മുനമ്പം വഖഫ് ഭൂമി വിഷയം ; സമവായ നീക്കവുമായി മുസ്ലിം ലീഗ് , ബിഷപ്പുമായി കൂടിക്കാഴ്ച നടത്തി ലീഗ് നേതാക്കൾ

മുനമ്പം ഭൂമി വിഷയത്തിൽ സമവായ നീക്കവുമായി മുസ്ലീ ലീഗ്. മുസ്ലീം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍, പികെ കുഞ്ഞാലിക്കുട്ടി ഉള്‍പ്പെടെയുള്ള ലീഗ് ആർച്ച് ബിഷപ്പ് ജോസഫ് കളത്തിപ്പറമ്പിലുമായി ചര്‍ച്ച നടത്തി. മുനമ്പം സമരം സമിതി പ്രതിനിധികളും ചര്‍ച്ചയിൽ പങ്കെടുത്തു. സൗഹാര്‍ദപരമായ ചര്‍ച്ചായായിരുന്നുവെന്നും പോസിറ്റീവായിരുന്നുവെന്നും ചര്‍ച്ചയ്ക്കുശേഷം സാദിഖലി ശിഹാബ് തങ്ങല്‍ പറഞ്ഞു. മുനമ്പം വിഷയം ചര്‍ച്ച ചെയ്തുവെന്നും പ്രശ്ന പരിഹാരം എത്രയും വേഗണം ഉണ്ടാക്കണമെന്നുമാണ് ചര്‍ച്ചയിൽ പ്രധാന നിര്‍ദേശമായി ഉയര്‍ന്നതെന്നും സാദിഖലി തങ്ങള്‍ പറഞ്ഞു….

Read More

വി.ഡി സതീശന്‍ പാണക്കാട്ടെത്തി; ലീഗ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തി

പ്രതിപക്ഷനേതാവ് വി.ഡി സതീശന്‍ പാണക്കാട്ടെത്തി മുസ്‍ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ സാദിഖലി ശിഹാബ് തങ്ങളുമായി കൂടിക്കാഴ്ച നടത്തി.മലപ്പുറം കോൺഗ്രസിലെ തർക്കവും ഫലസ്തീൻ വിവാദവും ചർച്ചയായെന്നാണ് സൂചന. പി.കെ കുഞ്ഞാലിക്കുട്ടി, പി.എം.എ സലാം തുടങ്ങിയവരും മലപ്പുറം ഡി.സി.സി പ്രസിഡന്‍റ് വി.എസ് ജോയും യോഗത്തില്‍ പങ്കെടുത്തു. സാദിഖലി തങ്ങളുടെ പാണക്കാട്ടെ വീട്ടിലായിരുന്നു യോഗം. മലപ്പുറത്തെ കോൺഗ്രസിലെ ഗ്രൂപ്പ് തർക്കം ശക്തമായ സമയത്താണ് കൂടിക്കാഴ്ച . കോൺഗ്രസിലെ പ്രശ്നങ്ങൾ തെരുവിലേക്ക് എത്തിയതിൽ മുസ്‍ലിം ലീഗിന് അമർഷമുണ്ട്.അതേസമയം കെ.പി.സി.സി പ്രസിഡന്‍റ് കെ.സുധാകരനും പാണക്കാടെത്തുന്നുണ്ട്….

Read More