സമസ്തയെ മുന്നിൽ നിന്നും പിന്നിൽ നിന്നും ആരും കുത്താൻ നോക്കണ്ട;മുന്നറിയിപ്പുമായി സമസ്ത പ്രസിഡനറ് ജിഫ്രി മുത്തുക്കോയ തങ്ങൾ

സമസ്തയിലെ ഭിന്നതയുമായി ബന്ധപ്പെട്ട വിഷയത്തിൽ മുന്നറിയിപ്പുമായി സമസ്ത അധ്യക്ഷൻ ജിഫ്രി മുത്തുക്കോയ തങ്ങൾ. സമസ്തയെ പിന്നിൽ നിന്നും മുന്നിൽ നിന്നും കുത്താൻ ആരും നോക്കേണ്ടെന്ന് ജിഫ്രി മുത്തുക്കോയ തങ്ങൾ പറഞ്ഞു. അങ്ങനെ ശ്രമിച്ചാൽ അത് അപകടത്തിലേക്ക് ഉള്ള പോക്കാകും. സമസ്ത എന്നും നിലനിൽക്കേണ്ട പ്രസ്ഥാനമാണെന്നും തങ്ങൾ പറഞ്ഞു. മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ വേദിയിൽ ഇരിക്കെയാണ് തങ്ങളുടെ പരാമർശം. പണ്ഡിതന്മാരുടെ വീഴ്ചയെ വേദനയോടെ ആണ് സമൂഹം കാണുകയെന്ന് ലീഗ് അധ്യക്ഷൻ പാണക്കാട്…

Read More

ഏക സിവിൽകോഡ് വിഷയത്തിൽ ലീഗിനെ സഹകരിപ്പിച്ച് പോകാനുള്ള ശ്രമംതുടരാൻ സി.പി.എം

ഏക സിവിൽകോഡ് വിഷയത്തിൽ ലീഗിനെ സഹകരിപ്പിച്ച് പോകാനുള്ള ശ്രമംതുടരാൻ സി.പി.എം. തീരുമാനം. കോഴിക്കോട്ട് നടത്തുന്ന സെമിനാറിൽ പങ്കെടുക്കാനുള്ള ക്ഷണം ലീഗ് തള്ളിയെങ്കിലും ആ ഉദ്യമം രാഷ്ട്രീയമായി ഗുണം ചെയ്തെന്നാണ് സംസ്ഥാന സെക്രട്ടേറിയറ്റ് വിലയിരുത്തിയത്. ലീഗിനെ ക്ഷണിച്ചത് മുസ്‌ലിം ജനവിഭാഗങ്ങൾക്കിടയിൽ വിശ്വാസം നേടാനും രാഷ്ട്രീയത്തിനതീതമായ ഒരു പ്രതിഷേധനിരയാണ് സി.പി.എം. ലക്ഷ്യമിടുന്നതെന്ന് സ്ഥാപിക്കാനും കഴിഞ്ഞു. ഇക്കാര്യത്തിൽ യു.ഡി.എഫും പ്രത്യേകിച്ച് കോൺഗ്രസുമാണ് പ്രതിസന്ധിയിലായത്. കോൺഗ്രസിന് നേതൃത്വം ഏറ്റെടുക്കാൻ കഴിയാത്ത രാഷ്ട്രീയ പ്രതിസന്ധിയുണ്ടായെന്നും സി.പി.എം. വിലയിരുത്തി. കോഴിക്കോട്ടെ സെമിനാറിനുശേഷം എല്ലാ ജില്ലകളിലും സമാനരീതിയിലുള്ള…

Read More

സിപിഎം ക്ഷണം നിരസിച്ച് ലീഗ്; യുഡിഎഫിന്റെ പ്രധാന ഘടകകക്ഷി, സെമിനാറിൽ പങ്കെടുക്കില്ലെന്ന് മുസ്ലിം ലീഗ്

മുസ്ലിംലീ​ഗ് സിപിഎം സെമിനാറിൽ പങ്കെടുക്കില്ലെന്ന് മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ. യുഡിഎഫിന്റെ പ്രധാന ഘടകകക്ഷിയാണ് മുസ്ലിംലീ​ഗ്. അതുകൊണ്ടുതന്നെ മുസ്ലിംലീ​ഗിന് എല്ലാവരുമായും കൂടിച്ചേർന്ന് മാത്രമേ തീരുമാനമെടുക്കാൻ കഴിയൂവെന്നും സാദിഖലി തങ്ങൾ പറഞ്ഞു. സെമിനാർ നടത്താനും പങ്കെടുക്കാനും സംഘടനകൾക്ക് അവകാശമുണ്ടെന്നും തങ്ങൾ പറഞ്ഞു. പാണക്കാട് ചേർന്ന യോ​ഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.   സിപിഎം സെമിനാറിൽ പങ്കെടുക്കാനുള്ള സമസ്തയുടെ തീരുമാനവും ലീഗിനെ സമ്മർദ്ദത്തിൽ ആക്കിയിരുന്നു. ഇതും യോഗം ചർച്ച ചെയ്യും. സിവിൽ കോഡിനെതിരെ…

Read More