‘കൊലപാതകങ്ങൾ പോപ്പുലർ ഫ്രണ്ട് നേതാക്കളുടെ അറിവോടെ’; എൻഐഎ

നിരോധിത സംഘടന പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ പ്രവർത്തകർ പ്രതികളായ കൊലപാതകങ്ങൾ സംഘടനയുടെ ഉന്നതതല നേതാക്കളുടെ അറിവോടെ ആയിരുന്നെന്ന് എൻഐഎ അന്വേഷണ സംഘം. ഉന്നത നേതാക്കളുടെ നിർദേശാനുസരണമായിരുന്നു കൊലപാതകങ്ങളെന്നും എൻഐഎ കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു. ഇതര സമുദായങ്ങളിൽ ഭയം വിതയ്ക്കുകയായിരുന്നു നേതൃത്വത്തിന്റെ ലക്ഷ്യം. പോപ്പുലർ ഫ്രണ്ട് കേന്ദ്രങ്ങളിൽനിന്നു കൊലയാളികൾക്കു പരിശീലനം ലഭിച്ചിരുന്നു. കേരളത്തിലും പുറത്തും പരിശീലനം നേടിയതായി പറയുന്നു. കൊലപാതക ആസൂത്രണങ്ങളും കേരളത്തിനു പുറത്തു നടന്നിട്ടുണ്ട്. കൊല്ലേണ്ടവരെ സംബന്ധിച്ചു വിവരങ്ങൾ ശേഖരിച്ചു പഠനം നടത്തിയിരുന്നെന്നും കോടതിയെ…

Read More

കോൺഗ്രസ് പൊതുപ്രശ്‌നങ്ങൾ ഏറ്റെടുക്കണം, നേതാക്കളുടെ ചിന്തകൾ മാറണം; കെ സുധാകരൻ

സാധാരണക്കാരിൽ നിന്നും അകന്ന് പോകുന്നതാണ് ഇന്ന് കോൺഗ്രസിനുണ്ടായ പിന്നാക്കാവസ്ഥയ്ക്ക് കാരണമെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. പ്രത്യയ ശാസ്ത്രം പഠിച്ചല്ല ആരും രാഷ്ട്രീയം ഇപ്പോൾ സ്വീകരിക്കുന്നത്. സഹായിക്കുന്നവർക്കൊപ്പം ആളുകൾ നിൽക്കുന്ന രാഷ്ട്രീയമാണ് ഇപ്പോഴത്തേത്. അതിനാൽ സാധാരണക്കാർക്കൊപ്പം നേതാക്കൾ ഒട്ടി നിൽക്കണം. പൊതുവായ പ്രശ്‌നങ്ങൾ ഏറ്റെടുക്കണം, അല്ലാത്തവരെ ഇപ്പോൾ ആർക്കും വേണ്ട. നേതാക്കളുടെ ചിന്തകൾ മാറണമെന്നും പുതിയ ചിന്തകളും മുഖവും ഉണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു. കോഴിക്കോട് ഡിസിസി ഓഫീസിന്റെ തറക്കല്ലിടൽ ചടങ്ങിൽ സംസാരിക്കുകയായിരുന്നു കെപിസിസി അധ്യക്ഷൻ. താരീഖ് അൻവർ,…

Read More