ഇപിയുടെ ആത്മകഥ ചോർച്ച; പുതിയ പരാതിവേണ്ട: നിലവിലെ പരാതിയിൽ കേസെടുക്കാന്‍ നിര്‍ദേശവുമായി എഡിജിപി
സിപിഎം കേന്ദ്ര കമ്മിറ്റി അംഗം ഇപി ജയരാജന്‍റെ ആത്മകഥ ചോർച്ചയില്‍ കേസെടുക്കാന്‍ ക്രമസമാധാന ചുമതലയുള്ള എഡിജിപിയുടെ നിർദ്ദേശം.കോട്ടയം എസ്.പിക്കാണ് നിർദ്ദേശം നൽകിയത്. പ്രാഥമിക റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലാണ് നിർദ്ദേശം. പുതിയ പരാതി വേണ്ടെന്നും നിലവിലെ പരാതിയിൽ കേസെടുക്കാമെന്നും നിർദ്ദേശിച്ചിട്ടുണ്ട്. ഡിസി ബുക്സിൽ നിന്നും ആത്മകഥ ചോർന്നുവെനായിരുന്നു കണ്ടെത്തൽ. പ്രസിദ്ധീകരണ വിഭാഗം മേധാവി ശ്രീകുമാർ ചോർത്തിയെന്നായിയുന്നു കോട്ടയം എസ്.പിയുടെ കണ്ടെത്തൽ. വഞ്ചനാകുറ്റത്തിന് ശ്രീകുമാറിനെതിരെ കേസെടുക്കും.