പ്രവർത്തിക്കാത്ത നേതാക്കൾ വേണ്ടെന്ന് ബി.ജെ.പി ദേശീയ നേതൃത്വം

കേരളത്തിൽ ബി.ജെ.പി. കുതിപ്പിൽനിന്ന് കിതപ്പിലേക്ക് നീങ്ങുന്നതിൽ സംഘടനാപരമായ ദൗർബല്യങ്ങളും പ്രധാനമെന്ന നിഗമനത്തിൽ ദേശീയ നേതൃത്വം. ചിലർ ഭാരവാഹിപദവികൾ അലങ്കാരമായി കൊണ്ടുനടക്കുന്നതല്ലാതെ സംഘടനാപ്രവർത്തനം നടത്തുന്നില്ലെന്നാണ് വിലയിരുത്തൽ. പ്രവർത്തിക്കാത്ത നേതാക്കളുടെ പട്ടിക ദേശീയനേതൃത്വം ആവശ്യപ്പെട്ടിരിക്കുകയാണ്. ഇവരെ ഒഴിവാക്കാനാണ് നിർദേശം. പഞ്ചായത്ത്, മണ്ഡലം, ജില്ലാ തലങ്ങളിലെ ചുമതലകൾ നിർവഹിക്കാത്ത ഭാരവാഹികളുടെ പട്ടിക തയ്യാറാക്കിത്തുടങ്ങി. ജില്ലാ പ്രസിഡന്റുമാർ 18-നകം പട്ടിക കൈമാറും. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളുൾപ്പെടെ സംഘടനാ പ്രവർത്തനം വേണ്ടരീതിയിൽ നടത്താത്തവരെ പാർട്ടിച്ചുമതലകളിൽനിന്ന് ഒഴിവാക്കും. അടുത്ത തിരഞ്ഞെടുപ്പിൽ ഇവരെ പരിഗണിക്കരുതെന്നും നിർദേശിച്ചിട്ടുണ്ട്….

Read More

‘അനുമതിയില്ലാതെ സ്വകാര്യബിൽ പാടില്ല’; തലസ്ഥാന മാറ്റ ബില്ല് പിൻവലിക്കണമെന്ന് ഹൈബിയോട് ഹൈക്കമാൻഡ്

കേരളത്തിന്റെ തലസ്ഥാനം കൊച്ചിയിലേക്കു മാറ്റണമെന്ന ഹൈബി ഈഡൻ എംപിയുടെ സ്വകാര്യബിൽ അവതരണത്തിനെതിരെ വിമർശനം ഉയരവേ, ഇടപെടലുമായി കോൺഗ്രസ് കേന്ദ്രനേതൃത്വം. പാർട്ടിയുടെ അനുമതിയില്ലാതെ സ്വകാര്യ ബില്ലുകൾ പാടില്ലെന്നു കോൺഗ്രസ് ഹൈക്കമാൻഡ് അറിയിച്ചു. ഇതുസംബന്ധിച്ചു പാർലമെന്ററി പാർട്ടിയിൽ നേതൃത്വം നിർദേശം നൽകി. തലസ്ഥാനമാറ്റ ബിൽ വിവാദമായ പശ്ചാത്തലത്തിലാണു തീരുമാനം. ഇക്കഴിഞ്ഞ മാർച്ചിൽ പാർലമെന്റിൽ അവതരിപ്പിച്ച സ്വകാര്യ ബില്ലിലാണു സംസ്ഥാന തലസ്ഥാനം തിരുവനന്തപുരത്തുനിന്നു കൊച്ചിയിലേക്കു മാറ്റണമെന്ന ആവശ്യം ഹൈബി ഈഡൻ ഉന്നയിച്ചത്. തുടർന്നു കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഇക്കാര്യത്തിൽ സംസ്ഥാന സർക്കാരിന്റെ…

Read More

മസ്‌കിന് കീഴില്‍ ട്വിറ്ററിന്റെ പ്രവര്‍ത്തനം മോശം: ജാക്ക് ഡോര്‍സി

ഇലോണ്‍ മസ്‌കിന്റെ നേതൃത്വത്തെ വിമര്‍ശിച്ച് ട്വിറ്റര്‍ സഹസ്ഥാപകനും മുന്‍ സിഇഒയുമായ ജാക്ക് ഡോര്‍സി. മസ്‌കിന് കീഴില്‍ ട്വിറ്ററിന്റെ പ്രവര്‍ത്തനം മോശമാണ്. 100 കോടി ഡോളര്‍ ബ്രേക്ക് അപ്പ് ഫീ നല്‍കി ട്വിറ്റര്‍ ഏറ്റെടുക്കുന്നതില്‍ നിന്ന് മസ്‌ക് പിന്‍മാറുന്നത് തന്നെയായിരുന്നു നല്ലതെന്നും ഡോര്‍സി പറഞ്ഞു. ‘സമയം നല്ലതല്ലെന്ന് മനസിലാക്കിയ മസ്‌ക് അതിനനുസരിച്ച് പ്രവര്‍ത്തിച്ചില്ല. എല്ലാം വൃഥാവിലായി’. തന്റെ പുതിയ സോഷ്യല്‍ മീഡിയാ ആപ്ലിക്കേഷനായ ബ്ലൂ സ്‌കൈയില്‍ ഒരു ഉപഭോക്താവിന്റെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു ജാക്ക് ഡോര്‍സി. അതേസമയം, ഒരു…

Read More

കെ പി സി സി പുനസംഘടന താഴെ തട്ടിൽ പൂർണമായി നടപ്പിലാക്കും; കെ മുരളീധരൻ

എംപി പറഞ്ഞു. ഗ്രൂപ്പിന്  അതീതമായ പുനസംഘടന നടപ്പിലാക്കും. ബൂത്ത് മണ്ഡലം ബ്ലോക്ക് തലം വരെ സമ്പൂർണ്ണ പുനസംഘടന നടത്തും. കെ പി സി സി പുനസംഘടന സംബന്ധിച്ച് നാളെ നടക്കുന്നത് ഭാരവാഹികളുടെ മാത്രം യോഗമാണ്. രാഷ്ട്രീയ കാര്യ സമിതിയിൽ കാര്യങ്ങൾ അറിയിച്ചിട്ടുണ്ട്. താഴെത്തട്ടിൽ പൂർണ്ണമായും പുനസംഘടന ഉണ്ടാകും. യോഗ്യതയുള്ളവരെ ഭാരവാഹികൾ ആക്കണം .x നെ മാറ്റി Y യെ വയ്ക്കുമ്പോൾ യോഗ്യത മാനദണ്ഡമാക്കണമെന്നും അദ്ദേഹം പറഞ്ഞു.

Read More

മാക്ടോകോസിന് പുതിയ നേതൃത്വം; ഫെഫ്കയുടെ പാനൽ വൻ ഭൂരിപക്ഷത്തിൽ വിജയിച്ചു

ചലച്ചിത്ര സാങ്കേതിക പ്രവർത്തകരുടെ സഹകരണ സംഘമായ മലയാളം സിനി ടെക്‌നീഷ്യൻസ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ (മാക്ടോകോസ്) 2022-2027ലേക്കുള്ള ഭരണസമിതി തെരഞ്ഞെടുപ്പിൽ ഫെഫ്ക നേതൃത്വം നൽകിയ പാനൽ വമ്പിച്ച ഭൂരിപക്ഷത്തോടെ വിജയിച്ചു. അനീഷ് ജോസഫ് ജോൺ ഡിറ്റോ, ദീപക് പരമേശ്വരൻ, ബെന്നി ആർട്ട് ലൈൻ, വ്യാസൻ കെ പി, ആർ എച്ച് സതീഷ്, എ എസ് ദിനേശ്, രാജേഷ് ശാരദ, പി കെ രാജലക്ഷ്മി, പി കെ അജിത ബാബു എന്നിവരാണ് പതിനൊന്ന് അംഗ ഭരണസമിതിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടവർ. 2007ലാണ് സിനിമാ…

Read More