ഹനിയയുടെ വധത്തിന് പ്രതികാരം; ഇസ്രയേലിനെ നേരിട്ടാക്രമിക്കാൻ ഉത്തരവിട്ട് ഇറാന്റെ പരമോന്നത നേതാവ്

ഹമാസ് നേതാവ് ഇസ്മായിൽ ഹനിയയെ കൊല്ലപ്പെടുത്തിയതിന് പ്രതികാരം ചെയ്യാനൊരുങ്ങി ഇറാൻ. ഇസ്രയേലിനെ നേരിട്ട് ആക്രമിക്കാൻ ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയി ഉത്തരവിട്ടതായി ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്തു. ബുധനാഴ്ച രാവിലെ ഇറാന്റെ പരമോന്നത ദേശീയ സുരക്ഷാ കൗൺസിലിന്റെ അടിയന്തര യോഗത്തിലാണ് ഖമനയി ആക്രമണത്തിന് ഉത്തരവിട്ടതെന്ന് ഇറാനിയൻ ഉദ്യോഗസ്ഥരെ ഉദ്ധരിച്ചുള്ള റിപ്പോർട്ടിൽ പറയുന്നു. ‘ഇറാൻ എത്ര ശക്തമായി തിരിച്ചടിക്കും എന്ന് വ്യക്തമല്ല. ടെൽ അവീവിനും ഹൈഫയ്ക്കും സമീപം ഡ്രോൺ–മിസൈൽ സംയോജിത ആക്രമണമാണ് ഇറാൻ സൈനിക കമാൻഡർമാരുടെ…

Read More

ശ്രീരാമനെ ദ്രാവിഡ മാതൃകയുടെ മുൻഗാമിയെന്ന് വിശേഷിപ്പിച്ച് തമിഴ്‌നാട് മന്ത്രി; എതിർത്ത് ബിജെപി

ശ്രീരാമനെ ദ്രാവിഡ മാതൃകയുടെ മുൻഗാമിയെന്ന് വിശേഷിപ്പിച്ച് തമിഴ്നാട് നിയമമന്ത്രിയും ഡി.എം.കെ നേതാവുമായ എസ്.രഘുപതി. രാമൻ സാമൂഹിക നീതിയുടെ സംരക്ഷകനാണെന്നും തിങ്കളാഴ്ച കമ്പൻ കഴകം സംഘടിപ്പിച്ച പരിപാടിയിൽ രഘുപതി പറഞ്ഞു. മന്ത്രിയുടെ പരാമർശകത്തിനെതിരെ ബി.ജെ.പി രംഗത്തുവന്നിട്ടുണ്ട്. ‘പെരിയാർ, അണ്ണാദുരൈ, മുഖ്യമന്ത്രി എംകെ സ്റ്റാലിൻ, മുൻ മുഖ്യമന്ത്രി കലൈഞ്ജർ (എം കരുണാനിധി) എന്നിവർക്ക് മുമ്പ് ദ്രാവിഡ മാതൃക മുന്നോട്ടുവച്ചത് സാമൂഹ്യനീതിയുടെ സംരക്ഷകനായ രാമനായിരുന്നു. മതേതരത്വവും സാമൂഹ്യനീതിയും പ്രബോധിപ്പിച്ച ഒരേയൊരു നായകനാണ് രാമൻ. എല്ലാവരും തുല്യരാണെന്ന് പറഞ്ഞ ഒരേയൊരു നായകനും രാമനായിരുന്നു’…

Read More

മാലിന്യ പ്രശ്നവുമായി ബന്ധപ്പെട്ട് മന്ത്രി എഴുതിയ കത്തിന് മറുപടിയുമായി സതീശൻ

 മാലിന്യ പ്രശ്നവുമായി ബന്ധപ്പെട്ട് തദ്ദേശ മന്ത്രി എം ബി രാജേഷ് എഴുതിയ കത്തിന് മറുപടിയുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. സംസ്ഥാനത്ത് മാലിന്യ നീക്കവും സംസ്‌ക്കരണവും കുറ്റമറ്റതാണെന്നും അതുമായി ബന്ധപ്പെട്ട് ഒരു പ്രശ്‌നങ്ങളും ഇല്ലെന്നുമാണ് അങ്ങ് സ്ഥാപിക്കാന്‍ ശ്രമിച്ചത്. അവകാശവാദങ്ങളൊക്കെ തുറന്ന കത്തിലാക്കിയത് നന്നായി. അത് വായിച്ചവരാരും, അങ്ങയുടെ പാര്‍ട്ടി പ്രവര്‍ത്തകര്‍ പോലും അതൊക്കെ സമ്മതിച്ചു തരുമെന്ന് തോന്നുന്നില്ലെന്ന് സതീശൻ കത്തില്‍ പറഞ്ഞു. മാലിന്യ സംസ്‌കരണത്തില്‍ സര്‍ക്കാര്‍ പൂര്‍ണമായും പരാജയപ്പെട്ടു എന്നതിന്റെ ഏറ്റവും വലിയ തെളിവാണ്…

Read More

ഉമ്മന്‍ ചാണ്ടിയെന്നാല്‍ രണ്ടില്ല, ഒന്നേയുള്ളൂ; ജനാധിപത്യ മാതൃകയുടെ ഇന്ത്യയിലെ ഏറ്റവും നല്ല പ്രചാരകൻ:  കെ.സി വേണുഗോപാൽ

ആള്‍ക്കൂട്ടങ്ങള്‍ പകര്‍ന്നുനല്‍കിയ ഊര്‍ജമാവാഹിച്ച് ജനഹൃദയത്തില്‍ ഇടം നേടിയ നേതാവിനെയാണ് ഉമ്മൻ ചാണ്ടിയുടെ മരണത്തിലൂടെ കേരളത്തിനു നഷ്ടപ്പെട്ടതെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എംപി. ഉമ്മന്‍ ചാണ്ടിയെന്നാല്‍ രണ്ടില്ല, ഒന്നേയുള്ളൂ എന്ന് കേരളത്തിന് ബോധ്യപ്പെട്ട ഒരു വർഷമാണ് കഴിഞ്ഞുപോയത്. കോൺഗ്രസ് മുന്നോട്ടുവച്ച സാമൂഹിക ജനാധിപത്യ മാതൃകയുടെ ഇന്ത്യയിലെ ഏറ്റവും നല്ല പ്രചാരകനായിരുന്നു ഉമ്മൻചാണ്ടി എന്ന് കഴിഞ്ഞ അഞ്ച് ദശാബ്ദങ്ങളിലെ അദ്ദേഹത്തിന്റെ രാഷ്ട്രീയ ഇടപെടലുകൾ നിരീക്ഷിച്ചാൽ മനസിലാകും. തിരഞ്ഞെടുപ്പ് വിജയത്തിനും പരാജയത്തിനും അപ്പുറം ഒരു പൊതുപ്രവർത്തകനിൽ നിന്നും ജനങ്ങൾ എന്താണ് ആഗ്രഹിക്കുന്നത് എന്നതിനുള്ള ഉത്തരം…

Read More

പേടി കൊണ്ടാണ് ഉദ്‌ഘാടനത്തിന് പ്രതിപക്ഷ നേതാവിനെ ക്ഷണിക്കാത്തത്: ചാണ്ടി ഉമ്മൻ

വിഴിഞ്ഞത്തെ ചടങ്ങില്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശനെ ക്ഷണിക്കാത്തത് പേടികൊണ്ടെന്ന് ചാണ്ടി ഉമ്മൻ എം എല്‍ എ. പ്രതിപക്ഷ നേതാവ് വന്നാല്‍ പല യാഥാർത്ഥ്യങ്ങളും തുറന്നുപറയുമെന്നും ഇത് ഭയന്നാണ് ക്ഷണിക്കാത്തതെന്നും ചാണ്ടി ഉമ്മൻ ഒരു മാദ്ധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. സത്യത്തെ കുറച്ച്‌ കാലം മാത്രമേ മൂടി വയ്ക്കാൻ സാധിക്കുകയുള്ളൂവെന്നും ഉമ്മൻചാണ്ടി സർക്കാരിന്റെ നിലപാടിനുള്ള തെളിവാണിതെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു. പ്രതിപക്ഷ നേതാവിന് ക്ഷണമില്ലെങ്കിലും യു ഡി എഫ് ചടങ്ങ് ബഹിഷ്‌കരിക്കില്ല. അതേസമയം, വിഴിഞ്ഞം തുറമുഖത്തെത്തിയ…

Read More

പിഎസ്‌സി അംഗത്വം വാഗ്‌ദാനം: യുവ നേതാവ് 22  ലക്ഷം രൂപ തട്ടി; പരാതി

ലോക്‌സഭാ തിരഞ്ഞെടുപ്പിലെ ദയനീയ പരാജയത്തെത്തുടർന്ന് തിരുത്തൽ നടപടികൾ ആരംഭിക്കാനിരിക്കെ സിപിഎമ്മിനെ വീണ്ടും പ്രതിരോധത്തിലാക്കി യുവ നേതാവിനെതിരെ വൻ കോഴ ആരോപണം. പിഎസ്‌സി അംഗത്വം വാഗ്ദാനം ചെയ്ത് 22 ലക്ഷം രൂപ നേതാവ് കൈപ്പറ്റിയെന്നാണ് ആരോപണം. ആരോഗ്യമേഖലയിൽ പ്രവർത്തിക്കുന്ന ആളും കോഴിക്കാേട് സ്വദേശിയുമായ വ്യക്തിയിൽ നിന്നാണ് പണം വാങ്ങിയത്.ഇയാൾക്ക് സിപിഎമ്മുമായി അടുപ്പവുമുണ്ട്. 60 ലക്ഷം രൂപയ്ക്ക് കരാർ ഉറപ്പിക്കുകയും ആദ്യ പടിയായി 22 ലക്ഷം രൂപ കൈപ്പറ്റുകയുമായിരുന്നു. പണം നൽകിയാൽ മന്ത്രി മുഹമ്മദ് റിയാസ് വഴി അംഗത്വം ശരിയാക്കി…

Read More

എകെജി സെന്റർ ആക്രമണം; യൂത്ത് കോൺഗ്രസ് നേതാവ് ഡൽഹിയിൽ പിടിയിൽ

എകെജി സെന്റർ ആക്രമണ കേസിൽ യൂത്ത് കോൺഗ്രസ് നേതാവ് പിടിയിൽ. തിരുവനന്തപുരം മുൻ ജില്ലാ സെക്രട്ടറി സുഹൈൽ ഷാജഹാനാണ് പിടിയിലായത്. വിദേശത്തുനിന്നു ഡൽഹി വിമാനത്താവളത്തിൽ എത്തിയപ്പോഴായിരുന്നു അറസ്റ്റ്. എകെജി സെന്ററിലേക്ക് പടക്കം എറിയാൻ നിർദേശിച്ചത് സുഹൈൽ ആണെന്നാണ് ക്രൈംബ്രാഞ്ച് കണ്ടെത്തൽ.ആക്രമണത്തിന് പിന്നാലെ മുങ്ങിയ സുഹൈൽ കഴിഞ്ഞ കുറച്ചു കാലമായി വിദേശത്തായിരുന്നു. ഇയാൾക്കെതിരേ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ഡൽഹി വിമാനത്താവളത്തിൽ എത്തിയ സുഹൈലിനെ ലുക്കൗട്ട് നോട്ടീസ് പ്രകാരം തടഞ്ഞുവയ്ക്കുകയായിരുന്നു. ക്രൈബ്രാഞ്ച് സംഘം ഡൽഹിയിലെത്തി പ്രതിയെ അറസ്റ്റ് ചെയ്ത് തിരുവനന്തപുരത്തേക്ക്…

Read More

പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയ്‌ക്ക് അഭിനന്ദനവുമായി വിജയ്

പ്രതിപക്ഷ നേതാവായി തെരഞ്ഞെടുക്കപ്പെട്ട രാഹുല്‍ ഗാന്ധിയ്‌ക്ക് അഭിനന്ദനവുമായി തമിഴക വെട്രി കഴകം പ്രസിഡന്റും നടനുമായ വിജയ്. എക്സില്‍ പങ്കുവച്ച പോസ്റ്റിലൂടെയാണ് വിജയ് അഭിനന്ദനം അറിയിച്ചത്. ‘ഇന്ത്യ സഖ്യത്തിന്റെ പ്രതിപക്ഷ നേതാവായി എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ട രാഹുല്‍ ഗാന്ധിക്ക് അഭിനന്ദനങ്ങള്‍. രാജ്യത്തെ ജനങ്ങള്‍ക്ക് വേണ്ടി പ്രവർത്തിക്കാൻ അദ്ദേഹത്തിന് കഴിയട്ടെയെന്ന് ആശംസിക്കുകയാണെന്നും താരം കുറിച്ചു’. പിന്നാലെ താരത്തിന് നന്ദി പറഞ്ഞുകൊണ്ട് രാഹുല്‍ ഗാന്ധിയും എത്തി. ഓരോ ഇന്ത്യക്കാരന്റെയും ശബ്ദം കേള്‍ക്കുമ്ബോഴാണ് നമ്മുടെ ജനാധിപത്യം ശക്തിപ്പെടുന്നത്. ഇത് നമ്മുടെ കൂട്ടായ ലക്ഷ്യവും കടമയുമാണെന്നും…

Read More

തെരെഞ്ഞെടുപ്പോടെ മുഖം നഷ്ടപ്പെട്ട ഏക മനുഷ്യൻ പിണറായി; രൂക്ഷ വിമര്‍ശനവുമായി കെഎം ഷാജി

മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമര്‍ശനവുമായി മുസ്ലീം ലീഗ് നേതാവ് കെഎം ഷാജി. ഈ തെരെഞ്ഞെടുപ്പോടെ മുഖം നഷ്ടപ്പെട്ട ഏക മനുഷ്യൻ പിണറായിയെന്ന് കെ എം ഷാജി പറഞ്ഞു. സിപിഎമ്മിന്‍റെ തെരഞ്ഞെടുപ്പ് തോൽവിക്ക് കാരണം പിണറായി എന്ന ഒറ്റ മനുഷ്യനാണ്. അത് ബോധ്യപ്പെട്ടതിന്റെ ആസ്വസ്ഥത ആണ് പിണറായിക്ക്. താനല്ല കുഴപ്പം മറ്റുള്ളവരാണ് കുഴപ്പം എന്ന് വരുത്താൻ ഉള്ള പാഴ് വേലയാണ് പിണറായിക്കുള്ളതെന്നും കെ എം ഷാജി വിമര്‍ശിച്ചു. ലീഗിനെ കൂട്ടാൻ ആവുന്നത്ര നോക്കിയെന്നും ഇടനിലക്കാർ തന്നോട് വന്നു സംസാരിച്ചിട്ടുണ്ടെന്നും…

Read More

‘ഗണേഷ്‍കുമാർ ഒഴിയും മുമ്പ് ടൂറിസ്റ്റ് ബസുകൾക്ക് കളറടിച്ചിരിക്കും’; വെല്ലുവിളിയുമായി യുവജന നേതാവ്

ടൂറിസ്റ്റ് ബസുകളുടെ നിറം മാറ്റുമെന്ന് വെല്ലുവിളിച്ച് ഗതാഗത മന്ത്രിയുടെ പാർട്ടിയുടെ യുവജന വിഭാഗം നേതാവ്. കേരള യൂത്ത് ഫ്രണ്ട് (ബി) കൊല്ലം ജില്ലാ പ്രസിഡന്‍റ് രാജേഷ് കുമാർ ഒരു വാട്സാപ്പ് ഗ്രൂപ്പിൽ അയച്ച ശബ്ദ സന്ദേശമാണ് പുറത്തായത്. ഗണേഷ് കുമാർ മന്ത്രി സ്ഥാനം ഒഴിയും മുമ്പ് കേരളത്തിലെ ടൂറിസ്റ്റ് ബസുകൾക്ക് കളറടിച്ചിരിക്കുമെന്നാണ് വെല്ലുവിളി. വാട്സ് ആപ്പ് ഗ്രൂപ്പില്‍ രാജേഷ് കുമാര്‍ അയച്ച ഓ‍ഡിയോ സന്ദേശമാണ് പ്രചരിച്ചിക്കുന്നത്. കളര്‍ വരുമെന്ന് പറഞ്ഞാല്‍ അത് വന്നിരിക്കും, ഒരു മാറ്റവുമില്ലെന്നും ഗണേഷ്…

Read More