പിണങ്ങിപ്പോവുകയോ ക്ഷുഭിതനാകുകയോ ചെയ്തിട്ടില്ല, തനിക്കുണ്ടായ ബുദ്ധിമുട്ട് അറിയിക്കുക മാത്രമാണ് ചെയ്തതെന്ന് മുഖ്യമന്ത്രി കാസർകോട് തന്നെ മറ്റൊരു വേദിയിൽ പ്രതികരിച്ചു. പനയാൽ സിപിഎം ലോക്കൽ കമ്മറ്റി കെട്ടിടത്തിന്റെ ഉദ്ഘാടനവേദിയിലാണ് പിണറായി വിജയൻ വിവാദത്തെക്കുറിച്ചു വിശദീകരിച്ചത്. ‘ഞാൻ പറഞ്ഞ് അവസാനിപ്പിക്കുന്നതിനു മുൻപ് അയാൾ അനൗൺസ്‌മെന്റ് നടത്താൻ തുടങ്ങി. ഞാൻ പിന്നെയും ഒരു വാചകം പറഞ്ഞതിനു ശേഷമാണ് സ്‌നേഹാഭിവാദ്യം…

Read More