ജി20 ഉച്ചകോടി; മഹാത്മാഗാന്ധിക്ക് ആദരമർപ്പിച്ച് ലോക നേതാക്കൾ രാജ്ഘട്ടിൽ

രാഷ്ട്രപിതാവ് മഹാത്മാഗാന്ധിക്ക് ആദരം അർപ്പിച്ച് ജി20 നേതാക്കൾ. ജി20 ഉച്ചകോടിക്കെത്തിയ നേതാക്കൾ രാജ്ഘട്ടിലെ ഗാന്ധിസമാധിയിൽ പുഷ്പചക്രം അർപ്പിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണു രാജ്ഘട്ടിൽ നേതാക്കളെ സ്വീകരിച്ചത്.  പ്രധാനമന്ത്രി നരേന്ദ്രമോദി ഷോൾ അണിയിച്ച് രാജ്ഘട്ടിലേക്ക് രാഷ്ട്രത്തലവന്മാരെ സ്വീകരിച്ചു. സബർമതി ആശ്രമത്തെ കുറിച്ചും മഹാത്മാഗാന്ധിയുടെ ജീവിതത്തെ കുറിച്ചും മോദി, നേതാക്കളോട് വിവരിച്ചു. അതിന് ശേഷം ഒന്നിച്ച് രാജ്ഘട്ടിലേക്കെത്തിയ നേതാക്കൾ പുഷ്പ ചക്രം അർപ്പിച്ച ശേഷം ഒരുമിനിറ്റ് മൌനം ആചരിച്ചു. അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ, ബ്രിട്ടീഷ് പ്രധാനമന്ത്രി റിഷി സുനക്,…

Read More

രമേശ് ചെന്നിത്തലയെ അനുനയിപ്പിക്കാൻ നീക്കം; പരാതികൾ പാർട്ടി ഫോറത്തിൽ ഉന്നയിച്ചാൽ മതിയെന്ന് നേതാക്കൾ

പുതുപ്പള്ളി ഫലത്തിന് ശേഷം സംഘടനാ പ്രശ്നങ്ങളിൽ പരസ്യ പ്രതികരണം നടത്താൻ ഒരുങ്ങുന്ന മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തലയെ അനുനയിപ്പിക്കാൻ നീക്കവുമായി നേതാക്കൾ. പരസ്യപ്രതികരണം പാടില്ലെന്നും പരാതി പാർട്ടി ഫോറത്തിൽ മാത്രം ഉന്നയിച്ചാൽ മതിയെന്നുമാണ് ഐ ഗ്രൂപ്പ് നേതാക്കൾ രമേശ് ചെന്നിത്തലയോട് ആവശ്യപ്പെട്ടിരിക്കുന്നത്. സിഡബ്ള്യുസി പട്ടികയിലെ അമർഷം പുറത്ത് പറയാൻ പുതുപ്പള്ളി ഫലം വരാൻ മാറ്റിവെക്കുകയായിരുന്നു രമേശ് ചെന്നിത്തല അടക്കമുള്ള അസംതൃപ്തർ. എട്ടിന് ശേഷം പൊട്ടിത്തെറി പ്രതീക്ഷിച്ചിരിക്കെ അനുനയ നീക്കങ്ങളാണ് ഇപ്പോൾ സജീവമായി നടക്കുന്നത്. തന്നെ തഴഞ്ഞ്…

Read More

പ്രവർത്തിക്കാത്ത നേതാക്കൾ വേണ്ടെന്ന് ബി.ജെ.പി ദേശീയ നേതൃത്വം

കേരളത്തിൽ ബി.ജെ.പി. കുതിപ്പിൽനിന്ന് കിതപ്പിലേക്ക് നീങ്ങുന്നതിൽ സംഘടനാപരമായ ദൗർബല്യങ്ങളും പ്രധാനമെന്ന നിഗമനത്തിൽ ദേശീയ നേതൃത്വം. ചിലർ ഭാരവാഹിപദവികൾ അലങ്കാരമായി കൊണ്ടുനടക്കുന്നതല്ലാതെ സംഘടനാപ്രവർത്തനം നടത്തുന്നില്ലെന്നാണ് വിലയിരുത്തൽ. പ്രവർത്തിക്കാത്ത നേതാക്കളുടെ പട്ടിക ദേശീയനേതൃത്വം ആവശ്യപ്പെട്ടിരിക്കുകയാണ്. ഇവരെ ഒഴിവാക്കാനാണ് നിർദേശം. പഞ്ചായത്ത്, മണ്ഡലം, ജില്ലാ തലങ്ങളിലെ ചുമതലകൾ നിർവഹിക്കാത്ത ഭാരവാഹികളുടെ പട്ടിക തയ്യാറാക്കിത്തുടങ്ങി. ജില്ലാ പ്രസിഡന്റുമാർ 18-നകം പട്ടിക കൈമാറും. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളുൾപ്പെടെ സംഘടനാ പ്രവർത്തനം വേണ്ടരീതിയിൽ നടത്താത്തവരെ പാർട്ടിച്ചുമതലകളിൽനിന്ന് ഒഴിവാക്കും. അടുത്ത തിരഞ്ഞെടുപ്പിൽ ഇവരെ പരിഗണിക്കരുതെന്നും നിർദേശിച്ചിട്ടുണ്ട്….

Read More

സർക്കാരിനെതിരെ ആയിരുന്നില്ല സമരം: സാക്ഷി മാലിക്

ദേശീയ ഗുസ്തി ഫെഡറേഷൻ തലവനും ബിജെപി എംപിയുമായ ബ്രിജ്ഭൂഷണെതിരെ സമരം ചെയ്യുന്ന ഗുസ്തി താരങ്ങൾക്കെതിരെ ബിജെപി നേതാക്കൾ ഉയർത്തുന്ന ആരോപണങ്ങൾക്ക് മറുപടിയുമായി സാക്ഷി മാലിക്. ‘സത്യം’ ഇതാണെന്ന അടിക്കുറിപ്പോടെ ഭർത്താവും ഗുസ്തി താരവുമായ സത്യവർത് കാഡിയനൊപ്പമുള്ള വീഡിയോയിൽ സമരം സംബന്ധിച്ച് സാക്ഷി മാലിക് വെളിപ്പെടുത്തലുകൾ നടത്തി. പ്രതിഷേധത്തിന്റെ തുടക്കം മുതൽ ഈ ദിവസംവരെയുള്ള കാര്യങ്ങളിൽ യഥാർത്ഥത്തിൽ സംഭവിച്ചത് എന്താണെന് വിശദീകരിച്ചുകൊണ്ടാണ് വീഡിയോ. ബ്രിജ്ഭൂഷണെതിരായ ലൈംഗികാതിക്ര പരാതികളിൽ എടുത്ത പോക്സോ കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഡൽഹി പോലീസ് കോടതിയിൽ അപേക്ഷ…

Read More

കോൺഗ്രസ് ജയിച്ചതിന് ഒറ്റ കാരണം മാത്രമന്ന് രാഹുൽ ഗാന്ധി

കർണാടകയിൽ സിദ്ധരാമയ്യ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതിനു പിന്നാലെ കോൺഗ്രസ് വിജയത്തിന്റെ രഹസ്യം വെളിപ്പെടുത്തി രാഹുൽ ഗാന്ധി. പാവങ്ങളുടെയും ദുർബലരുടെയും പിന്നാക്കക്കാരുടെയും ദലിതരുടെയും ഒപ്പം നിന്നതിനാലാണു നിയമസഭാ തിരഞ്ഞെടുപ്പിൽ ‌കോൺഗ്രസ് വിജയിച്ചത്. കർണാടകയിലെ ജനങ്ങളെ അഭിനന്ദിക്കുന്നതായും രാഹുൽ പറഞ്ഞു. ”കർണാടകയിലെ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് ജയിച്ചതിന്റെ കാരണങ്ങളെപ്പറ്റി ധാരാളം അവലോകനങ്ങൾ മാധ്യമങ്ങളിൽ കണ്ടു. അനേകം സിദ്ധാന്തങ്ങൾ പലരും പങ്കുവച്ചു. ജയത്തിനു പിന്നിൽ ഒറ്റ കാരണമേയുള്ളൂ. പാവങ്ങൾക്കും ദുർബലർക്കും പിന്നാക്കക്കാർക്കും ദലിതർക്കും വേണ്ടിയാണു കോൺഗ്രസ് പോരാടിയത്. മറ്റൊരു തരത്തിൽ പറഞ്ഞാൽ, ബിജെപിക്കൊപ്പം…

Read More

സംസ്ഥാനത്തെ ക്രൈസ്തവർക്ക് കാപട്യ നിലപാട് തിരിച്ചറിയാം; വി ഡി സതീശൻ

ബിജെപി നേതാക്കളുടെ മതമേലധ്യക്ഷന്മാരുമായുള്ള സന്ദർശനത്തിൽ പ്രതികരിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. സംസ്ഥാനത്തെ ക്രൈസ്തവർക്ക് കാപട്യ നിലപാട് തിരിച്ചറിയാമെന്ന് വി ഡി സതീശൻ പറഞ്ഞു. രാജ്യത്ത് ക്രൈസ്തവർക്ക് എതിരെ ആക്രമണങ്ങളും ക്രൈസ്തവ സ്ഥാപനങ്ങൾ ആക്രമിക്കപ്പെടുകയും ചെയ്യുന്നു. മതമേലധ്യക്ഷന്മാർക്ക് ബിജെപി അനുകൂല നിലപാടുണ്ടെന്ന് തോന്നുന്നില്ല. അങ്ങിനെ ഒരു നിലപാട് എടുക്കാൻ കഴിയുമെന്ന് തോന്നുന്നില്ല. ആട്ടിൻ തോലിട്ട ചെന്നായയെപ്പോലെയാണ് ബിജെപി നിലപാടെന്ന് ക്രൈസ്തവർക്കറിയാം.  ക്രൈസ്തവ സഭ ബിജെപി അനുകൂല നിലപാട് എവിടെയും സ്വീകരിച്ചിട്ടില്ല. വിചാരധാര പഴയ നിലപാടാണെന്ന് ആർഎസ്എസ്…

Read More

കോൺഗ്രസിലെ പ്രമുഖർക്കായി ചൂണ്ടയിട്ട് ബി.ജെ.പി

അനിൽ ആന്റണിയെ പാളയത്തിലെത്തിച്ചതിനു പിന്നാലെ കേരളത്തിലെ കോൺഗ്രസിൽനിന്ന് പ്രമുഖരെ ചൂണ്ടയിൽ കുരുക്കാൻ ബി.ജെ.പി.യുടെ നീക്കം. വൈകാതെത്തന്നെ കോൺഗ്രസിലെ ഒരു പ്രമുഖൻകൂടി തങ്ങൾക്കൊപ്പമെത്തുമെന്ന് നേതാക്കൾ ആവർത്തിക്കുന്നു. ക്രൈസ്തവരെ ഒപ്പംനിർത്താൻ ശ്രമംതുടരുന്ന ബി.ജെ.പി.ക്ക് അനിൽ ആന്റണിയുടെ കൂടുമാറ്റം വലിയ പ്രതീക്ഷയാണ് നൽകുന്നത്. അനിൽ ആന്റണിക്ക് അനുയായികളുണ്ടോ എന്നതല്ല പ്രധാനമെന്നു പറയുന്ന ബി.ജെ.പി., രാജ്യത്തെ പ്രമുഖ കോൺഗ്രസ് നേതാവിന്റെ മകനെ പുറത്തുചാടിക്കാൻ കഴിഞ്ഞതിലാണ് ആഹ്ലാദിക്കുന്നത്. മറ്റുമുന്നണികളിലുള്ള ചെറുകക്ഷികളെയും നേതാക്കളെയും അടർത്തിയെടുത്ത് ദേശീയ ജനാധിപത്യസഖ്യം ശക്തിപ്പെടുത്തുമെന്ന് കാലങ്ങളായി നേതാക്കൾ പറയുന്നുണ്ടായിരുന്നു. കോൺഗ്രസിൽനിന്നുൾപ്പെടെ, ബി.ജെ.പി.യിലെത്തിയ…

Read More

‘പ്രേക്ഷക മനസിൽ സ്ഥാനം നേടിയ കലാകാരൻ; ‘നിഷ്ക്കളങ്കമായ ചിരി കൊണ്ട് സ്വന്തം പേരിനെ അന്വർഥമാക്കി: അനുശോചിച്ച് നേതാക്കൾ

ഇന്നസെന്റിന്റെ വിയോഗത്തിൽ അനുശോചനം അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. സ്വതസിദ്ധമായ അഭിനയ ശൈലികൊണ്ട്  പ്രേക്ഷക സമൂഹത്തിന്റെ മനസ്സിൽ മായാത്ത സ്ഥാനം നേടിയ കലാകാരനും സാമൂഹ്യ ചുറ്റുപാടുകളെയും ജനജീവിതത്തെയും സ്പർശിച്ച് നിലപാടുകൾ എടുത്ത പൊതുപ്രവർത്തകനുമായിരുന്നു ഇന്നസെന്റ് എന്ന് മുഖ്യമന്ത്രി ഓർമ്മിച്ചു. ചലച്ചിത്ര മേഖലയുടെ വ്യത്യസ്ത മേഖലകളിൽ അദ്ദേഹം വ്യക്തിമുദ്ര പതിപ്പിച്ചു. സ്വഭാവ നടനായും ഹാസ്യ നടനായും നിർമാതാവ് എന്ന നിലയിലുമെല്ലാം തിളങ്ങി.  എക്കാലവും  ഇടതുപക്ഷ മനസ്സ് സൂക്ഷിച്ച ഇന്നസെന്റ്  ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ അഭ്യർത്ഥന പ്രകാരം ലോക്സഭ സ്ഥാനാർഥി…

Read More

‘ഇത് സ്റ്റാലിന്റെ റഷ്യയല്ല, പേടിയുണ്ടെങ്കില്‍ മുഖ്യമന്ത്രി വീട്ടിലിരിക്കട്ടെ’; മുഖ്യമന്ത്രിയുടെ യാത്രയിൽ പ്രതിഷേധം അറിയിച്ച് യുഡിഎഫ് നേതാക്കൾ

വഴിതടഞ്ഞുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ യാത്രയിൽ പ്രതിഷേധം അറിയിച്ച് യുഡിഎഫ് നേതാക്കൾ. പേടിയുണ്ടെങ്കിൽ മുഖ്യമന്ത്രി വീട്ടിലിരിക്കട്ടെയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. എന്തിന് ജനങ്ങളെ ബന്ധിയാക്കി റോഡിലിറങ്ങുന്നു. ഇത് സ്റ്റാലിന്റെ റഷ്യയല്ല. കേരളത്തിൽ ഇത് വച്ചുപൊറുപ്പിക്കില്ലെന്നും സതീശൻ പറഞ്ഞു. ഇന്നും ക്ലിഫ് ഹൗസ് മുതല്‍ മസ്കറ്റ് ഹോട്ടല്‍ വരെ ഗതാഗതം തടഞ്ഞ് മുഖ്യമന്ത്രി യാത്ര തുടര്‍ന്നതാണ് പ്രതിപക്ഷ നേതാവിനെ പ്രകോപിച്ചത്. അതേസമയം ജിഎസ്ടി നഷ്ടപരിഹാരം വൈകുന്നുവെന്ന പ്രചാരണം സിപിഎമ്മിന്റെ ക്യാപ്സൂള്‍ ആണെന്നും സതീശന്‍ ആരോപിച്ചു. ആകെ 750 കോടി…

Read More

ലഹരിവിരുദ്ധ കാമ്പയിന് പിന്നാലെ മദ്യപാനം; ഡി.വൈ.എഫ്.ഐ. നേതാക്കൾക്കെതിരെ നടപടി

ലഹരിവിരുദ്ധ കാമ്പയിനിടെ ബാറിലിരുന്ന് മദ്യപിച്ചതിന് ഡി.വൈ.എഫ്.ഐയിൽ നടപടി. തിരുവനന്തപുരം ജില്ലാ കമ്മിറ്റി അംഗത്തേയും നേമം ഏരിയാ പ്രസിഡന്റിനേയും പുറത്താക്കി. പി. ബിജുവിന്റെ പേരിലുള്ള ആംബുലൻസ് ഫണ്ടിലെ ക്രമക്കേട് അന്വേഷിക്കാൻ കമ്മീഷനെ നിയോഗിക്കാനും ഡി.വൈ.എഫ്.ഐ. ജില്ലാ കമ്മിറ്റി തീരുമാനിച്ചു. യുവജന സംഘടനയുടെ ലഹരിവിരുദ്ധ കാമ്പയിന് പിന്നാലെ ഇരുവരും ബാറിലെത്തി മദ്യപിച്ചുവെന്ന് കണ്ടെത്തിയതിനെത്തുടർന്നാണ് നടപടി. ഇരുവരും മദ്യപിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് നടപടിക്ക് നിർബന്ധിതമായത്. നേമം ഏരിയാ പ്രസിഡന്റ് ആഷിഖ്, ജില്ലാ കമ്മിറ്റി അംഗം അഭിജിത്ത്…

Read More