
ദൈവങ്ങളായ എന്റെ ആരാധകര്‍ക്ക് ആത്മാര്‍ത്ഥമായ നന്ദി; ആശുപത്രിവിട്ട ശേഷം ആദ്യ പ്രതികരണവുമായി രജനീകാന്ത്
ആശുപത്രി വിട്ടതിന് ശേഷം ആദ്യമായി പ്രതികരിച്ച് സൂപ്പര്‍സ്റ്റാര്‍ രജനികാന്ത്. ട്വിറ്ററില്‍ പങ്കുവെച്ച കുറിപ്പില്‍ തനിക്ക് സുഖപ്രാപ്തി ആശംസിച്ച എല്ലാവര്‍ക്കും അദ്ദേഹം നന്ദിയറിയിച്ചു. ‘എന്റെ എല്ലാ രാഷ്ട്രീയ സുഹൃത്തുക്കള്‍ക്കും, ഞാന്‍ ആശുപത്രിയില്‍ ആയിരുന്നപ്പോള്‍ വേഗം സുഖം പ്രാപിക്കട്ടെ എന്ന് ആശംസിച്ച സിനിമാ മേഖലയില്‍ നിന്നുള്ളവര്‍ക്കും എന്റെ എല്ലാ സുഹൃത്തുക്കള്‍ക്കും അഭ്യുദയകാംക്ഷികള്‍ക്കും പത്രപ്രവര്‍ത്തകര്‍ക്കും എന്നെ ജീവനോടെ നിലനിര്‍ത്തുകയും എന്റെ സുഖം പ്രാപിക്കാന്‍ പ്രാര്‍ത്ഥിക്കുകയും ചെയ്യുന്ന ദൈവങ്ങളായ എന്റെ ആരാധകര്‍ക്കും എന്റെ ആത്മാര്‍ത്ഥമായ നന്ദി അറിയിക്കുന്നു.’ അദ്ദേഹം എക്‌സില്‍ പങ്കുവെച്ച പോസ്റ്റില്‍…