
ലീപ് 2024; 2.7 ദശലക്ഷം യുഎസ് ഡോളറിന്റെ കരാറുകളിൽ ഒപ്പ് വച്ച് ഒമാൻ
റിയാദിൽ നടന്ന ലോകത്തിലെ ഏറ്റവും പ്രധാന സാങ്കേതിക സമ്മേളനവും പ്രദർശനവുമായ ‘ലീപ് 2024’ൽ നിരവധി മേഖലകളിൽ 2.7 ദശലക്ഷം യു.എസ് ഡോളറിന്റെ 20 കരാറുകളിലും ധാരണപത്രങ്ങളും ഒപ്പുവെച്ച് ഒമാൻ. ക്ലൗഡ് സേവനങ്ങൾ, സംയോജിത പരിഹാരങ്ങൾ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഡിജിറ്റൽ പ്ലാറ്റ്ഫോമുകൾ, ഇന്നവേഷൻ, ഗവേഷണവും വികസനവും, ഡിജിറ്റൽ ഇൻഫ്രാസ്ട്രക്ചർ തുടങ്ങിയ മേഖലകളുമായി ബന്ധപ്പെട്ട് വരുന്നതാണ് കരാറുകളും ധാരണപത്രങ്ങളും. തുടർച്ചയായി രണ്ടാം വർഷമാണ് ലോകത്തിൽ ഏറ്റവും കൂടുതൽ ആളുകൾ പങ്കെടുക്കുന്ന കോൺഫറൻസിൽ സുൽത്താനേറ്റ് പങ്കെടുക്കുന്നത്. ഡിജിറ്റൽ പരിവർത്തനം, നൂതന സാങ്കേതികവിദ്യകൾ…