
ലോക്സഭാ തെരഞ്ഞെടുപ്പിലെ വിജയത്തിൽ അമിത ആത്മവിശ്വാസവും അമിതാഹ്ലദവും വേണ്ട ; നിർദേശം കെപിസിസി നേതൃയോഗത്തിൽ
ലോക്സഭാ തെരഞ്ഞെടുപ്പ് വിജയത്തിൽ അത്യാഹ്ലാദവും അമിത ആത്മവിശ്വാസവും വേണ്ടെന്ന് കെ.പി.സി.സി വിശാല നേതൃയോഗത്തിൽ നിർദേശം. തദ്ദേശ തെരഞ്ഞെടുപ്പിന് തയ്യാറാകാൻ കെ.പി.സി.സി നേതൃത്വം പ്രത്യേക കർമ്മപദ്ധതി തയ്യാറാക്കി. ഇന്ന് നടന്ന കെ.പി.സി.സി, യു.ഡി.എഫ് യോഗങ്ങളിൽ നിന്ന് കെ മുരളീധരൻ വിട്ടുനിന്നു. യു.ഡി.എഫ് യോഗത്തിൽ സംസാരിക്കാൻ ക്ഷണിക്കാത്തതിൽ രമേശ് ചെന്നിത്തല അതൃപ്തി പ്രകടിപ്പിച്ചു. ലോക്സഭാ തെരഞ്ഞെടുപ്പ് ഫലത്തിന്റെ ആലസ്യത്തിലേക്ക് വീഴാതെ സംഘടനാ സംവിധാനം ശക്തിപ്പെടുത്തണമെന്നുമാണ് യോഗത്തിൽ വന്ന നിർദേശം. തദ്ദേശ തെരഞ്ഞെടുപ്പിന്റെ സ്ഥാനാർഥിനിർണയത്തിൽ നേതാക്കളുടെ അനാവശ്യ ഇടപെടൽ ഉണ്ടാകരുതെന്ന കർശന…