മുൻ മന്ത്രിയും മുസ്ലിം ലീഗ് നേതാവുമായ കുട്ടി അഹമ്മദ് കുട്ടി അന്തരിച്ചു

മുൻ മന്ത്രിയും മുസ്ലിം ലീഗ് നേതാവുമായ കുട്ടി അഹമ്മദ് കുട്ടി അന്തരിച്ചു. 70 വയസായിരുന്നു. താനൂരിലാണ് അന്ത്യം. കുറച്ചുകാലമായി അസുഖബാധിതനായി ചികിത്സയിലാണ്. അതിനാല്‍ സജീവ രാഷ്ട്രീയത്തില്‍ നിന്നും വിട്ടുനില്‍ക്കുകയായിരുന്നു. താനൂർ, തിരൂരങ്ങാടി എംഎല്‍എയായിരുന്നു. 2004-ലെ ഉമ്മന്‍ചാണ്ടി മന്ത്രിസഭയില്‍ തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രിയായിരുന്നു. 1992 ലെ ഉപതിരഞ്ഞെടുപ്പില്‍ താനൂരില്‍ നിന്നും 1996-ലും, 2001-ലും തിരൂരങ്ങാടിയില്‍ നിന്നുമാണ് കുട്ടി അഹമ്മദ് കുട്ടി നിയമസഭ അംഗമായത്. മുസ്ലിംലീഗ് താനൂർ മണ്ഡലം അദ്ധ്യക്ഷൻ, എസ് ടിയു മലപ്പുറം ജില്ലാ പ്രസിഡന്റ്, മലപ്പുറം ജില്ലാ പൊതുമരാമത്ത് സ്റ്റാൻഡിംഗ്…

Read More

പ്ലസ് വൺ സീറ്റ് പ്രതിസന്ധി; യൂത്ത് ലീഗ് നിയമസഭാ മാർച്ചിൽ സംഘർഷം

മലബാറിലെ പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധിയില്‍ യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ നിയമസഭാ മാര്‍ച്ചില്‍ സംഘര്‍ഷം. സെക്രട്ടേറിയറ്റ് പരിസരത്ത് ബാരിക്കേഡ് ഉപയോഗിച്ച് പൊലീസ് മാര്‍ച്ച് തടഞ്ഞു. യൂത്ത് ലീഗ്, മുസ്ലീം ലീഗ് നേതാക്കള്‍ മാര്‍ച്ചിനെ അഭിസംബോധന ചെയ്ത് സംസാരിച്ചശേഷമാണ് സംഘര്‍ഷമുണ്ടായത്. പ്രവര്‍ത്തകര്‍ ബാരിക്കേഡ് മറികടക്കാൻ ശ്രമിച്ചു. ബാരിക്കേഡിന് മുകളില്‍ കയറി യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ മുദ്രാവാക്യം മുഴക്കി. പൊലീസിനുനേരെ കൊടികള്‍ കെട്ടിയ വടി വലിച്ചെറിയുകയും ചെയ്തു. ബാരിക്കേഡ് മറികടക്കാൻ ശ്രമിച്ചതോടെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു….

Read More

തെരെഞ്ഞെടുപ്പോടെ മുഖം നഷ്ടപ്പെട്ട ഏക മനുഷ്യൻ പിണറായി; രൂക്ഷ വിമര്‍ശനവുമായി കെഎം ഷാജി

മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമര്‍ശനവുമായി മുസ്ലീം ലീഗ് നേതാവ് കെഎം ഷാജി. ഈ തെരെഞ്ഞെടുപ്പോടെ മുഖം നഷ്ടപ്പെട്ട ഏക മനുഷ്യൻ പിണറായിയെന്ന് കെ എം ഷാജി പറഞ്ഞു. സിപിഎമ്മിന്‍റെ തെരഞ്ഞെടുപ്പ് തോൽവിക്ക് കാരണം പിണറായി എന്ന ഒറ്റ മനുഷ്യനാണ്. അത് ബോധ്യപ്പെട്ടതിന്റെ ആസ്വസ്ഥത ആണ് പിണറായിക്ക്. താനല്ല കുഴപ്പം മറ്റുള്ളവരാണ് കുഴപ്പം എന്ന് വരുത്താൻ ഉള്ള പാഴ് വേലയാണ് പിണറായിക്കുള്ളതെന്നും കെ എം ഷാജി വിമര്‍ശിച്ചു. ലീഗിനെ കൂട്ടാൻ ആവുന്നത്ര നോക്കിയെന്നും ഇടനിലക്കാർ തന്നോട് വന്നു സംസാരിച്ചിട്ടുണ്ടെന്നും…

Read More

കെ കെ ശൈലജക്കെതിരെ സമൂഹമാധ്യമത്തിൽ പോസ്റ്റ് ഇട്ട സംഭവത്തിൽ മുസ്ലിം ലീഗ് പ്രവര്‍ത്തകനെതിരെ കേസെടുത്തു

വടകരയിലെ എൽഡിഎഫ് സ്ഥാനാർത്ഥി കെ കെ ശൈലജക്കെതിരെ സമൂഹമാധ്യമത്തിൽ പോസ്റ്റ് ഇട്ട മുസ്ലിം ലീഗ് പ്രവർത്തകനെതിരെ കേസ്. മുസ്ലിം ലീഗ് ന്യൂമാഹി പഞ്ചായത്ത് സെക്രട്ടറി അസ്ലമിനെതിരെയാണ് പൊലീസ് കേസെടുത്തത്. മങ്ങാട് സ്നേഹതീരം എന്ന വാട്സ്ആപ്പ് ഗ്രൂപ്പിൽ ശൈലജക്കെതിരെ വ്യാജ പ്രചാരണം നടത്തിയെന്ന പരാതിയെ തുടർന്നാണ് കേസ്. കഴിഞ്ഞ ദിവസം സമൂഹമാധ്യമങ്ങളിൽ നടക്കുന്ന അധിക്ഷേപം നിറഞ്ഞതും അപകീര്‍ത്തികരവുമായ ആക്രമണത്തിനെതിരെ വാര്‍ത്താസമ്മേളനത്തിൽ വൈകാരികമായാണ് ശൈലജ പ്രതികരിച്ചത്. ഇതിന് പിന്നാലെ പൊലീസിലും തെരഞ്ഞെടുപ്പ് കമ്മീഷനിലും പരാതി നൽകുകയും ചെയ്തിരുന്നു. യുഡിഎഫ് സ്ഥാനാര്‍ത്ഥിയും…

Read More

ലീഗിന് മൂന്നാം സീറ്റില്ല; രാജ്യസഭാ സീറ്റ് നൽകും; യുഡിഎഫ് സീറ്റ് വിഭജനം പൂർത്തിയായെന്ന് വി ഡി സതീശൻ

ഇത്തവണയും മുസ്ലീം ലീഗിന് രണ്ട് സീറ്റുകൾ മാത്രമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. മൂന്നാം സീറ്റിലെ ബുദ്ധിമുട്ട് ലീഗിനെ അറിയിച്ചിട്ടുണ്ട്. അടുത്ത രാജ്യസഭാ സീറ്റ് ലീഗിന് നൽകുമെന്നും ഫോർമുല അവർ അംഗീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. യു ഡി എഫിൽ സീറ്റ് വിഭജനം പൂർത്തിയായി. മലപ്പുറത്തും പൊന്നാനിയിലും ലീഗ് മത്സരിക്കും. കോൺഗ്രസ് നേതാക്കളെല്ലാം പരസ്പരം കൂടിയാലോചിച്ച ശേഷം എടുത്ത തീരുമാനമാണ്. ഇതിന് ദേശീയ നേതൃത്വത്തിന്റെ അംഗീകാരവുമുണ്ട്, സതീശൻ വ്യക്തമാക്കി. തിരഞ്ഞെടുപ്പ് എപ്പോഴാണെന്ന് പോലും പ്രഖ്യാപിച്ചിട്ടില്ലല്ലോ. അഞ്ച് ദിവസം…

Read More

സഖ്യം നിലനിര്‍ത്താൻ എന്ത് വിട്ടുവീഴ്ചക്കും തയ്യാര്‍: കെ മുരളീധരൻ

മുസ്ലിം ലീഗിനായി എൽഡിഎഫ് കൺവീനർ ഇപി ജയരാജൻ കണ്ണീരൊഴുക്കേണ്ടെന്ന് കോൺഗ്രസ് നേതാവും വടകര എംപിയുമായ കെ മുരളീധരൻ. ആര്‍ജെഡിയുടെ പ്രശ്നം എൽഡിഎഫ് ആദ്യം പരിഹരിക്കട്ടെ. മുസ്ലിം ലീഗുമായുള്ള പ്രശ്നങ്ങൾക്ക് പരിഹാരമായെന്നാണ് തന്റെ അറിവ്. മുസ്ലിം ലീഗും കോൺഗ്രസും തമ്മിലുള്ള സഖ്യം നിലനിര്‍ത്താൻ എന്ത് വിട്ടുവീഴ്ചയ്ക്കും തങ്ങൾ തയ്യാറാണ്. 53 വര്‍ഷം മുൻപ് മുസ്ലിം ലീഗുമായി സഖ്യമുണ്ടാക്കിയത് തന്റെ അച്ഛനാണ്. കെ സുധാകരന്റേത് മുഴുവൻ വാക്യമാണെങ്കിൽ തമിഴ് ഭാഷയിൽ പറയുന്ന പ്രയോഗമാണ്. ആദ്യത്തെ ഭാഗം മാത്രമാണെങ്കിൽ മൈ ഡിയര്‍…

Read More

നവ കേരള സദസ്സിനെതിരെ പ്രതിഷേധിക്കില്ല: പി.കെ കുഞ്ഞാലിക്കുട്ടി

നവ കേരള സദസ്സിനെതിരെ മലപ്പുറത്ത് പ്രതിഷേധം സംഘടിപ്പിക്കില്ലെന്ന് മുസ്ലിം ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി. അവരുടെ പരിപാടി അവർ നടത്തും. അതിനെതിരെ പ്രതിഷേധിക്കാൻ മുസ്ലിം ലീഗ് ആഹ്വാനം ചെയ്തിട്ടില്ല. പിന്നാലെ ഞങ്ങളുടെ പരിപാടിയും വരുന്നുണ്ട്. പിന്നെന്തിനാണ് പ്രതിഷേധിക്കുന്നത്. പ്രതിഷേധിക്കാൻ പാർട്ടി ആവശ്യപ്പെട്ടിട്ടില്ല. ഇത്തരം പരിപാടികൾക്ക് ജനം പരപ്രേരണയില്ലാതെ സ്വയം എത്തിച്ചേരേണ്ടതാണ്. സ്കൂൾ കുട്ടികളെ നവകേരള സദസിൽ നിർബന്ധമായും പങ്കെടുപ്പിക്കണമെന്ന് പറയുന്നത് ശരിയായ രീതിയല്ല. ഇതിനൊക്കെ മാതൃക മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയാണ്. ജനസമ്പർക്ക പരിപാടിയിൽ ഒരിക്കലും രാഷ്ട്രീയം…

Read More

‘കമ്മ്യൂണിസ്റ്റ് പാർട്ടി ഇപ്പോൾ അവസരവാദ പാർട്ടി’: രമേശ് ചെന്നിത്തല

കമ്മ്യൂണിസ്റ്റ് പാർട്ടി ഇപ്പോൾ അവസരവാദ പാർട്ടിയായി. മുസ്ലിം ലീഗിനെ ചാക്കിട്ട് പിടിക്കുകയാണ് ലക്ഷ്യമെന്ന് കോൺ​ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. മുങ്ങുന്ന വഞ്ചിയിൽ ആര് കയറാനാണെന്നും ചെന്നിത്തല പറഞ്ഞു. കോൺഗ്രസും ലീഗും തമ്മിൽ ഹൃദയ ബന്ധമാണ് ഉള്ളതെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു.  ആര്യാടൻ ഷൗക്കത്ത് വിഷയം അച്ചടക്ക സമിതിയുടെ മുന്നിൽ ഉള്ള വിഷയമാണ്. അതിൽ ഒന്നും പറയുന്നില്ലെന്ന് ചെന്നിത്തല പറഞ്ഞു. പാണക്കാട്ടേത് സാധാരണ രീതിയിൽ ഉള്ള കൂടിക്കാഴ്ച മാത്രമാണെന്ന് പികെ കുഞ്ഞാലിക്കുട്ടി മാധ്യമങ്ങളോട് പ്രതികരിച്ചു. ചർച്ച ചെയ്തത് പാർലമെന്റ് തെരഞ്ഞെടുപ്പ് ഒരുക്കങ്ങൾ മാത്രമാണ്. മലപ്പുറത്തെ…

Read More

‘ലീഗുമായി അഭിപ്രായ വ്യത്യാസമില്ല, സൗഹൃദ സന്ദർശനം’; വി.ഡി സതീശൻ

ലീഗുമായി അഭിപ്രായ വ്യത്യാസമില്ലെന്നും  പാണക്കാട്ടേത് സൗഹൃദ സന്ദർശനമാണെന്നും പ്രതിപക്ഷ നേതാവ്  വി.ഡി സതീശൻ. കോൺ​ഗ്രസിനകത്ത് പ്രശ്നമുണ്ടായാലും ലീ​ഗിനകത്ത് പ്രശ്നമുണ്ടായാലും അതവർ തീർക്കും. രണ്ടും വ്യത്യസ്ഥ പാർട്ടികളാണ്. വർഷങ്ങളായി മുന്നോട്ട് പോവുന്ന മുന്നണിയാണ്. ഏത് പാർട്ടിയായാലും അവർക്ക് പ്രശ്നമുണ്ടായാലും പാർട്ടി നേതൃത്വം പരിഹരിച്ച് മുന്നോട്ട് പോവുമെന്ന് വിഡി സതീശൻ മാധ്യമങ്ങളോട് പറഞ്ഞു.  സാധാരണ രീതിയിൽ ഉള്ള കൂടിക്കാഴ്ച മാത്രമാണെന്ന് പികെ കുഞ്ഞാലിക്കുട്ടി മാധ്യമങ്ങളോട് പ്രതികരിച്ചു. ചർച്ച ചെയ്തത് പാർലമെന്റ് തെരഞ്ഞെടുപ്പ് ഒരുക്കങ്ങൾ മാത്രമാണ്. മലപ്പുറത്തെ കോൺഗ്രസ് ആഭ്യന്തര പ്രശ്നങ്ങൾ ചർച്ച…

Read More

‘പലസ്തീൻ വിഷയം തക്കിടരാഷ്ട്രീയത്തിനുപയോഗിച്ചു; സിപിഎം ലീഗിന് പുറകെ നടക്കുന്നു’: സതീശൻ

സിപിഎമ്മിന്റെ പലസ്തീൻ ഐക്യദാർഢ്യ റാലിയിൽ പങ്കെടുക്കില്ലെന്ന ലീഗ് നിലപാട്, മുന്നണി ബന്ധത്തിൽ യു ഡി എഫിന്റെ ശക്തി തെളിയിക്കുന്നതാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ വ്യക്തമാക്കി. സിപിഐഎം ലീഗിന്റെ പുറകെ നടക്കുകയാണ്. പക്ഷേ മുന്നണിക്ക് ഹാനികരമായ ഒന്നും ലീഗ് ചെയ്യില്ല. ലീഗുമായി പതിറ്റാണ്ടുകളുടെ ബന്ധമാണ് കോൺഗ്രസിനുളളത്. പണ്ട് ചില അഭിപ്രായ വ്യത്യാസങ്ങളുണ്ടായിരുന്നു. ഇപ്പോൾ അതുമില്ല. കോൺഗ്രസും ലീഗും ജേഷ്ഠാനുജൻമാർ തമ്മിലുള്ള ബന്ധമാണെന്നാവർത്തിച്ച സതീശൻ, പലസ്തീൻ വിഷയത്തെ തരികിട രാഷ്ട്രീയത്തിന് സിപിഎം ഉപയോഗിച്ചുവെന്നും കുറ്റപ്പെടുത്തി.  സംസ്ഥാന കോൺഗ്രസിന്‍റെ, ബഹിഷ്കരണത്തിനിടെ…

Read More