
കർണാടകയുടെ സ്വത്ത്; സിദ്ധരാമയ്യയെയും ഡികെയെയും പരിഗണിക്കും: കെ.സി വേണുഗോപാല്‍
കര്‍ണാടക മുഖ്യമന്ത്രിയെ തീരുമാനിക്കുമ്പോള്‍ സിദ്ധരാമയ്യയെയും ഡി.കെ.ശിവകുമാറിനെയും പരിഗണിക്കുമെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാല്‍. ഇരുവരും കര്‍ണാടകയുടെ വലിയ സ്വത്താണ്. മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കുന്നതിനു കോണ്‍ഗ്രസിന് ഒരു ശൈലിയുണ്ട്. ആ രീതിയില്‍ തീരുമാനം വരുമെന്നും കെ.സി.വേണുഗോപാല്‍ പറഞ്ഞു. ”കോൺഗ്രസിനെ സംബന്ധിച്ചിടത്തോളം അനിവാര്യമായ വിജയമായിരുന്നു ഇത്. കോൺഗ്രസിനു മാത്രമല്ല രാജ്യത്തിനുതന്നെ അനിവാര്യമായിരുന്നു. വർത്തമാനകാല ഭാരതം പൊയ്ക്കോണ്ടിരിക്കുന്നത് വളരെ അധികം സങ്കടകരമായ അവസ്ഥയിലൂടെയാണ്. കഴിഞ്ഞ ഒരു മാസമായി തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടു കർണാടകയിലാണ്. രാഷ്ട്രീയ പാർട്ടികൾക്കു നിഷ്പക്ഷമായും നീതിപൂർവമായും തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഇവിടെ സാധിക്കുന്നുണ്ടോ?…