‘കോൺഗ്രസ് അലസത വെടിയണം’; പാര്‍ട്ടിയെ അതിരൂക്ഷമായി വിമര്‍ശിച്ച് മുതിര്‍ന്ന നേതാവും മുൻ മുഖ്യമന്ത്രിയുമായ ഹരീഷ് റാവത്ത്

കോൺഗ്രസിനെതിരെ രൂക്ഷ വിമർശനവുമായി മുതിർന്ന നേതാവും ഉത്തരാഖണ്ഡ് മുൻ മുഖ്യമന്ത്രിയുമായ ഹരീഷ് റാവത്ത്. കോൺഗ്രസ് അലസവും, വിരസവുമായെന്നെന്നാണ് ഹരീഷ് റാവത്തിന്റെ വിമര്‍ശനം. കോൺഗ്രസ് അലസത വെടിയണമെന്നും ഹരീഷ് റാവത്ത് ആവശ്യപ്പെടുന്നു. ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണം ചൂടുപിടിക്കുന്നതിനിടെയുള്ള വിമര്‍ശനം പാര്‍ട്ടിക്കകത്തും പുറത്തും ഒരേ പോലെ ചര്‍ച്ചയാക്കപ്പെടും. 

Read More

ബിജെപി ആഗ്രഹിക്കുന്നതാണ് പിണറായി നടപ്പാക്കുന്നത്; സിഎഎ ആരുടെയും പൗരത്വം നഷ്ടപ്പെടുത്തുന്നില്ല: ഷിബു ബേബി ജോണ്‍

ഇടതുമുന്നണിക്ക് രാഷ്ട്രീയ പാപ്പരത്വമാണെന്ന് ആര്‍എസ്പി നേതാവും മുന്‍ എംഎല്‍എയുമായ ഷിബു ബേബി ജോണ്‍. ബി ജെ പി മുന്നോട്ടു വെയ്ക്കുന്ന നയങ്ങൾക്ക് അനുസരിച്ച് മുന്നോട്ടു പോകുകയാണെന്നും അദ്ദേഹം പറഞ്ഞു. ബി ജെ പിയുടെ ആഗ്രഹപ്രകാരം പൗരത്വം വിഷയമാക്കുകയാണ് ഇടതുമുന്നണി. ബി ജെ പി യുടെ കെണിയാണ് പൗരത്വം. ബി ജെ പി ആഗ്രഹിക്കുന്നതാണ് പിണറായി നടപ്പാക്കുന്നത്. സിപിഎം നടത്തുന്നത് ചിഹ്നം  സംരക്ഷിക്കുന്നതിനുള്ള പോരാട്ടമാണ്. സിഎഎ ആരുടേയും പൗരത്വം നഷ്ടപ്പെടുത്തുന്നില്ല  ഇതിന്‍റെ കഥയും തിരക്കഥയും നരേന്ദ്ര മോദിയും സംഭാഷണവും പശ്ചാത്തല…

Read More

ഇടതുപക്ഷത്തിന് ഒരു നിലപാടില്ല; മോദിയെക്കുറിച്ച് പറഞ്ഞാല്‍ കുടുംബം അകത്താകുമെന്ന് മുഖ്യമന്ത്രിക്ക് ഭയം: മുരളീധരൻ

തെരഞ്ഞെടുപ്പിൽ എല്‍.ഡി.എഫ്. ബി.ജെ.പിക്ക് വോട്ട് മറിക്കുമെന്ന സംശയം എല്ലാ മണ്ഡലങ്ങളിലും നിലനില്‍ക്കുന്നതായി തൃശൂര്‍ ലോക്‌സഭാ മണ്ഡലം യു.ഡി.എഫ്. സ്ഥാനാര്‍ഥി കെ. മുരളീധരന്‍ എം.പി. എല്ലാ മണ്ഡലങ്ങളിലും സി.പി.എം.- ബി.ജെ.പി. ഡീല്‍ സജീവമാണ്. ഏത് ഡീല്‍ നടന്നാലും കേരളത്തില്‍ 20 ല്‍ 20 സീറ്റും യു.ഡി.എഫ്. ജയിക്കും. ജനങ്ങള്‍ യു.ഡി.എഫിനെ ഏറ്റെടുത്തുകഴിഞ്ഞതായും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.  ഇടതുപക്ഷത്തിന് ഒരു നിലപാടില്ല. അതുകൊണ്ടാണ് കേരളത്തില്‍ കോണ്‍ഗ്രസിനെ മുഖ്യശത്രുവായി കാണുന്നത്. രാജസ്ഥാനിലും തമിഴ്‌നാട്ടിലും ത്രിപുരയിലും സിപിഎം കോണ്‍ഗ്രസിനോടൊപ്പം നില്‍ക്കുന്നു. രാജസ്ഥാനില്‍ കോണ്‍ഗ്രസ്…

Read More

സ്ത്രീ വിരുദ്ധ പരാമർശം: പി.സി ജോർജിനെതിരെ കേസെടുത്ത് സംസ്ഥാന വനിതാ കമ്മിഷൻ; റുമൈസ റഫീഖിന്റെ പരാതിയിലാണ് കേസ് എടുത്തത്

ബിജെപി നേതാവ് പി.സി ജോർജ് കഴിഞ്ഞ ദിവസം  നടത്തിയ സ്ത്രീ വിരുദ്ധ പരാമർശത്തിൽ സംസ്ഥാന വനിത കമ്മിഷൻ കേസെടുത്തു. എംഎസ്എഫ് സംസ്ഥാന സെക്രട്ടറി റുമൈസ റഫീഖിന്റെ പരാതിയിലാണ് കമ്മിഷൻ കേസ് എടുത്തത്. തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി നടത്തിയ പ്രസംഗത്തിലാണ് ഒരു പ്രദേശത്തെ സ്ത്രീകളെ മുഴുവൻ അപമാനിക്കുന്ന തരത്തിൽ പി.സി ജോർജ്ജ് സംസാരിച്ചത്. മാഹിയിലെ സ്ത്രീകൾ മോശമായിരുന്നു. അതു വേശ്യകളുടെ കേന്ദ്രമായിരുന്നു. മാഹിയുടെ റോഡുകളിലൂടെ രാത്രി സമയത്ത് സഞ്ചരിക്കാൻ കഴിയുമായിരുന്നില്ല എന്ന തരത്തിൽ ഒരു പ്രദേശത്തെ അപമാനിക്കുന്ന വിധം നടത്തിയ പ്രസംഗത്തിനെതിരെയാണ്…

Read More

കോൺഗ്രസ് നേതാക്കളിൽ പ്രമുഖനായ തമ്പാനൂർ സതീഷും ബിജെപിയിൽ

തിരുവനന്തപുരം നഗരത്തിലെ കോൺഗ്രസ് നേതാക്കളിൽ പ്രമുഖനായ തമ്പാനൂർ സതീഷും പാർട്ടി വിട്ടു. ബിജെപിയിൽ ചേരാനായി ഇദ്ദേഹം ബിജെപിയുടെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിലെത്തി. മറ്റൊരു കോൺഗ്രസ് നേതാവ് പദ്മിനി തോമസും ബിജെപി ഓഫീസിലെത്തി. കെ സുരേന്ദ്രന്റെ നേതൃത്വത്തിലാണ് ഇവരെ പാർട്ടിയിലേക്ക് സ്വാഗതം ചെയ്യുക. ഇന്നലെ തന്നെ ബിജെപി നേതൃത്വം ഒരു വിഭാഗം കോൺഗ്രസ് നേതാക്കൾ പാർട്ടി വിട്ട് തങ്ങൾക്കൊപ്പം വരുമെന്ന് വ്യക്തമാക്കിയിരുന്നു.

Read More

പൊലീസ് ജീപ്പ് തകർത്ത സംഭവം: ഡിവൈഎഫ്ഐ നേതാവിനെ കാപ്പ ചുമത്തി നാടുകടത്താൻ ഉത്തരവ്; 6 മാസത്തേക്കാണ് നാടുകടത്തൽ

പൊലീസ് ജീപ്പ് തകർത്ത സംഭവത്തിൽ ഡിവൈഎഫ്ഐ നേതാവിനെ കാപ്പ ചുമത്തി നാട് കടത്താൻ ഉത്തരവ്. ചാലക്കുടിയിൽ പൊലീസ് ജീപ്പ് തകർത്ത ഡിവൈഎഫ്ഐ നേതാവ് നിഥിൻ പുല്ലനെയാണ് കാപ്പ ചുമത്തി നാട് കടത്തുക. 6 മാസത്തേക്കാണ് നാടുകടത്താൻ ഉത്തരവിട്ടതെന്ന് ഡിഐജി അജിതാബീഗം അറിയിച്ചു. ചാലക്കുടിയിൽ ജീപ്പ് കത്തിച്ചത് ഉൾപ്പടെ ചാലക്കുടി, ആളൂർ പൊലീസ് സ്റ്റേഷനുകളിൽ നാല് കേസുകളിൽ പ്രതിയായിരുന്നു ഡിവൈഎഫ്ഐ ബ്ലോക്ക് പ്രസിഡന്റായ നിഥിൻ പുല്ലൻ. ജീപ്പ് അടിച്ച് തകർത്ത കേസിൽ 54 ദിവസത്തെ ജയിൽവാസത്തിന് ശേഷം ഫെബ്രുവരി 13…

Read More

‘സംഘികൾ സ്മൃതി കുടീരത്തിലേക്ക് വന്നാൽ ലീഡർ പൊറുക്കില്ല’; പദ്മജ ബിജെപിയിൽ ചേർന്നത് നിർഭാഗ്യകരമെന്ന് ടിഎൻ പ്രതാപൻ

ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി കെ കരുണാകരന്റെ മകൾ പദ്മജ വേണുഗോപാൽ കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേര്‍ന്നത് നിർഭാഗ്യകരമെന്ന് ടിഎൻ പ്രതാപൻ. പാർട്ടിയെ നിർണ്ണായകഘട്ടത്തിൽ വേദനിപ്പിക്കുന്നതിനോട് പൊരുത്തപ്പെടാൻ കഴിയുന്നില്ല. ബിജെപിക്കും ആ‍എസ്എസിനുമെതിരെയാണ് കോൺഗ്രസിന്റെ പോരാട്ടം. യഥാർഥ കോൺഗ്രസുകാർ പാർട്ടിക്കൊപ്പം നിൽക്കും. കോൺഗ്രസിൽ നിന്ന് ഒരാളും ബിജെപിയിലേക്ക് പോവില്ല. കോൺഗ്രസിന്റെ മുഖ്യ ശത്രു ബിജെപിയാണെന്നും പ്രതാപൻ വ്യക്തമാക്കി. പത്മജയുടെ ബിജെപി പ്രവേശനത്തിൽ പരലോകത്തിരുന്ന് പത്മജയുടെ അച്ഛനായ ലീഡർ കരുണാകരന് വേദനിക്കും. ലീഡറിന്റെ ആത്മാവിനെ വേദനിപ്പിക്കുന്ന തീരുമാനമാണ് പത്മജയെടുത്തത്. ലീഡറുടെ സ്മൃതികുടീരത്തിലേക്ക്…

Read More

രാഷ്ട്രീയം മതിയാക്കുന്നുവെന്ന പ്രഖ്യാപനവുമായി മുതിർന്ന ബിജെപി നേതാവ് ഹർഷ് വർധൻ

രാഷ്ട്രീയം വിടുന്നുവെന്ന പ്രഖ്യാപനവുമായി മുതിർന്ന ബിജെപി നേതാവും മുൻ കേന്ദ്ര ആരോഗ്യ മന്ത്രിയുമായ ഹർഷ് വർധൻ രംഗത്ത്. ലോക്സഭാ തിരഞ്ഞെടുപ്പിൽ സീറ്റ് നിഷേധിക്കപ്പെട്ടതിനു പിന്നാലെയാണ് തിരുമാനം. സമൂഹമാധ്യമങ്ങളിലൂടെയാണ് രാഷ്ട്രീയം മതിയാക്കുന്നതായി ഡോ. ഹർഷ് വർധൻ പ്രഖ്യാപിച്ചത്. നിലവിൽ ഡൽഹിയിലെ ചാന്ദ്‌നി ചൗക്കിൽ നിന്നുള്ള എംപിയായ ഹർഷ് വർധന്, ഇന്നലെ പ്രഖ്യാപിച്ച ബിജെപിയുടെ ആദ്യ ഘട്ട സ്ഥാനാർഥി പട്ടികയിൽ ഇടം ലഭിച്ചിരുന്നില്ല. ഹർഷ് വർധനു പകരം പ്രവീൺ ഖണ്ഡേവാലിനെയാണ് ബിജെപി ഇവിടെ സ്ഥാനാർഥിയാക്കിയത്. എക്സ് പ്ലാറ്റ്ഫോമിൽ സാമാന്യം ദീർഘമായ…

Read More

പിസി ജോര്‍ജ്ജിന്റെ പരാമര്‍ശങ്ങളിൽ അതൃപ്തി: ബിജെപി നേതൃത്വത്തെ നേരിട്ട് പരാതി അറിയിക്കാൻ ബിഡിജെഎസ്

പി.സി ജോർജിന്റെ പരാമർശങ്ങളിൽ കടുത്ത അതൃപ്തിയിലുള്ള ബിഡിജെഎസ് ഇന്ന് ബിജെപി കേന്ദ്ര നേതൃത്ത്വത്തെ പരാതിയറിയിക്കും. ഡൽഹിയിലുള്ള ബിഡിജെഎസ് അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളി, ഇന്ന് ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി.നദ്ദയുമായി ചർച്ച നടത്തും. പത്തനംതിട്ട സീറ്റ് നൽകാത്തതിനെ സംബന്ധിച്ചായിരുന്നു തുഷാർ വെള്ളാപ്പള്ളിക്കും, വെള്ളാപ്പള്ളി നടേശനും എതിരായ പിസി ജോർജിന്റെ പരാമർശങ്ങൾ. തെരഞ്ഞെടുപ്പ് അടുത്തിരിക്കേ അനാവശ്യ വിവാദമുണ്ടാക്കുന്നതാണ് പരാമര്‍ശങ്ങളെന്നാണ് ബിഡിജെഎസ് നിലപാട്. കേരളത്തിൽ നാല് സീറ്റുകൾ ബിഡിജെഎസിന് നൽകാനാണ് നിലവിൽ എൻഡിഎയിലെ ധാരണ. കോട്ടയത്ത് തുഷാർ വെള്ളാപ്പള്ളി മത്സരിക്കുമെന്നാണ് വിവരം….

Read More

കോൺഗ്രസ്- ലീഗ് ചർച്ച തുടങ്ങി; മൂന്നാം സീറ്റിൽ അഭിപ്രായം പറയാനില്ലെന്ന് സമസ്ത

മൂന്നാം സീറ്റ് വേണമെന്ന ലീഗിന്റെ ആവശ്യത്തിൽ അഭിപ്രായം പറയാനില്ലെന്ന് സമസ്ത. അതേക്കുറിച്ച് പറയേണ്ടത് ലീഗാണ്. അവർക്ക് എത്ര സീറ്റ് വേണമെങ്കിലും ചോദിക്കാം. പൊന്നാനിയിൽ കെ എസ് ഹംസയുടെ സ്ഥാനാർത്ഥിത്വത്തിൽ ഇടപെടില്ല. സമസ്ത സ്ഥാനാർത്ഥികളെ നിർത്താറില്ലെന്നും സമസ്തയിലുള്ളവർക്ക് ഇഷ്ടമുള്ളവർക്ക് വോട്ട് ചെയ്യാമെന്നും ജിഫ്രി മുത്തുക്കോയ തങ്ങൾ പറഞ്ഞു. അതേസമയം ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മുസ്‌ലിം ലീഗിന്റെ മൂന്നാം സീറ്റ് ആവശ്യത്തിന്മേലുള്ള കോൺഗ്രസ്‌ലീഗ് ചർച്ച തുടങ്ങി. കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, യുഡിഎഫ് കൺവീനർ എം.എം….

Read More