ബജറ്റിനെക്കുറിച്ച് കള്ളം പ്രചരിപ്പിക്കുന്നു,കേരളത്തിന് 3000 കോടിയിലധികം കിട്ടി; തുറന്ന സംവാദത്തിന് ക്ഷണിച്ച് സുരേന്ദ്രൻ

കേന്ദ്ര ബജറ്റിനെക്കുറിച്ച് എൽഡിഎഫും യുഡിഎഫും കള്ളം പ്രചരിപ്പിക്കുന്നുവെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. സംസ്ഥാനത്തെ റെയിൽവെ വികസനത്തിന് 3000 കോടിയിലധികം രൂപ കേന്ദ്രം അനുവദിച്ചിട്ടുണ്ട്. പിണറായി സർക്കാരിന്റെ കേന്ദ്ര വിരുദ്ധ പ്രചാരണത്തിൽ കേരളത്തിലെ പ്രതിപക്ഷം പെട്ടുപോയി. കേരളത്തിലെ പ്രതിപക്ഷ നേതാവ് വിഡി സതീശനെ ഉണ്ണാക്കനെന്ന് വിളിച്ച് അധിക്ഷേപിച്ച കെ സുരേന്ദ്രൻ ബജറ്റിൽ തുറന്ന സംവാദത്തിന് ഇരുമുന്നണികളെയും ക്ഷണിച്ചു. മോദി വിരുദ്ധതയുടെ കാര്യത്തിൽ പരസ്പരം മൽസരിക്കുകയാണ് ഇടത് വലത് മുന്നണികളെന്ന് കുറ്റപ്പെടുത്തിയ അദ്ദേഹം ബിജെപിയിൽ ചേരാതെ കെ.മുരളീധരൻ നിയമസഭ…

Read More

ഇപി മുന്നണിയെ വഞ്ചിച്ചു, നവ കേരള സദസ്സ് പരാജയം: സിപിഐ സംസ്ഥാന കൗൺസിലിൽ വിമർശനം

ഇടതുമുന്നണി കൺവീനർ സ്ഥാനത്തിരിക്കാൻ ഇപി ജയരാജൻ യോഗ്യനല്ലെന്ന് സിപിഐ സംസ്ഥാന കൗൺസിലിൽ വിമർശനം. ജയരാജന്റേത് മുന്നണിയെ വഞ്ചിക്കുന്ന പ്രവർത്തനമാണെന്നും ഇപിയുടെ ബിജെപി ബന്ധ വിവാദം അടക്കം അത്ര നിഷ്‌കളങ്കമല്ലെന്നും യോഗത്തിൽ വിമർശനമുണ്ടായി. ഇപിയെ മാറ്റാൻ സമ്മർദ്ദം ചെലുത്താത്തത് സിപിഐ നേതൃത്വത്തിന്റെ പിടിപ്പുകേടാണെന്നും പ്രതിനിധികൾ യോഗത്തിൽ കുറ്റപ്പെടുത്തി. സിപിഐ മന്ത്രിമാർക്കെതിരെയും വിമർശനം ഉയർന്നു. മന്ത്രിമാർ സംസ്ഥാന എക്‌സിക്യൂട്ടീവിൽ നിന്ന് മാറണമെന്നും സംഘടനാ പ്രവർത്തനവും ഭരണവും ഒരുമിച്ച് നടക്കില്ലെന്നും നേതാക്കൾ ചൂണ്ടിക്കാട്ടി. മുഖ്യമന്ത്രിയുടെ ശൈലിമാറ്റം പ്രായോഗികമല്ലെന്നായിരുന്നു മറ്റൊരു വിമർശനം. പിണറായി…

Read More

കോൺഗ്രസ് നേതാക്കളുടെ വീടിനു നേരെ സ്ഫോടക വസ്തുക്കൾ എറിഞ്ഞു; സംഭവം വടകരയിൽ

വടകര കരുവഞ്ചേരിയിൽ കോൺഗ്രസ് നേതാക്കളുടെ വീടിന് നേരെ സ്ഫോടക വസ്തു എറിഞ്ഞു. വില്യാപ്പള്ളി ബ്ലോക്ക് കോൺഗ്രസ് സെക്രട്ടറി മുതുവീട്ടിൽ ബാബു, പാലയാട് മണ്ഡലം യൂത്ത് കോൺഗ്രസ് പ്രസിഡന്റ് വിഷ്ണുദാസ് എന്നിവരുടെ വീടിന് നേരെയാണ് ആക്രമണം.  ഇന്നലെ അർധരാത്രി 12 മണിക്ക് ശേഷമായിരുന്നു സംഭവം. ആക്രമണത്തിൽ വീടിന്റെ ചുമരിനും വാതിലിനും മേൽക്കൂരയ്ക്കും കേടുപാടുകള്‍ സംഭവിച്ചു. പയ്യോളി പൊലീസിൽ പരാതി നൽകി.  

Read More

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വോട്ട് കുറഞ്ഞതിന് പിന്നില്‍ ചില നേതാക്കള്‍: ശശി തരൂര്‍

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തന്നെ തോല്‍പ്പിക്കാന്‍ ശ്രമിച്ചെന്ന പരാതിയുമായി നിയുക്ത എം പി ശശി തരൂര്‍. തന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പ്രവർത്തകർ ആത്മാര്‍ത്ഥമായി പ്രവര്‍ത്തിച്ചില്ലെന്നാണ് പരാതി. കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ തരൂര്‍ ഹൈക്കമാന്‍ഡിന് പരാതി നല്‍കി. അട്ടിമറി ശ്രമം അന്വേഷിക്കണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടു. ഡിസിസി അധ്യക്ഷന്‍ പാലോട് രവിക്ക് എതിരെയും പരാതിയില്‍ പരാമര്‍ശമുണ്ട്. പ്രചാരണം കൃത്യമായി ഏകോപിപ്പിച്ചില്ല. ആത്മാര്‍ത്ഥമായ പ്രവര്‍ത്തനം ഉണ്ടായിട്ടില്ലെന്നും തനിക്ക് വോട്ട് കുറഞ്ഞതിന് പിന്നില്‍ ചില നേതാക്കള്‍ക്ക് പങ്കുണ്ടെന്നും തരൂരിന്റെ പരാതിയില്‍ ആരോപിക്കുന്നു. 16,077 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ്…

Read More

വനിതാ നേതാക്കളുടെ ചിത്രം മോർഫ് ചെയ്ത് പ്രചരിപ്പിച്ചു; ഡിവൈഎഫ്ഐ നേതാവിനെതിരെ കേസ്

വിദ്യാർത്ഥി യുവജന സംഘടനാ നേതാവ് സാമൂഹിക മാധ്യമത്തിലുടെ പാർട്ടിയിലെ വനിതാനേതാക്കളുടെയും വനിതാപ്രവ‌‌‌‌ർത്തകരുടെയും മോർഫ് ചെയ്ത അശ്ലീലചിത്രങ്ങൾ പ്രചരിപ്പിച്ചതായി പരാതി. അപമാനത്തിനിരയായ സി പി ഐ എം വനിതാനേതാവ് ഉൾപ്പെടെ മൂന്നുപേരാണ് സൈബർക്രൈം പൊലീസിൽ പരാതി നൽകിയത്. സംഭവവുമായി ബന്ധപ്പെട്ട്‌ എസ് എഫ് ഐ ജില്ലാ ഭാരവാഹിയും ഡി വൈ എഫ് ഐ കുന്നിക്കോട് ഏരിയ ഭാരവാഹിയുമായിരുന്ന വിളക്കുടി കുളപ്പുറം സ്വദേശി അൻവർഷായുടെപേരിൽ കൊല്ലം റൂറൽ സൈബർക്രൈം പൊലീസ് കേസെടുത്തു. മുതിർന്ന വനിതാനേതാക്കളുടെയും പാർട്ടി പ്രവർത്തകരായ പെൺകുട്ടികളുടെയും ചിത്രങ്ങൾ…

Read More

‘ഫലം വരുന്നതോടെ ഒരുപറ്റം നേതാക്കൾക്ക് ഇടതുമുന്നണിയിൽ നിന്ന് പുറത്തുപോകേണ്ടി വരും’: എംകെ മുനീര്‍

ലോക്സഭ തെരഞ്ഞെടുപ്പ് ഫലം പുറത്ത് വരുന്നതോടെ അഹമ്മദ് ദേവർകോവിൽ അടക്കമുള്ള ഒരുപറ്റം നേതാക്കൾക്ക് ഇടതുമുന്നണിയിൽ നിന്ന് പുറത്തു പോകേണ്ടി വരുമെന്ന് മുസ്ലിം ലീഗ് നേതാവ് എംകെ മുനീർ. പിടിഎ റഹീമിനും മുന്നണി വിടേണ്ടി വരുമെന്നും മുനീർ പറഞ്ഞു. അതേസമയം ദേവർകോവിലിന് യുഡിഎഫുമായി നേരത്തെ തന്നെ നല്ല ബന്ധമാണുള്ളതെന്നും സമസ്ത വിഷയത്തിൽ ലീഗിനെ സംരക്ഷിക്കുന്ന നിലപാടാണ് ദേവർകോവിൽ സ്വീകരിച്ചതെന്നും ഐഎൻഎൽ വഹാബ് വിഭാഗം ആരോപിച്ചു. ഐഎൻഎൽ സംസ്ഥാന അധ്യക്ഷനും മുൻ മന്ത്രിയുമായ അഹമ്മദ് ദേവർകോവിൽ സമസ്ത – മുസ്ലിം…

Read More

ആറാം ഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നു; വോട്ടുരേഖപ്പെടുത്തി പ്രമുഖർ, ബൂത്തിന് മുന്നില്‍വെച്ച് സെല്‍ഫി എടുത്ത് രാഹുലും സോണിയയും

രാജ്യത്ത് ആറാം ഘട്ട ലോക്സഭ തെരഞ്ഞെടുപ്പിലേക്കുളള വോട്ടെടുപ്പ് പുരോഗമിക്കുന്നു. 6 സംസ്ഥാനങ്ങളിലായി 58 മണ്ഡലങ്ങളാണ് ഇന്ന് പോളിംഗ് ബൂത്തിലേക്ക് എത്തിയത്. ആദ്യമണിക്കൂറുകളിൽ ഭേദപ്പെട്ട പോളിംഗ് രേഖപ്പെടുത്തി. കേന്ദ്രമന്ത്രിമാർ അടക്കം പ്രമുഖർ രാവിലെ തന്നെ വോട്ട് രേഖപ്പെടുത്തി. ആദ്യ 2 മണിക്കൂറിൽ 10.82 ശതമാനം പോളിങ്ങാണ് രേഖപ്പെടുത്തിയത്. കൂടുതൽ പോളിങ് ബംഗാളിലാണ്. 16.54 ശതമാനം. കുറവ് ഒഡീഷയിൽ 7.43 ശതമാനം. രാഷ്ട്രപതി ദ്രൗപദി മുര്‍മു, ഉപരാഷ്ട്രപതി ജഗദീപ് ധൻകർ, മുൻ രാഷ്ട്രപതി രാം നാഥ് കോവിന്ദ് , സോണിയാ…

Read More

ലോക്സഭാ തെരഞ്ഞെടുപ്പ് ഫണ്ട് മണ്ഡലം പ്രസിഡന്റുമാർ മുക്കി: രാജ്‌മോഹൻ ഉണ്ണിത്താൻ

ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ഫണ്ട് പാർട്ടിക്കാർ മുക്കിയെന്ന ആരോപണവുമായി രാജ്‌മോഹൻ ഉണ്ണിത്താൻ. കാസർകോട് ലോക്സഭാ മണ്ഡലത്തിൽ ബൂത്ത് കമ്മിറ്റികൾക്ക് നൽകാൻ ഏൽപ്പിച്ച പണമാണ് ചില മണ്ഡലം പ്രസിഡന്റുമാർ മുക്കിയതെന്നും പണം തട്ടിയെടുത്തവരെ അറിയാമെന്നും അദ്ദേഹം പറഞ്ഞു. ഡിസിസി ഓഫീസിൽ നടന്ന പരിപാടിയിലാണ് ഫണ്ട് മുക്കിയെന്ന ആരോപണം അദ്ദേഹം ഉന്നയിച്ചത്. ഒപ്പം ഫണ്ട് മുക്കിയ ആരെയും വെറുതെ വിടില്ലെന്ന മുന്നറിയിപ്പും അദ്ദേഹം നൽകി. ‘തെരഞ്ഞെടുപ്പിന് ബ്ലോക്ക് കമ്മിറ്റിക്ക് കൊടുക്കേണ്ട പൈസയും മണ്ഡലം കമ്മിറ്റിക്ക് കൊടുക്കേണ്ട പൈസയും കൃത്യമായി കൊടുത്തു. എന്നാൽ…

Read More

ഞാൻ മുരളിയേട്ടനെ ബ്ലോക്ക് ചെയ്തിട്ടില്ല, എന്നെ ഉപദ്രവിച്ചത് പ്രതാപനും വിൻസെന്റും; പദ്മജ വേണുഗോപാൽ

കോൺഗ്രസ് നേതാക്കൾക്കെതിരെ വിമർശനവുമായി ബിജെപി നേതാവ് പദ്മജ വേണുഗോപാൽ. തന്നെ ഉപദ്രവിച്ചത് പ്രതാപനും വിൻസെന്റും തന്നെയാണെന്ന് പദ്മജ പറഞ്ഞു. ഒരു മാധ്യമത്തിനോട് സംസാരിക്കുകയായിരുന്നു അവർ. തൃശ്ശൂരിലെ കോൺഗ്രസുകാരിൽ ചിലരുടെ സ്വഭാവം മുമ്പ് തന്നെ പറഞ്ഞിട്ടുള്ളതാണ്. അത് അവിടെ എത്തുമ്പോൾ മുരളിയേട്ടന് മനസ്സിലാകുമെന്നും പറഞ്ഞിരുന്നു. പ്രതാപനും വിൻസെന്റും പിന്നെ അവരുടെ ഒരു കോക്കസും. വേറെ ആര് വന്നാലും അവർ സമ്മതിക്കില്ല, ശ്വാസം മുട്ടിച്ചു കളയുമെന്നും പദ്മജ പറഞ്ഞു. ജോസ് വെള്ളൂർ തന്നെ വല്ലാതെ ബുദ്ധിമുട്ടിച്ചിട്ടില്ലെന്നും സഹികെട്ടാണ് കോൺഗ്രസ് വിട്ടതെന്നും…

Read More

‘കേരളത്തിലെ ഏഴോളം കോണ്‍ഗ്രസ്, സി.പി.എം നേതാക്കളുമായി ചര്‍ച്ച നടത്തി’; ഇപിയ്ക്ക് ബി.ജെ.പിയില്‍ ചേരാന്‍ ഒരു ഓഫറും നല്‍കിയിരുന്നില്ലെന്ന് ശോഭ സുരേന്ദ്രൻ

ബി.ജെ.പിയില്‍ ചേരുന്നത് സംബന്ധിച്ച് കേരളത്തിലെ ഏഴോളം കോണ്‍ഗ്രസ്, സി.പി.എം. നേതാക്കളുമായി ചര്‍ച്ചനടത്തിയെന്ന് ആലപ്പുഴയിലെ ബി.ജെ.പി. സ്ഥാനാര്‍ഥി ശോഭ സുരേന്ദ്രന്‍. ആലത്തൂരില്‍ വോട്ട് രേഖപ്പെടുത്തിയതിനുശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അവര്‍. ഇ.പി. ജയരാജന് ബി.ജെ.പിയില്‍ ചേരാന്‍ ഒരു ഓഫറും നല്‍കിയിരുന്നില്ലെന്നും അവര്‍ പറഞ്ഞു. ‘കേരളത്തിലെ ഏഴോളം പ്രഗത്ഭരായ നേതാക്കളെ ഞാന്‍ കണ്ടിട്ടുണ്ട്. അവരുമായി സംസാരിച്ചിട്ടുണ്ട്. അതില്‍ കോണ്‍ഗ്രസില്‍നിന്നുള്ള നേതാക്കളും മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയില്‍ നിന്നുള്ള നേതാക്കളുമുണ്ട്. പാര്‍ട്ടി മെഷിനറി ആവശ്യപ്പെട്ടതുപ്രകാരമാണ് ഇത്തരം പ്രവര്‍ത്തനങ്ങളുമായി ഞാന്‍ മുന്നോട്ട് പോയത്. കേരളത്തിന്റെ മുഖ്യമന്ത്രി പദവിയിലേക്ക്…

Read More