
ബഹിരാകാശ സഞ്ചാരിയുടെ സ്യൂട്ടിൽ ചോർച്ച, ബഹിരാകാശ നടത്തം നാസ നിർത്തിവച്ചു
അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ ആസൂത്രണം ചെയ്ത ബഹിരാകാശ നടത്തം നാസ നിർത്തിവച്ചു. ബഹിരാകാശ നടത്തത്തിനിടെ ബഹിരാകാശസഞ്ചാരിയുടെ സ്പേസ് സ്യൂട്ടിന്റെ കൂളിങ് സിസ്റ്റത്തിൽ നിന്ന് വെള്ളം ചോർന്നതിനാലാണ് നടത്തം നിർത്തിവച്ചതെന്നു ബ്ലോഗ് പോസ്റ്റില്‍ സ്ഥിരീകരിച്ചിട്ടുണ്ട്. നാസ ബഹിരാകാശയാത്രികരായ ട്രേസി ഡൈസണും മൈക്ക് ബരാറ്റും ബഹിരാകാശ നടത്തത്തിനായി തയാറെടുക്കുകയായിരുന്നു. എന്നാൽ എയർലോക്ക് വിടാനൊരുങ്ങിയ നാസ ബഹിരാകാശയാത്രിക ട്രേസി, തന്റെ സ്‌പേസ് സ്യൂട്ടിൽ നിന്ന് വെള്ളം തെറിക്കുന്നതും ശിരോകവചത്തെ ഐസ് മൂടുന്നതും കണ്ട് പരിഭ്രാന്തയായി. ട്രേസി തന്റെ സ്യൂട്ട് ബാറ്ററി പവറിലേക്ക്…