ചരിത്ര നേട്ടത്തിനരികെ ഇന്റർ മയാമി; ലീഗ്‌സ് കപ്പ് ലക്ഷ്യമിട്ട് മെസിയും സംഘവും ഇന്നിറങ്ങും

ലീഗ്സ് കപ്പിലെ ആദ്യ കിരീടം ലക്ഷ്യമിട്ട് ലിയോണൽ മെസിയുടെ ഇന്റർ മയാമി ഇന്നിറങ്ങുന്നു.ഇന്ത്യന്‍ സമയം നാളെ പുലര്‍ച്ചെ ആറരയ്ക്ക് നടക്കുന്ന ഫൈനലില്‍ നാഷ്‌വില്ലെയാണ് എതിരാളി. ഇന്റര്‍ മയാമി ക്ലബിന്റെ ചരിത്രത്തിലെ ആ സുവര്‍ണ നേട്ടത്തിന് ഒരു ജയം മാത്രമാണ് ബാക്കിയുള്ളത്.തുടരെ പതിനൊന്ന് മത്സരങ്ങളില്‍ ജയമില്ലാതെ പതറിയ ടീം മെസി വന്നതിന് ശേഷമുള്ള ആറ് കളിയിലും ജയിച്ചു. അതും ഇന്നോളമില്ലാത്ത തരത്തില്‍ വന്‍ മാര്‍ജിനുകളില്‍. ആറ് കളിയില്‍ ഒന്പത് ഗോളുമായി ടൂര്‍ണമെന്റിലെ ടോപ് സ്‌കോററും മെസി തന്നെ. സെര്‍ജിയോ…

Read More

മെസി മാജിക്കിൽ വിജയക്കുതിപ്പ് തുടർന്ന് ഇന്റർ മയാമി; 3-1 ന് ഒര്‍ലാന്‍ഡോ സിറ്റിയെ തകർത്തു

അമേരിക്കയില്‍ മെസി കുതിപ്പ് തുടരുകയാണ്. ലീഗ്‌സ് കപ്പില്‍ മെസിയുടെ ഇരട്ട ഗോളിന്‍റെ മികവില്‍ ഇന്‍റര്‍ മയാമി ഒര്‍ലാന്‍ഡോ സിറ്റിയെ ഒന്നിനെതിരെ മൂന്ന് ഗോളിന് തകര്‍ത്തു. മെസിയുടെ ഗോളില്‍ മുന്നിലെത്തിയ മയാമിയെ പതിനേഴാം മിനിറ്റില്‍ സെസാര്‍ അറൗജോയുടെ ഗോളിലൂടെ ഒര്‍ലാന്‍ഡോ സമനിലയില്‍ പിടിച്ചിരുന്നു. മഴമൂലം വൈകി ആരംഭിച്ച മത്സരത്തില്‍ ഏഴാം മിനിറ്റിലായിരുന്നു മെസി മയാമിക്കായി ആദ്യ ഗോളടിച്ചത്. സമനിലയില്‍ പിരിഞ്ഞ ആദ്യ പകുതിക്ക് ശേഷം രണ്ടാം പകുതിയുടെ തുടക്കത്തില്‍ ജോസഫ് മാര്‍ട്ടിനെസ് പെനല്‍റ്റിയിലൂടെ മയാമിയെ വീണ്ടും മുന്നിലെത്തിച്ചു. 72-ാം…

Read More