‘പഴയ ചരിത്രം മറക്കരുത്’; തിരഞ്ഞെടുപ്പ് തോൽവിയിൽനിന്ന് പാഠം ഉൾക്കൊള്ളണം: പി.ജയരാജൻ

തിരഞ്ഞെടുപ്പ് തോൽവിയിൽനിന്ന് പാഠം ഉൾക്കൊള്ളണമെന്ന് മുതിർന്ന സിപിഎം നേതാവ് പി. ജയരാജൻ. ചരിത്രത്തെ ശരിയായി വിലയിരുത്തി അതിന്റെ അടിസ്ഥാനത്തിൽ മുന്നോട്ടുപോകാനുള്ള ഊർജം കണ്ടെത്തണമെന്നും അദ്ദേഹം പറഞ്ഞു. കണ്ണൂരിലെ പാനൂരിൽ പി.കെ. കുഞ്ഞനന്തൻ അനുസ്മരണ പരിപാടിയിലാണ് ജയരാജന്റെ പരാമർശം. 2019-ലെ ലോക്സഭാ തിരഞ്ഞെടുപ്പ് തോൽവി മറികടന്നാണ് 2021-ൽ എൽ.ഡി.എഫ് ഭരണം നേടിയത്. 2016-ൽ കിട്ടിയ സീറ്റിനേക്കാൾ കൂടുതൽ സീറ്റ് ലഭിച്ചു. പഴയ ചരിത്രം മറക്കരുത്. നാം ഇതുവരെ ഉയർത്തിയ ശരികളും നിലപാടും ഉയർത്തിക്കൊണ്ടുതന്നെ എവിടെയെല്ലാം പോരായ്മകൾ സംഭവിച്ചു എന്ന്…

Read More

ഉറച്ചനിലപാടുകൾ ഉറക്കെത്തന്നെ പറയണം; ഗീവർഗീസ് മാർ കൂറിലോസിനെ പിന്തുണച്ച് സിപിഎം നേതാവ്

ഗീവർഗീസ് മാർ കൂറിലോസ് മെത്രാപ്പോലീത്തയുടെ നിലപാടിന് പരസ്യപിന്തുണ അറിയിച്ച് ഡി.വൈ.എഫ്.ഐ. മുൻ സംസ്ഥാന വൈസ് പ്രസിഡന്റും സി.പി.എം. തിരുവല്ല ഏരിയാ കമ്മിറ്റി അംഗവുമായ അഡ്വ. കെ. പ്രകാശ് ബാബു. ഫെയ്സ് ഓഫ് തിരുവല്ല സംഘടിപ്പിച്ച പരിസ്ഥിതിപരിപാടിയിൽ പ്രസംഗിക്കുന്നതിനിടെയാണ് പ്രകാശ് ബാബു അഭിപ്രായപ്രകടനം നടത്തിയത്. കൂറിലോസ് മെത്രാപ്പോലീത്തയായിരുന്നു ഉദ്ഘാടകൻ. ഉറച്ചനിലപാടുകൾ ഉറക്കെത്തന്നെ പറയുന്നതാണ് ഒരു നല്ല വ്യക്തിയുടെ ലക്ഷണമെന്ന് പ്രകാശ് ബാബു പറഞ്ഞു. നിലപാടുകളിൽ ഉറച്ചു മുന്നോട്ടുപോയാൽ ഒരു ദോഷവുമുണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, ഗീവർഗീസ് മാർ കൂറിലോസിനെതിരേ…

Read More

കങ്കണക്ക് അടിയേറ്റ സംഭവം, അന്വേഷണം അട്ടിമറിക്കരുതെന്നാവശ്യപ്പെട്ട് കർഷക നേതാക്കൾ

സിഐഎസ്എഫ് വനിതാ ഓഫിസർ എംപി കങ്കണ റണാവത്തിനെ മർദ്ദിച്ച സംഭവത്തിൽ അന്വേഷണം അട്ടിമറിയ്ക്കരുതെന്നാവശ്യപ്പെട്ട് കിസാൻ മോർച്ച നേതാക്കൾ പഞ്ചാബ് ഡിജിപിയെ കണ്ടു. സംഭവത്തിൽ പക്ഷപാതപരമായി അന്വേഷണം പാടില്ലെന്നും ആവശ്യപ്പെട്ടു. കുൽ വീദർ കൗറിനെ പിന്തുണച്ച് കർഷക നേതാക്കൾ രംഗത്ത് എത്തിയതിന് പിന്നാലെയാണ് ആവശ്യമുവായി ഡിജിപിയെ കണ്ടത്.  കങ്കണ റണാവത്തിനെ തല്ലിയ സിഐഎസ്എഫ് ഉദ്യോഗസ്ഥക്കെതിരെ പൊലീസ് ​ഗുരുതര വകുപ്പുകൾ ചുമത്തി കേസെടുത്തിരുന്നു. മൊഹാലി പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. കുൽവീന്ദര്‍ കൗറിനെ ഉടൻ അറസ്റ്റ് ചെയ്യുമെന്നാണ് വിവരം. സംഭവത്തില്‍…

Read More

‘കൊടി നീക്കിയ വനം വകുപ്പ് ഉദ്യോഗസ്ഥന്റെ കൈവെട്ടും’; ഭീഷണി മുഴക്കി സിപിഎം നേതാവ്

വനം വകുപ്പ് ഉദ്യോഗസ്ഥന്റെ കൈവെട്ടുമെന്ന് സിപിഎം നേതാവിന്റെ ഭീഷണി. അനധികൃതമായി സ്ഥാപിച്ച കൊടി നീക്കിയ ഉദ്യോഗസ്ഥന്റെ കൈവെട്ടും എന്നാണ് സിപിഎം നേതാവിന്റെ പരസ്യമായ ഭീഷണി. തണ്ണിത്തോട് ലോക്കൽ സെക്രട്ടറി പ്രവീൺ പ്രസാദാണ് പ്രതിഷേധത്തിനിടെ വനം വകുപ്പ് ഉദ്യോഗസ്ഥന് നേരെ ഭീഷണി മുഴക്കിയത്. കോന്നി കുട്ടവഞ്ചി സവാരികേന്ദ്രത്തിന് സമീപമാണ് സിഐടിയു അനധികൃതമായി കൊടി സ്ഥാപിച്ചത്. വനഭൂമിയിൽ കടന്ന് കയറിയതിന് വനം വകുപ്പ് കേസെടുത്തിരുന്നു. എന്നാൽ പിന്നീട് സിപിഎം വീണ്ടും ബലമായി കൊടി സ്ഥാപിച്ചു. ഇത് ഇതുവരെ നീക്കിയിട്ടില്ല.

Read More

‘ഒറ്റക്കെട്ടായി നയിക്കാൻ യോഗ്യൻ’; രാഹുൽ ഗാന്ധി പ്രതിപക്ഷ നേതാവാകണമെന്ന് ആവശ്യം

ലോക്സഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫും ഇന്ത്യാ സഖ്യവും മികച്ച വിജയം നേടിയതിനുപിന്നാലെ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയോട് പ്രതിപക്ഷ നേതൃസ്ഥാനം ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ട് നേതാക്കൾ. പ്രവർത്തക സമിതി യോഗത്തിൽ നേതാക്കൾ ആവശ്യം ഉന്നയിക്കും. രാഹുൽ ഗാന്ധി തയ്യാറായില്ലെങ്കിൽ മറ്റുപേരുകൾ പരിഗണിക്കും. ഇന്ത്യാ സഖ്യത്തിന്റെ മുഖമെന്ന നിലയിൽ രാഹുൽ ഗാന്ധി പ്രതിപക്ഷ നേതൃസ്ഥാനം ഏറ്റെടുക്കണമെന്നാണ് ഘടകകക്ഷികളുടെയും അഭിപ്രായം. അദ്ദേഹം പ്രതിപക്ഷ നേതാവായാൽ ഘടകക്ഷികളെ ഒറ്റക്കെട്ടായി മുന്നോട്ട് കൊണ്ടുപോകാനാകുമെന്നാണ് നേതാക്കൾ പറയുന്നത്.  ഭാവി പരിപാടികളെക്കുറിച്ച് പാർട്ടിയിലെയും ഘടകകക്ഷികളിലെയും നേതാക്കളുമായി രാഹുൽ ഗാന്ധി…

Read More

അങ്ങാടിയിൽ തോറ്റതിന് അമ്മയോടോ.. ബിജെപി 400 സീറ്റ് നേടിയില്ല; ടിവി അടിച്ചുപൊട്ടിച്ച് നേതാവ്

രാഷ്ട്രീയത്തിൽ ജയവും തോൽവിയും സാധാരണമാണ്. ബെറ്റ് വയ്ക്കുന്നതും കാശു പോകുന്നതും തല മൊട്ടയടിക്കുന്നതും ഫലപ്രഖ്യാപനത്തിനുശേഷം നാട്ടിൽ നടന്നുവരുന്ന പതിവുകാഴ്ചകളാണ്. എന്നാൽ, ഉത്തർപ്രദേശിലെ ആഗ്രയിൽ നടന്ന സംഭവം-അങ്ങാടിയിൽ തോറ്റതിന് അമ്മയുടെ നെഞ്ചത്ത്-എന്ന പഴഞ്ചൊല്ലിനെ അന്വർഥമാക്കുന്നതായി. സംഭവം എന്താണെന്നല്ലേ. സ്വന്തം പാർട്ടിയായ ബിജെപിക്ക് 400 സീറ്റ് നേടാൻ കഴിയാത്തതിൻറെ വിഷമത്തിലും കടുത്ത അമർഷത്തിലും ടെലിവിഷൻ ചവിട്ടിപ്പൊട്ടിച്ചു പരാക്രമം കാണിച്ച നേതാവിനെ വളരെ കഷ്ടപ്പെട്ട് അണികൾ ശാന്തനാക്കുകയായിരുന്നു. രാഷ്ട്രീയ ഹിന്ദു പരിഷത്ത് പ്രസിഡൻറ് ഗോവിന്ദ് പരാശർ ആണ് ടെലിവിഷൻ നിലത്തെറിയുകയും ചവിട്ടിപൊട്ടിക്കുകയും…

Read More

കർണാടകയിൽ മഹിളാ കോൺഗ്രസ് നേതാവിനെ ഭർത്താവ് വെട്ടിക്കൊലപ്പെടുത്തി

മൈസൂരുവിലെ ടിനരസിപ്പുരയിൽ മഹിളാ കോൺഗ്രസ് നേതാവിനെ ഭർത്താവ് വെട്ടിക്കൊലപ്പെടുത്തി. മഹിളാ കോൺഗ്രസ് മൈസൂരു ജില്ല ജനറൽ സെക്രട്ടറി വിദ്യ (36) ആണ് മരിച്ചത്. ഒളിവിൽപോയ ഭർത്താവ് നന്ദീഷിനായി പൊലീസ് തിരച്ചിൽ തുടങ്ങി.  കഴിഞ്ഞ ദിവസം രാത്രി ഇരുവരും തമ്മിലുണ്ടായ തർക്കം കൊലപാതകത്തിൽ കലാശിക്കുകയായിരുന്നു. കുടുംബപ്രശ്നമാണു കൊലപാതകത്തിനു പിന്നിലെന്നാണു പ്രാഥമിക നിഗമനം.

Read More

ബി.ജെ.പി നേതാവ് ജയന്ത് സിൻഹയുടെ മകൻ ആശിഷ് സിൻഹ ഇൻഡ്യ റാലിയിൽ പങ്കെടുത്തു

മുതിർന്ന ബി.ജെ.പി നേതാവ് ജയന്ത് സിൻഹയുടെ മകൻ ആശിഷ് സിൻഹ ഇൻഡ്യ സഖ്യം ഹസാരിബാഗ് പാർലമെന്റ് മണ്ഡലത്തിൽ നടത്തിയ തെരഞ്ഞെടുപ്പ് പ്രചാരണ റാലിയിൽ പങ്കെടുത്തു. കോൺ​ഗ്രസിൽ ചേർന്നുവെന്ന അഭ്യൂഹങ്ങൾക്കിടെയാണ് ആശിഷ് ഇൻഡ്യ റാലിയിൽ പ​ങ്കെടുക്കാനെത്തിയത്. മാത്രമല്ല ഹസാരിബാഗിലെ കോൺഗ്രസ് സ്ഥാനാർഥി ജെ.പി പട്ടേലിന് ആ​ശിഷ് എല്ലാവിധ പിന്തുണയും റാലിയിൽ പ്രഖ്യാപിക്കുകയും ചെയ്തു. മുൻ കേന്ദ്രമന്ത്രിയും ബി.ജെ.പിയുടെ സമുന്നത നേതാവുമായിരുന്ന യശ്വന്ത് സിൻഹയുടെ ചെറുമകനാണ് ആശിഷ്. ഹസാരിബാഗിലെ ബർഹിയിൽ നടന്ന ഇൻഡ്യ റാലിയിലാണ് ആശിഷ് സന്നിഹിതനായത്. കോൺഗ്രസ് അധ്യക്ഷൻ…

Read More

ആ‍ർഎംപി നേതാവ് ഹരിഹരനെ ഭീഷണിപ്പെടുത്തുകയും അസഭ്യം പറയുകയും ചെയ്ത സംഭവം; പ്രതികള്‍ സഞ്ചരിച്ചിരുന്ന കാര്‍ കസ്റ്റഡിയിലെടുത്തു

ആ‍ർഎംപി നേതാവ് ഹരിഹരനെ ഭീഷണിപ്പെടുത്തുകയും അസഭ്യം പറയുകയും ചെയ്ത സംഭവത്തിൽ പ്രതികൾ സഞ്ചരിച്ചിരുന്ന കാർ കണ്ടെത്തി. വാഹന ഉടമ തേഞ്ഞിപ്പലം ഒലിപ്രം സ്വദേശി സിബിൻലാലിന്‍റെ വീട്ടിൽ നിന്നാണ് കാർ കസ്റ്റഡിയിലെടുത്തത്. KL 18 എൻ 7009 എന്ന നമ്പരിലുളള കാറിലെത്തിയ അഞ്ചുപേരാണ് അസഭ്യം പറഞ്ഞതെന്ന് ഹരിഹരൻ മൊഴിനൽകിയിരുന്നു . ഇതിന്‍റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് കാർ കണ്ടെത്തിയത്. വാഹന ഉടമയ്ക്ക് കൃത്യത്തിൽ ബന്ധമില്ലെന്നാണ് പൊലീസ് പറയുന്നത്. ഇയാളുടെ കാറുപയോഗിച്ച ആളുകളെ കുറിച്ച്  പൊലീസിന് വിവരം കിട്ടിയിട്ടുണ്ട്. അഞ്ചുപേരും…

Read More

കമ്മീഷൻ ഉപദ്ദേശ രൂപേണ  പൗരൻമാരെ ഭീഷണിപ്പെടുത്തുകയാണ്; ഇലക്ഷൻ കമ്മീഷന് ഖാർഗെയുടെ കത്ത്

തെരഞ്ഞെടുപ്പ് കമ്മീഷന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെയുടെ കത്ത്. ഇന്ത്യ മുന്നണി നേതാക്കൾക്ക് താനെഴുതിയ കത്തുമായി ബന്ധപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷൻ നടത്തിയ പരാമർശങ്ങൾ അത്ഭുതപ്പെടുത്തിയെന്നും പ്രതിപക്ഷം നൽകിയ പരാതികളിൽ പക്ഷേ ഇതുവരെയും കമ്മീഷന്റെ മറുപടി ലഭിച്ചിട്ടില്ലെന്നും ഖാർഗെ ചൂണ്ടിക്കാട്ടി.  ‘കമ്മീഷൻ ഉപദ്ദേശ രൂപേണ  പൗരൻമാരെ ഭീഷണിപ്പെടുത്തുകയാണ്. ഭരണകക്ഷിയിലെ നേതാക്കൾ നടത്തുന്ന വർഗീയ പരാമർശങ്ങളിൽ അടിയന്തര നടപടിയില്ലാത്തത് അമ്പരിപ്പിക്കുന്നു. കോൺഗ്രസ് കമ്മീഷന്റെ ശക്തവും സ്വതന്ത്രവുമായ പ്രവർത്തനങ്ങൾക്ക് ഒപ്പമാണ്’. എന്നാൽ കമ്മീഷൻ അംഗങ്ങൾ തങ്ങളുടെ പരിധിയും എവിടെ നിൽക്കണമെന്നും തീരുമാനിക്കണമെന്നും ഖാർഗെ…

Read More