പാരീസ് ഉടമ്പടിയിൽ നിന്നും പിന്മാറി; ലോകാരോഗ്യ സംഘടനയിൽ ഇനി അമേരിക്ക ഇല്ല, എല്ലാ സഹായവും അവസാനിപ്പിച്ച് ട്രംപ്

പരിസ്ഥിതി സംരക്ഷണത്തിനുള്ള പാരീസ് ഉടമ്പടിയിൽ നിന്ന് അമേരിക്ക പിന്മാറുന്ന ഉത്തരവിൽ ഒപ്പിട്ട് പ്രസിഡന്‍റ് ഡോണൾഡ്‌ ട്രംപ്. ലോകാരോഗ്യ സംഘടനയ്ക്കുളള എല്ലാ സഹായവും യുഎസ് അവസാനിപ്പിക്കുന്ന ഉത്തരവും ട്രംപ് പുറത്തിറക്കി. നാലു വർഷം മുൻപ് തനിയ്ക്കുവേണ്ടി കാപിറ്റോൾ മന്ദിരത്തിനുള്ളിൽ കടന്ന് കലാപം ഉണ്ടാക്കിയ അക്രമികളെ ട്രംപ് കുറ്റവിമുക്തരാക്കി. ലോകാരോഗ്യ സംഘടനയിൽ ഇനി അമേരിക്ക ഇല്ല. ലോകാരോഗ്യ സംഘടനയ്ക്ക് അമേരിക്ക നൽകുന്ന ഭീമമായ സാമ്പത്തിക സഹായം അനാവശ്യ ചെലവാണെന്ന് ട്രംപ് പറഞ്ഞു. വിഷവാതകങ്ങൾ കുറയ്ക്കാനും കാലാവസ്ഥാ വ്യതിയാനം തടയാനും ലക്ഷ്യമിട്ട് ലോകരാജ്യങ്ങൾ…

Read More

ഐടിഐകളിൽ 2 ദിവസം ആർത്തവ അവധി; ഒപ്പം ശനിയാഴ്ചയും അവധി: സുപ്രധാന തീരുമാനവുമായി സർക്കാർ

സുപ്രധാന തീരുമാനവുമായി വിദ്യാഭ്യാസ മന്ത്രി. ഐടിഐകളിൽ മാസത്തിൽ രണ്ട് ദിവസം ആർത്തവ അവധി അനുവദിച്ചു. ഐടിഐകളിൽ ശനിയാഴ്ച അവധി ദിവസവുമാക്കി.ഐ.ടി.ഐ. ട്രെയിനികളുടെ ദീർഘകാല ആവശ്യം പരിഗണിച്ചാണ് മന്ത്രി വി ശിവൻകുട്ടിയുടെ തീരുമാനം. ഇന്നത്തെ കാലഘട്ടത്തിൽ എല്ലാ മേഖലകളിലും വനിതകൾ പ്രവർത്തിക്കുന്നു. വളരെ ആയാസമേറിയ നൈപുണ്യ പരിശീലന ട്രേഡുകളിൽ പോലും വനിതാ ട്രെയിനികൾ നിലവിലുണ്ട്. ഇക്കാര്യങ്ങൾ എല്ലാം പരിഗണിച്ചാണ് ഐടിഐകളിലെ വനിതാ ട്രെയിനികൾക്ക് ആർത്തവ അവധിയായി മാസത്തിൽ രണ്ട് ദിവസം അനുവദിക്കുന്നത്. ഐടിഐ. ട്രെയിനികൾക്ക് എല്ലാ ശനിയാഴ്ചയും അവധി…

Read More

പാര്‍ട്ടി മാന്യമായ പരിഗണന നൽകിയിട്ടില്ല; മമ്മൂട്ടി സിപിഎം ബന്ധം ഉപേക്ഷിക്കുമെന്ന് ചെറിയാൻ ഫിലിപ്പ്

കൈരളി ടി വി ചെയർമാൻ മമ്മൂട്ടി താമസിയാതെ സി.പി.എം ബന്ധം ഉപേക്ഷിക്കുമെന്ന് മുന്‍ പാര്‍ട്ടി സഹയാത്രികന്‍ ചെറിയാൻ ഫിലിപ്പ്. കാൽ നൂറ്റാണ്ടിലേറെയായി സി.പി.എം തങ്ങളുടെ ആവശ്യങ്ങൾക്കായി മമ്മൂട്ടിയെ ഉപയോഗിച്ചെങ്കിലും അദ്ദേഹത്തിന് ഒരിക്കലും മാന്യമായ പരിഗണന നൽകിയിട്ടില്ല. ദേശീയ തലത്തിൽ അദ്ദേഹത്തിന് ലഭിക്കേണ്ട അർഹമായ അംഗീകാരം പലപ്പോഴും ലഭിക്കാതെ പോയത് സി.പി.എം ബന്ധത്തിന്‍റെ  പേരിലാണ്. സാഹിത്യ, സിനിമ, കലാ രംഗങ്ങളിൽ സി.പി.എം സഹയാത്രികരായിരുന്ന പലരും പാർട്ടിയുമായി അകൽച്ചയിലാണ്. പാർട്ടി വേദികളിൽ പ്രത്യക്ഷപ്പെടാൻ മിക്കവർക്കും ഭയമാണ്. എം.എൽ.എ മാരായിരുന്ന മഞ്ഞളാംകുഴി അലി,…

Read More

വാടക ​ഗർഭധാരണത്തിലൂടെ മാതാപിതാക്കളാകുന്നവർക്കും പ്രസവാവധി നൽകും: ഒഡിഷ സർക്കാർ

വാടക ഗർഭധാരണത്തിലൂടെ മാതാപിതാക്കളാകുന്ന ജീവനക്കാർക്ക് പ്രസവാവധി അനുവദിക്കുമെന്ന് ഒഡിഷ സർക്കാർ. പുതിയ നയമനുസരിച്ച്, സംസ്ഥാന സർക്കാർ ജീവനക്കാരിൽ വാടക ​ഗർഭധാരണത്തിലൂടെ അമ്മമാരാകുന്ന സ്ത്രീകൾക്ക് 180 ദിവസത്തെ പ്രസവാവധിയും പുരുഷ ജീവനക്കാർക്ക് 15 ദിവസത്തെ പാറ്റേണിറ്റി അവധിയും ലഭിക്കും. ഔദ്യോഗിക വിജ്ഞാപനത്തിൽ പറഞ്ഞിരിക്കുന്നത്, ‘കമ്മീഷനിംഗ് അമ്മമാർ’ എന്ന് വിളിക്കപ്പെടുന്ന, വാടക ഗർഭധാരണത്തിലൂടെ അമ്മമാരാകുന്ന സംസ്ഥാന വനിതാ ജീവനക്കാർക്ക് 180 ദിവസത്തെ പ്രസവാവധിക്ക് അർഹതയുണ്ട് എന്നാണ്. ദമ്പതിമാരുടെ ഇരുവരുടെയുമോ ആരെങ്കിലും ഒരാളുടേയോ ബീജവും അണ്ഡവും തമ്മിൽ സംയോജിപ്പിച്ച് മറ്റൊരു സ്ത്രീയുടെ…

Read More

അവധി അപേക്ഷ പിൻവലിച്ച് എഡിജിപി എം ആർ അജിത് കുമാർ

മലപ്പുറം പൊലീസിലെ വൻ അഴിച്ചുപണിക്ക് പിന്നാലെ അവധി അപേക്ഷ പിൻവലിച്ച് എഡിജിപി എം ആർ അജിത് കുമാർ. സ്വകാര്യ ആവശ്യത്തിനായി കുറച്ചുനാൾ മുൻപ് നൽകിയ അപേക്ഷയിൽ കഴിഞ്ഞദിവസം ആഭ്യന്തര വകുപ്പ് അവധി അനുമതി നൽകിയിരുന്നു. സെപ്തംബ‌ർ 14 മുതൽ 17വരെ നാല് ദിവസത്തേക്കാണ് അവധി നൽകിയിരുന്നത്. ഇതിന് പിന്നാലെയാണ് ഇപ്പോൾ അവധി പിൻവലിക്കാൻ അപേക്ഷ നൽകിയിരിക്കുന്നത്. കുടുംബവുമായി ചെന്നൈയിലേയ്ക്ക് പോകാനായിരുന്നു അജിത് കുമാർ അവധി അപേക്ഷ നൽകിയത്. അജിത് കുമാർ അവധിയിൽ പോകുന്നത് തെളിവ് നശിപ്പിക്കാനാണെന്നും മറ്റ്…

Read More

പി വി അൻവറുമായുള്ള ഫോൺ സംഭാഷണം പുറത്ത്; അവധിയിൽ പ്രവേശിച്ച് പത്തനംതിട്ട എസ്പി സുജിത്

പി വി അൻവർ എംഎൽഎയുമായി നടത്തിയ ഫോൺ സംഭാഷണം പുറത്തായതിന് പിന്നാലെ പത്തനംതിട്ട എസ്പി സുജിത് ദാസ് അവധിയിൽ പ്രവേശിച്ചു. മൂന്ന് ദിവസത്തേക്കാണ് അവധി. എഡിജിപി എം ആർ അജിത് കുമാറിനെതിരെ പി വി അൻവർ എംഎൽഎയോട് എസ്പി ഗുരുതര ആരോപണങ്ങൾ ഉന്നയിക്കുന്ന ശബ്ദരേഖയാണ് പുറത്ത് വന്നത്. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി ശശിയുടെ കാര്യങ്ങളെല്ലാം നടത്തിക്കൊടുക്കുന്നതിനാൽ അജിത് കുമാർ പൊലീസിൽ സർവശക്തനാണ് എന്ന് സുജിത് ദാസ് അൻവർ എംഎൽഎയുമായുള്ള ഫോൺ സംഭാഷണത്തിൽ പറയുന്നു. എല്ലാ ബിസിനസുകാരും…

Read More

ചവിട്ടി പുറത്താക്കിയാലും താനിനി കോൺഗ്രസ് വിടില്ല; കെ മുരളീധരൻ

ചവിട്ടി പുറത്താക്കിയാലും താനിനി കോൺഗ്രസ് വിടില്ലെന്ന് കെ മുരളീധരൻ. കെ കരുണാകരന് ഇനിയൊരു ചീത്തപ്പേര് ഉണ്ടാക്കില്ല. തൃശ്ശൂർ തോൽവി ചർച്ച ചെയ്യണ്ട എന്ന് കരുതിയാണ് വയനാട് ക്യാമ്പിൽ പങ്കെടുക്കാതിരുന്നത്. ടി.എൻ.പ്രതാപനും ഷാനി മോൾ ഉസ്മാനും വയനാട് ക്യാമ്പിൽ തനിക്ക് എതിരെ ഒരു വിമർശനവും ഉന്നയിച്ചിട്ടില്ലെന്ന് അവർ തന്നെ രാവിലെ ഫോണിൽ വിളിച്ച് അറിയിച്ചിട്ടുണ്ട്. വയനാട് ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാൽ പ്രചാരണത്തിൽ സജീവമാകുമെന്നും അദ്ദേഹം പറഞ്ഞു. തദ്ദേശ തെരഞ്ഞെടുപ്പിൽ മുതിർന്ന നേതാക്കൾക്ക് ചുമതല നൽകിയത് സ്വാഗതാർഹമാണെന്ന് അദ്ദേഹം പറഞ്ഞു. കെ…

Read More

മൂന്നാം തവണ അധികാരത്തിലേറിയ ശേഷം ആദ്യം; മോദി ഇന്ന് റഷ്യയിലേക്ക്

പ്രധാനമന്ത്രി നരേന്ദ്രമോദി റഷ്യന് സന്ദർശനത്തിനായി ഇന്ന് യാത്ര തിരിക്കും. ഇന്ന് രാവിലെയാകും ഡൽഹിയിൽ നിന്നും മോസ്കോയിലേക്ക് യാത്ര പുറപ്പെടുക. ഇരുപത്തിരണ്ടാം ഇന്ത്യ-റഷ്യ വാർഷിക ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിന്റെ ക്ഷണം സ്വീകരിച്ചാണ് മോദി പോകുന്നത്. മൂന്നാം വട്ടം അധികാരത്തിലെത്തിയ ശേഷമുള്ള മോദിയുടെ ആദ്യ വിദേശ സന്ദർശനമാണിത്. ഉക്രൈൻ റഷ്യ യുദ്ധം തുടങ്ങിയ ശേഷം ആദ്യമായാണ് മോദി റഷ്യയിലെക്ക് പോകുന്നത്. രണ്ട് ദിവസത്തെ റഷ്യൻ സന്ദർശനത്തിന് ശേഷം അവിടെനിന്നും മോദി ഓസ്ട്രിയയിലേക്കും പോകും. 41 വർഷത്തിന്…

Read More

‘ഫലം വരുന്നതോടെ ഒരുപറ്റം നേതാക്കൾക്ക് ഇടതുമുന്നണിയിൽ നിന്ന് പുറത്തുപോകേണ്ടി വരും’: എംകെ മുനീര്‍

ലോക്സഭ തെരഞ്ഞെടുപ്പ് ഫലം പുറത്ത് വരുന്നതോടെ അഹമ്മദ് ദേവർകോവിൽ അടക്കമുള്ള ഒരുപറ്റം നേതാക്കൾക്ക് ഇടതുമുന്നണിയിൽ നിന്ന് പുറത്തു പോകേണ്ടി വരുമെന്ന് മുസ്ലിം ലീഗ് നേതാവ് എംകെ മുനീർ. പിടിഎ റഹീമിനും മുന്നണി വിടേണ്ടി വരുമെന്നും മുനീർ പറഞ്ഞു. അതേസമയം ദേവർകോവിലിന് യുഡിഎഫുമായി നേരത്തെ തന്നെ നല്ല ബന്ധമാണുള്ളതെന്നും സമസ്ത വിഷയത്തിൽ ലീഗിനെ സംരക്ഷിക്കുന്ന നിലപാടാണ് ദേവർകോവിൽ സ്വീകരിച്ചതെന്നും ഐഎൻഎൽ വഹാബ് വിഭാഗം ആരോപിച്ചു. ഐഎൻഎൽ സംസ്ഥാന അധ്യക്ഷനും മുൻ മന്ത്രിയുമായ അഹമ്മദ് ദേവർകോവിൽ സമസ്ത – മുസ്ലിം…

Read More

തൊഴിലാളിക്ക് ദുഃഖം തീർക്കാൻ ‘സാഡ് ലീവ്’ കൊടുത്ത് ചൈനീസ് സ്ഥാപനം

ജോലി സമ്മര്‍ദ്ദത്തില്‍ മുങ്ങി ഒന്നിനും പറ്റാതെ ആശയകുഴപ്പത്തിലാണോ. എങ്കില്‍ നിങ്ങള്‍ക്ക് സാഡ് ലീവ് അഥവാ ദുഃഖം തീര്‍ക്കാനുള്ള ലീവെടുക്കാം. അതിനായി മേലധിക്കാരിയുടെ അനുമതി ആവശ്യമില്ല. ചൈനയിലാണ് ഈ പുതിയ തരത്തിലുള്ള അവധി പ്രഖ്യാപനം. ചൈനയിലെ സൂപ്പര്‍ മാര്‍ക്കറ്റ് ശ്യംഖലയായ ഫാറ്റ് ഡോംങ് ലായ് എന്ന സ്ഥാപനമാണ് അവധി നല്‍കുന്നത് ”വിഷമകരമായ ദിനങ്ങള്‍ എല്ലാവര്‍ക്കും ഉണ്ടാവാറുണ്ട്. അത് മനുഷ്യ സഹജമാണ്. തൊഴിലാളികളുടെ മാനസികാരോഗ്യവും മെച്ചപ്പെടുത്തേണ്ടത് അത്യാവശ്യമാണ്”.ഫാറ്റ് ഡോങിന്റെ ഉടമ യു ഡോങ് ലായ് മാധ്യങ്ങളോട് പറഞ്ഞു. ”ഇത്തരത്തില്‍ ദുഃഖ അവധി…

Read More