
പക്ക തിരുവനന്തപുരം ഭാഷ; തുടക്കത്തിൽ ഞാൻ പെട്ടുപോയിട്ടുണ്ട്: അനശ്വര രാജൻ
ഉദാഹരണം സുജാത എന്ന ചിത്രത്തിലൂടെ സിനിമയിലെത്തിയ അനശ്വര രാജൻ ഇന്ന് തെന്നിന്ത്യൻ താരറാണിയായി വളർന്നിരിക്കുന്നു. ഉദാഹരണം സുജാതയിൽ മഞ്ജു വാര്യരുടെ മകളായാണ് അനശ്വര വേഷമിട്ടത്. ആ ചിത്രത്തിനുവേണ്ടി തിരുവനന്തപുരം ഭാഷ പഠിക്കാൻ നടത്തിയ ശ്രമം തുറന്നുപറയുകയാണ് താരം: എന്നോട് പറഞ്ഞിരുന്നു പക്ക തിരുവനന്തപുരം ഭാഷയാണ് സിനിമയിൽ. അതു പഠിക്കണം. തുടക്കത്തിൽ ഞാൻ പെട്ടുപോയിട്ടുണ്ട്. ഒരിക്കൽ ഞാൻ ഒരാളോട് ചോദിച്ചു, ചായ കുടിച്ചോ… മറുപടി ഓ… ഞാൻ ചോദിച്ചു, അല്ല ചായ കുടിച്ചോ… വീണ്ടും അതു തന്നെ മറുപടി….