
‘ലീപ് 24’ മേള ; ആദ്യ ദിനം പ്രഖ്യാപിച്ചത് 11.9 ശതകോടി ഡോളറിന്റെ നിക്ഷേപം
‘ലീപ് 24’ അന്താരാഷ്ട്ര സാങ്കേതിക മേളയിലെ ആദ്യ ദിവസം പ്രഖ്യാപിച്ചത് 11.9 ശതകോടി ഡോളറിന്റെ നിക്ഷേപം. തിങ്കളാഴ്ച രാവിലെ റിയാദിലാരംഭിച്ച ലോകത്ത് ഏറ്റവും കൂടുതൽ ആളുകൾ പങ്കെടുക്കുന്ന സാങ്കേതികവിദ്യ സമ്മേളനത്തിലാണ് ഉയർന്നുവരുന്നതും ആഴത്തിലുള്ളതുമായ സാങ്കേതിക വിദ്യകൾ, നവീകരണം, ക്ലൗഡ് കമ്പ്യൂട്ടിങ്, ഡിജിറ്റൽ നൈപുണ്യ വികസനം എന്നിവയെ പിന്തുണക്കുന്നതുമായ ഇത്രയും വലിയ തുകയുടെ നിക്ഷേപം പ്രഖ്യാപിച്ചത്. ഈ രംഗത്തെ ഏറ്റവും വലിയ നിക്ഷേപമാണെന്നാണ് വിലയിരുത്തൽ. സാങ്കേതികവിദ്യയുടെയും നവീകരണത്തിന്റെയും കേന്ദ്രമെന്ന നിലയിലും ലോകത്തെ മുൻനിര സാങ്കേതികവിദ്യ കമ്പനികൾക്ക് ആകർഷകമായ അന്തരീക്ഷമെന്ന…